‘ഞാന്‍ പന്ത്രണ്ടാം ക്ലാസും ഗുസ്തിയുമാണ്’; റാങ്ക് ജേതാക്കളെ അനുമോദിച്ച ചടങ്ങില്‍ പൃഥ്വിരാജ്

July 23rd, 2019

prithviraj-epathram

ഇന്നത്തെ കാലം മുന്നോട്ടുവെക്കുന്ന അവസരങ്ങളെ പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ വിദ്യാര്‍ഥികളെ പര്യാപ്തരാക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമല്ല നമ്മുടേതെന്ന് പൃഥ്വിരാജ്. പരീക്ഷകളില്‍ മികവ് കാട്ടിയ വിദ്യാര്‍ഥികള്‍ക്ക് ഹൈബി ഈഡന്‍ എംപി ഏര്‍പ്പെടുത്തിയ അവാര്‍ഡ് സമ്മാനിക്കുന്ന ചടങ്ങില്‍ വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു പൃഥ്വി. മികച്ച വിജയം നേടാതെ പോയ വിദ്യാര്‍ഥികള്‍ക്കും പ്രചോദനമാവേണ്ട ദിവസമാണ് ഇതെന്നും വിജയികളെ അനുമോദിക്കുന്ന ചടങ്ങില്‍ പന്ത്രണ്ടാം ക്ലാസും ഗുസ്തിയുമുള്ള ഒരാളാണ് വിശിഷ്ടാതിഥി ആയത് എന്നതാണ് അതിന് കാരണമെന്നും പൃഥ്വി പറഞ്ഞു.

‘പഠനത്തിലെ മികവിനെ അംഗീകരിക്കുന്ന ദിവസമാണ് ഇത്. പരീക്ഷകളില്‍ എ പ്ലസും റാങ്കുമൊക്കെ കിട്ടിയ കുട്ടികളെ അഭിനന്ദിക്കുന്ന ദിവസം. ഞാന്‍ പന്ത്രണ്ടാം ക്ലാസ്സും ഗുസ്തിയുമാണ്. സ്‌കൂള്‍ പഠനത്തിന് ശേഷം കോളേജില്‍ ചേരുകയും കോളേജ് പഠനം പൂര്‍ത്തിയാക്കുന്നതിന് മുന്‍പുതന്നെ അത് നിര്‍ത്തി സിനിമാഭിനയത്തിലേക്ക് വരുകയും ചെയ്ത ഒരു വ്യക്തിയാണ് ഞാന്‍. അതുകൊണ്ട് ഒരു അക്കാദമിക് കരിയര്‍ പിന്തുടരണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും ഞാനൊരു ഉത്തമ ഉദാഹരണമല്ല എന്ന് കരുതുന്ന ആളാണ് ഞാന്‍’, പൃഥ്വിരാജ് പറഞ്ഞു.

- അവ്നി

വായിക്കുക: ,

Comments Off on ‘ഞാന്‍ പന്ത്രണ്ടാം ക്ലാസും ഗുസ്തിയുമാണ്’; റാങ്ക് ജേതാക്കളെ അനുമോദിച്ച ചടങ്ങില്‍ പൃഥ്വിരാജ്

ലൂസിഫർ ചെറിയ സിനിമയാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പൃഥ്വി

April 4th, 2019

prithviraj-epathram

മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലൂസിഫര്‍ കേരളക്കരയിൽ സമാനതകൾ അവകാശപ്പെടാനില്ലാത്ത തരത്തിൽ വിജയം കൊയ്യുകയാണ്. കേവലം ദിവസങ്ങൾ കൊണ്ട് 50 കോടി രൂപയാണ് ഈ ചിത്രം ഇതിനോടകം സ്വന്തമാക്കിയിരിക്കുന്നത്. ഒരു കൊച്ചു ചിത്രമാണ് ലൂസിഫര്‍ എന്ന് ചിത്രത്തിൻ്റെ പ്രൊമോഷൻ സമയത്ത് പൃഥ്വിരാജും മോഹൻലാലും നൽകിയ അഭിമുഖത്തിൽ പൃഥ്വി പറഞ്ഞിരുന്നു. എന്നാൽ ചിത്രം തീയേറ്ററിലെത്തിയപ്പോൾ വമ്പൻ ഹിറ്റ് നേടുകയാണ്.ഈ സമയത്താണ് പൃഥ്വിരാജ് മുൻപ് പറഞ്ഞ കാര്യത്തെ ട്രോളന്മാര്‍ കുത്തിപ്പൊക്കിയെടുത്ത് ട്രോളുകളാക്കി മാറ്റിയത്.

എന്നാൽ താൻ ലൂസിഫര്‍ ഒരു ചെറിയ ചിത്രമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല എന്നാണ് പൃഥ്വിരാജ് ഇപ്പോൾ പറയുന്നത്. ആ സിനിമയിൽ ഉള്ള കുറച്ച് കാര്യങ്ങൾ പറയാതിരിക്കുക മാത്രമാണ് ചെയ്തതെന്നാണ് പൃഥ്വിയുടെ പക്ഷം. സിനിമ ഇറങ്ങി, ചിത്രം കാണുമ്പോൾ പ്രേക്ഷകർ അറിയട്ടെ എന്നുവിചാരിച്ചു. അല്ലാതെ ചെറിയ സിനിമയെന്നു പറഞ്ഞ ഓർമ എനിക്കില്ലെന്നും പൃഥ്വിരാജ് പറഞ്ഞു.

- അവ്നി

വായിക്കുക: , , , ,

Comments Off on ലൂസിഫർ ചെറിയ സിനിമയാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് പൃഥ്വി

അമലാ പോൾ ആടു ജീവിത ത്തിൽ സൈനു ആയിട്ടെത്തുന്നു

February 17th, 2018

Amala Paul-epathram
ബ്ലസി യുടെ പുതിയ സിനിമ ‘ആടു ജീവിത’ത്തിൽ അമലാ പോൾ പൃഥ്വി രാജിന്റെ നായിക യാവുന്നു. ഇതിലെ സൈനു എന്ന കഥാപാത്ര മായിട്ടാണ് അമലാ പോൾ എത്തുന്നത്.

ബെന്യാമി ന്റെ ശ്രദ്ധേയ മായ ‘ആടു ജീവിതം’ എന്ന നോവലിനെ അടിസ്ഥാന മാക്കി യാണ് ബ്ലസി ചിത്രം ഒരു ക്കു ന്നത്.

തന്റെ ഹൃദയത്തെ ആഴ ത്തില്‍ സ്പര്‍ശിച്ച നോവലാണ് ആടു ജീവിതം. പ്രഗത്ഭമതി കളോ ടൊപ്പം ഈ ചിത്ര ത്തി ന്‍റെ ഭാഗ മാകുവാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം ഉണ്ട് എന്നും അമലാ പോൾ തന്റെ ഫേയ്സ് ബുക്ക് പേജില്‍ കുറിച്ചിട്ടു.

prithviraj-in-blessy-aadu-jeevitham-ePathram

പൃഥ്വിരാജ് ആടുജീവിതത്തിലെ നജീബിന്റെ വേഷപ്പകര്‍ച്ചയില്‍

പ്രവാസിയായി സൗദി അറേബ്യ യിൽ എത്തി വഞ്ചിക്ക പ്പെട്ട് മരുഭൂമി യിലെ ആടുവളർത്തൽ കേന്ദ്ര ത്തിലെ നരക യാതനയും എകാന്ത വാസ വും അനുഭവിച്ച് അടിമ പ്പണി ചെയ്യേണ്ടി വന്ന നജീബ് എന്ന മലയാളി യുടെ ജീവിത കഥയാണ് ഈ സിനിമ. ഇതില്‍ നജീബിന്‍റെ ഭാര്യ സൈനു എന്ന കഥാ പാത്ര ത്തെ യാണ് അമലാ പോൾ അവ തരി പ്പിക്കുന്നത്.

- pma

വായിക്കുക: , , ,

Comments Off on അമലാ പോൾ ആടു ജീവിത ത്തിൽ സൈനു ആയിട്ടെത്തുന്നു

ആടു ജീവിതം : പ്രിഥ്വിരാജിന്റെ ഏറ്റവും വലിയ വെല്ലുവിളി

November 12th, 2016

aaduje_epathram

പ്രിഥ്വിരാജിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായിരിക്കും ആടുജീവിതം എന്ന സിനിമ. പ്രശസ്ത എഴുത്തുകാരൻ ബെന്യാമിന്റെ ആടുജീവിതം സിനിമയാക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്ലെസ്സി. പ്രിഥ്വിരാജാണ് നജീബിനെ അവതരിപ്പിക്കുന്നത്.

ഈ സിനിമക്ക് വേണ്ടി രണ്ടു വർഷം മാറ്റി വെക്കാൻ പ്രിഥ്വി തയ്യാറെടുത്തു കഴിഞ്ഞു. ശരീരഭാരം പകുതിയിലധികം കുറയ്ക്കുകയും വേണം. ആർ.എസ് വിമർ സംവിധാനം ചെയ്യുന്ന കർണ്ണനു ശേഷമായിരിക്കും ഈ സിനിമയുടെ ഷൂട്ടിങ്ങ്.

- അവ്നി

വായിക്കുക: ,

Comments Off on ആടു ജീവിതം : പ്രിഥ്വിരാജിന്റെ ഏറ്റവും വലിയ വെല്ലുവിളി

« ഇന്ത്യന്‍ രൂപ മാറ്റി എടുക്കാന്‍ സംവിധാനം ഒരുക്കണം : കെ. വി. ഷംസുദ്ധീന്‍
വയലാർ അനുസ്മരണം കെ. എസ്. സി. യില്‍ »

പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin

ePathram Magazine
ePathram Pacha