അബുദാബി : യു. എ. ഇ. യിലെ ഇന്ത്യൻ ബിസിനസ്സു കാരുടെ സംഘടനയായ ഐ. ബി. പി. ജി. യുടെ (ഇന്ത്യൻ ബിസിനസ്സ് & പ്രൊഫഷണല്‍ ഗവേണിംഗ് ബോഡി) ചെയര്‍മാന്‍ ആയി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് മേധാവി യുമായ എം. എ. യൂസഫലിയെ തെരഞ്ഞെടുത്തു.

യൂസഫലി, ശാരദ് ഭണ്ഡാരി, പദ്മനാഭ ആചാര്യ.
ഡയറക്ടർ ബോർഡ് അംഗങ്ങളുടെ യോഗ ത്തിലാണ് ഐ. ബി. പി. ജി. യുടെ സ്ഥാപക അംഗവും വൈസ് ചെയർമാനും കൂടിയായ യൂസഫലിയെ നിർദ്ദേശിച്ചത്.
ശാരദ് ഭണ്ഡാരി (വൈസ് ചെയർമാൻ), പദ്മനാഭ ആചാര്യ (പ്രസിഡണ്ട്), ഷെഹീൻ പുളിക്കൽ (വൈസ് പ്രസിഡണ്ട്), രാജീവ് ഷാ (ജനറൽ സെക്ര ട്ടറി, ട്രഷറർ), ഷഫീന യൂസുഫലി, സർവ്വോത്തം ഷെട്ടി, രോഹിത് മുരളീധരൻ, ഗൗരവ് വർമ്മ, (എക്‌സിക്യൂട്ടീവ് മെംബർ മാർ) എന്നിവരാണ് ഭരണ സമിതി അംഗങ്ങള്‍.
മോഹൻ ജഷൻമാൽ, കെ. മുരളീധരൻ, ഡോ. ഷംഷീർ വയലിൽ, ഗിർധാരി വാബി, അദീബ് അഹമ്മദ്, സൈഫി രൂപാവാല, സുർജിത് സിംഗ്, തുഷാർ പട്‌നി, ശ്രീധർ അയ്യങ്കാർ എന്നിവരാണ് ഡയറക്ടർ ബോർഡ് അംഗ ങ്ങൾ.