ലുലു ഗ്രൂപ്പും ആമസോണും കൈ കോർത്തു – വ്യാപാര രംഗത്ത് ലുലു വിൻ്റെ പുതിയ മുന്നേറ്റം

November 24th, 2022

amazone-with-lulu-mou-sign-ronaldo-mouchawar-and-ma-yusuff-ali-ePathram

അബുദാബി : ഓൺ ലൈൻ വിപണന രംഗത്ത് പുതിയ ചുവടു വെപ്പുമായി ലുലു ഗ്രൂപ്പും ആമസോണും. ലുലു ഹൈപ്പർ മാർക്കറ്റു കളിൽ നിന്നുള്ള ഗ്രോസറി, ഫ്രഷ് ഉൽപ്പന്ന ങ്ങൾ യു. എ. ഇ. യിൽ വിതരണം ചെയ്യുന്ന തിനാണ് ലുലു ഗ്രൂപ്പും ആമസോണും സഹകരണ ത്തില്‍ ഏർപ്പെടുന്നത്.

അബുദാബി എക്കണോമിക് ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറഫ യുടെ സാന്നിദ്ധ്യത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലിയും ആമസോൺ മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡണ്ട് റൊണാൾഡോ മോചവറു മാണ് കരാറിൽ ഒപ്പു വെച്ചത്.

ഉപഭോക്താക്കൾക്ക് ഇനി ആമസോണിലൂടെ ലുലു ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാം. ഓർഡർ ചെയ്യുന്ന ഉൽപ്പന്നങ്ങൾ ആമസോൺ വേഗത്തിൽ എത്തിക്കും. ആദ്യ ഘട്ടത്തിൽ ദുബായ് മറീന, ബർഷ, പാം ജുമേറ, അറേബ്യൻ റെയ്‌ഞ്ചസ് എന്നീ പ്രദേശങ്ങളിലാണ് വിതരണം. വൈകാതെ യു. എ . ഇ. യിലെ എല്ലാ നഗരങ്ങളിലും ഈ സേവനം ലഭ്യമാകും.

സ്വകാര്യ സംയുക്ത സംരംഭങ്ങൾ യു. എ. ഇ. വാണിജ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് എന്ന് അബു ദാബി സാമ്പത്തിക വകുപ്പ് ചെയർമാൻ മുഹമ്മദ് അലി ഷൊറഫ പറഞ്ഞു. ഈ സംരംഭത്തിലൂടെ ഉപഭോക്താ ക്കൾക്ക് മികച്ച സേവനം നൽകുന്ന ആമസോണി നെയും ലുലു ഗ്രൂപ്പിനെയും അഭിനന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

amazon-uae-signs-agreement-with-lulu-for-online-marketing-ePathram

ലുലു ഗ്രൂപ്പും ആമസോണും കൈ കോർത്തു

ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കാണ് ലുലു എന്നും മുൻഗണന നല്കിയിട്ടുള്ളത് എന്ന് എം. എ. യൂസഫലി പറഞ്ഞു. ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം നൽകുന്നതിനായി ആമസോണുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ ഏറെ സന്തോഷം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. ലുലു ഗ്രൂപ്പുമായുള്ള ഈ സംയുക്ത സംരംഭം ഉപഭോക്താക്കൾക്ക് മികച്ച സേവനമാണ് നൽകുക എന്ന് ആമസോൺ മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡണ്ട് റൊണാൾഡോ മോചവർ പറഞ്ഞു.

രണ്ടാം ഘട്ടത്തിൽ മറ്റ് ജി. സി. സി. രാജ്യങ്ങൾ, ഈജിപ്ത് എന്നിവിടങ്ങളിലും ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് വേഗത്തിലും ആയാസ രഹിത മായും ലഭ്യമാക്കും എന്ന് ലുലു ഗ്രൂപ്പ് വൃത്തങ്ങൾ അറിയിച്ചു. ലുലു ഗ്രുപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സൈഫി രൂപാ വാല, എക്സിക്യൂട്ടീവ് ഡയറക്ടർ എം. എ. അശ്റഫ് അലി തുടങ്ങിയവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ലുലു ഗ്രൂപ്പും ആമസോണും കൈ കോർത്തു – വ്യാപാര രംഗത്ത് ലുലു വിൻ്റെ പുതിയ മുന്നേറ്റം

അൽ ബെയ്ക്ക് അബുദാബി അല്‍ വാഹ്ദാ മാളില്‍ തുറക്കുന്നു

October 1st, 2022

al-baik-group-in-alwahda-mall-ePathram
അബുദാബി : ഗൾഫ് മേഖലയിലെ പ്രമുഖ റെസ്റ്റോറന്‍റ് ഗ്രൂപ്പ് അൽ ബെയ്ക്ക് അബുദാബി അല്‍ വാഹ്ദാ മാളില്‍ ഉടനെ തുറന്നു പ്രവര്‍ത്തനം ആരംഭിക്കും. സൗദി അറേബ്യ ആസ്ഥാനമായ അൽ ബെയ്ക്ക് റെസ്റ്റോറന്‍റ് ഗ്രൂപ്പിന് നിലവിൽ യു. എ. ഇ. യിൽ ദുബായ്, ഷാര്‍ജ, അജ്മാൻ എന്നീ എമിറേറ്റുകളില്‍ ശാഖകള്‍ പ്രവര്‍ത്തിക്കുന്നു.

al-baik-will-soon-be-opening-in-abu-dhabi-ePathram

അൽ വഹ്ദ മാളില്‍ 9,500 ചതുരശ്ര അടിയിൽ നിർമ്മാണം പൂർത്തിയാവുന്നതോടെ യു. എ. ഇ. യിലെ അൽ ബെയ്ക്കിന്‍റെ ഏറ്റവും വലിയ ശാഖ ഇത് ആയിരിക്കും എന്നും ഉപഭോക്താക്കൾക്ക് മികച്ച സേവനം നല്‍കുന്നതിനായി രാത്രിയും പകലും പ്രവർത്തിക്കും എന്നും അൽ വഹ്ദ മാൾ ജനറൽ മാനേജർ നവനീത് സുധാകരൻ പറഞ്ഞു.

അൽ ബെയ്ക്ക് പോലുള്ള ഒരു പ്രമുഖ സ്ഥാപനം തങ്ങളോട് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ സന്നദ്ധത പ്രകടിപ്പിച്ചതിലും അബു ദാബി യിൽ തുടക്കമിടാന്‍ അവസരം ലഭിച്ചതിലും സന്തോഷം ഉണ്ട് എന്നും ലുലു ഗ്രൂപ്പ് ഇന്‍റർ നാഷണൽ റിയൽ എസ്റ്റേറ്റ് വിഭാഗമായ ലൈൻ ഇൻവെസ്റ്റ്‌ മെന്‍റ് ആൻഡ് പ്രോപ്പർട്ടി മാനേജ് മെന്‍റ് ഡയറക്ടര്‍ വാജിബ് അല്‍ ഖൂരി പറഞ്ഞു.

- pma

വായിക്കുക: , , , ,

Comments Off on അൽ ബെയ്ക്ക് അബുദാബി അല്‍ വാഹ്ദാ മാളില്‍ തുറക്കുന്നു

വിയറ്റ്നാം ഫുഡ് ഫെസ്റ്റിവലുമായി ലുലു ഗ്രൂപ്പ്

September 15th, 2022

lulu-vietnam-food-festival-ePathram
അബുദാബി : ലുലു ഗ്രൂപ്പ് ഹൈപ്പർ മാർക്കറ്റു കളിൽ വിയറ്റ്നാം ഫുഡ് ഫെസ്റ്റിവൽ ആരംഭിച്ചു. യു. എ. ഇ. യിലെ വിയറ്റ്നാം സ്ഥാനപതി ങ്ഗൂയൻ മാൻ ത്വാൻ ഉദ്ഘാടനം ചെയ്തു. മുഷ്റിഫ് മാളിൽ നടന്ന ചടങ്ങിൽ ലുലു അബു ദാബി, അൽ ദഫ്ര റീജ്യണല്‍ ഡയറക്ടർ അജയ് കുമാര്‍ ഉൾപ്പെടെ ലുലു ഉന്നത ഉദ്യോഗസ്ഥരായ നിരവധി പ്രമുഖര്‍ സംബന്ധിച്ചു.

vietnam-food-fest-2022-at-lulu-ePathram

വിയറ്റ്നാമില്‍ നിന്നുള്ള അരി, മറ്റു നിത്യോപയോഗ ഭക്ഷ്യ വിഭവങ്ങളും മലയാളി സമൂഹത്തിന്ന് ഏറെ സുപരിചിതമായ ഡ്രാഗൺ ഫ്രൂട്ട്, റംബുട്ടാൻ, ലിച്ചി തുടങ്ങി ഒട്ടനവധി പഴ വര്‍ഗ്ഗങ്ങളും വിവിധ സുഗന്ധ വ്യഞ്ജനങ്ങൾ, കാപ്പി തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങളും ഈ ഭക്ഷ്യ മേളയില്‍ ലഭിക്കും.

vietnam-food-festival-at- lulu-hyper-markets-ePathram

സെപ്തംബർ 12 മുതൽ ആരംഭിച്ച വിയറ്റ്നാം ഫുഡ് ഫെസ്റ്റിവൽ മുഷ്രിഫ് മാള്‍ കൂടാതെ ദുബായിലെ അൽ ബർഷ, ഷാർജ അൽ റയ്യാൻ എന്നിവിടങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ഈ മാസം 22 വരെ നീണ്ടു നില്‍ക്കും.

- pma

വായിക്കുക: , , , ,

Comments Off on വിയറ്റ്നാം ഫുഡ് ഫെസ്റ്റിവലുമായി ലുലു ഗ്രൂപ്പ്

ലുലു ഹൈപ്പർ മാർക്കറ്റ് അൽ മഖാമിൽ തുറന്നു

September 11th, 2022

al-ain-al-maqam-lulu-opening-ePathram
അബുദാബി : ലുലു ഇന്‍റര്‍ നാഷണൽ ഗ്രൂപ്പിന്‍റെ ഹൈപ്പർ മാർക്കറ്റ് അൽ ഐനിലെ അൽ മഖാമിൽ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം. എ. യൂസഫലി, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം. എ. അഷ്‌റഫ് അലി എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജനറൽ അഥോറിറ്റി ഫോർ ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌ മെന്‍റ് ചെയർമാൻ ഡോ. മുഹമ്മദ് മതാർ അൽ കാഅബി ഉദ്ഘാടനം ചെയ്തു.

അൽ ഐനിലെ പതിനഞ്ചാമത്തെ ലുലു ഹൈപ്പർ മാർക്കറ്റ് ആണിത്. 40,000 ചതുരശ്രയടി വിസ്തീർണ്ണ ത്തിൽ രണ്ട് നിലകളില്‍ ആയിട്ടാണ് ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തിക്കുന്നത്.

അൽ ഐനിലെ പ്രാന്ത പ്രദേശമായ അൽ മഖാമിൽ പുതിയ ഹൈപ്പർ മാർക്കറ്റ് ആരംഭിച്ചതിലും പുതിയ ഹൈപ്പർ മാർക്കറ്റുകൾ തുറക്കുമ്പോൾ മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് ജോലി നൽകാൻ സാധിക്കുന്നു എന്നതിലും സന്തോഷം എന്നും എം. എ. യൂസഫലി പറഞ്ഞു.

ലുലു ഗ്രൂപ്പ് സി. ഇ. ഒ. സൈഫി രൂപാവാല, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ എം. എ. അഷ്റഫ് അലി, ലുലു അൽഐൻ റീജ്യണല്‍ ഡയറക്ടര്‍ ഷാജി ജമാലുദ്ദീൻ തുടങ്ങിയവരും ലുലു ഗ്രൂപ്പ് ഉന്നത ഉദ്യോഗസ്ഥരും വിവിധ വിഭാഗങ്ങളിലെ മാനേജര്‍മാരും സംബന്ധിച്ചു

- pma

വായിക്കുക: , , ,

Comments Off on ലുലു ഹൈപ്പർ മാർക്കറ്റ് അൽ മഖാമിൽ തുറന്നു

ആസാദി കാ അമൃത് മഹോത്സവ് ലുലുവിൽ

August 17th, 2022

lulu-group-youssafali-inaugurate-lulu-utsav-2022-ePathram
അബുദാബി : ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷ ങ്ങളുടെ ഭാഗമായി ഗള്‍ഫിലെ ലുലു ശാഖകളിൽ വര്‍ണ്ണാഭമായ പരി പാടികളോടെ ‘ഇന്ത്യ ഉത്സവ്’ ആഘോഷിച്ചു. ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി ഒരുക്കുന്ന ഇന്ത്യാ ഉത്സവ് യു. എ. ഇ. തല ഉദ്ഘാടനം, അബുദാബി അൽ വഹ്ദ മാളിൽ ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീര്‍ നിർവ്വഹിച്ചു. ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം. എ. യൂസഫലി, ലുലു ഗ്രൂപ്പ് സി. ഇ. ഒ. സെയ്ഫീ രുപാവാല, അര്‍ച്ചന ആനന്ദ് തുടങ്ങിയവരും ലുലു ഗ്രൂപ്പ് ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.

ആസാദി കാ അമൃത് മഹോത്സവ് നടക്കുന്ന ചരിത്ര പരമായ ഈ വേളയില്‍ ലുലു ഗ്രൂപ്പ് തങ്ങളുടെ ഷോപ്പു കളില്‍ ഇന്ത്യ ഉത്സവ് ആഘോഷിക്കുന്നതില്‍ സന്തോഷം ഉണ്ട് എന്ന് സഞ്ജയ് സുധീര്‍ പറഞ്ഞു. ഇന്ത്യയും യു. എ. ഇ. യും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ഇത് ഉപകരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ സാമ്പത്തിക ശക്തിയായി അതി വേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി യുടെ വിദേശ നയം ഇന്ത്യ- ജി. സി. സി. ബന്ധം കൂടുതല്‍ ദൃഡമാക്കുവാന്‍ സഹായിക്കും എന്നും എം. എ. യൂസഫലി പറഞ്ഞു.

വര്‍ഷം തോറും 5,000 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ ലുലു ഗ്രൂപ്പ് ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഇന്ത്യ ഉത്സവിന്‍റെ ഭാഗമായി ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വിവിധ സാംസ്‌കാരിക പരിപാടികളും നിരവധി പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള കലാ പരിപാടി കളും സംഘടിപ്പിക്കും എന്നും ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദ കുമാര്‍ പറഞ്ഞു.

ലുലുവിന്‍റെ 235 ഹൈപ്പര്‍ മാര്‍ക്കറ്റുകളിലാണ് സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ നടത്തുന്നത്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ ലുലു ഉത്സവ് അതാതു രാജ്യ ങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാര്‍ ഉദ്ഘാടനം ചെയ്തു.

- pma

വായിക്കുക: , , , , , , , , , , ,

Comments Off on ആസാദി കാ അമൃത് മഹോത്സവ് ലുലുവിൽ

Page 5 of 12« First...34567...10...Last »

« Previous Page« Previous « മാർത്തോമാ യുവ ജന സഖ്യം സ്വാതന്ത്ര്യ ദിനാഘോഷം ശ്രദ്ധേയമായി
Next »Next Page » ഇന്ത്യന്‍ എംബസ്സിയുടെ ഓപ്പണ്‍ ഹൗസ് വീണ്ടും »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha