സ്നേഹ സംഗമ വും പുരസ്‌കാര സമർപ്പണവും

September 18th, 2019

kerala-sevens-uae-whatsapp-group-ePathram

ദുബായ് : സൗഹൃദ കൂട്ടായ്മ യായ കേരള സെവൻസ് വാട്സാപ്പ് ഗ്രൂപ്പ്‌ (യു. എ. ഇ.) യുടെ ആഭി മുഖ്യ ത്തിൽ സ്നേഹ സംഗമവും പുരസ്‌കാര സമർപ്പണവും സംഘ ടിപ്പി ക്കുന്നു.

സെപ്റ്റംബര്‍ 19 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് ദുബായ് (ദേര) മാലിക് റെസ്റ്റോറ ന്റിൽ വെച്ച് നടക്കുന്ന സ്നേഹ സംഗമ ത്തില്‍ മുഖ്യ അതിഥി കള്‍ ആയി സൂഫി ഗാന രചയി താവ് ഇബ്രാഹിം കാരക്കാട്, കേരള എക്സ്പാറ്റ് ഫുട് ബോള്‍ അസ്സോസ്സിയേഷന്‍ (KEFA) പ്രസിഡണ്ട് നാസര്‍ എന്നിവര്‍ സംബ ന്ധിക്കും.

kerala-sevens-foot-ball-and-music-lovers-sneha-samgamam-in-dubai-ePathram

യു. എ. ഇ. യിലെ മികച്ച ഫുട് ബോൾ കളിക്കാരെ കണ്ടെത്തു ന്നതി നായി കേരള സെവൻസ് വാട്സ് ആപ്പ് ഗ്രൂപ്പ്‌ നടത്തിയ വോട്ടിംഗിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിഭ കൾക്ക് ചടങ്ങിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും.

കായിക പ്രേമികൾക്ക് വേണ്ടി ഇബ്രാഹിം കാരക്കാട് എഴുതി ആദിൽ അത്തു പാടിയ ‘ഫുട്ബോൾ ഗാനം’ ഈ ചടങ്ങിൽ വെച്ച് പുറത്തിറക്കും. കേരള സെവൻസ് വാട്സാപ്പ് ഗ്രൂപ്പ്‌ അംഗ ങ്ങളുടെ ഗാന മേളയും വിവിധ കലാ പരിപാടി കളും അരങ്ങേറും.

- pma

വായിക്കുക: , , , , , , , ,

Comments Off on സ്നേഹ സംഗമ വും പുരസ്‌കാര സമർപ്പണവും

സമാജം സമ്മര്‍ ക്യാമ്പ് ‘ചങ്ങാതി ക്കൂട്ടം’ ജൂലായ് 11 മുതല്‍

July 8th, 2019

logo-abu-dhabi-malayalee-samajam-ePathram
അബുദാബി : മലയാളി സമാജം ഒരു ക്കുന്ന സമ്മര്‍ ക്യാമ്പ് ‘ചങ്ങാതി ക്കൂട്ടം’ 2019 ജൂലായ് 11 മുതല്‍ 26 വരെ എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല്‍ 8.30 വരെ മുസ്സഫ യിലെ സമാജം അങ്കണ ത്തില്‍ നടക്കും എന്ന് ഭാര വാഹി കള്‍ അറിയിച്ചു.

അംഗങ്ങളുടെ കുട്ടികള്‍ക്ക് 150 ദിര്‍ഹവും അല്ലാത്ത വര്‍ക്ക് 200 ദര്‍ഹവും പ്രവേശന ഫീസ് നല്‍ കണം. 15 ദിവസം നീണ്ടു നില്‍ക്കുന്ന സമ്മര്‍ ക്യാമ്പി ന്റെ ഡയറ ക്ടര്‍ അലക്സ് താളുപ്പാടത്ത് ആയി രിക്കും. വാഹന സൗകര്യം ആവശ്യ മായ കുട്ടി കള്‍ക്ക്  യാത്രാ സൗകര്യം ഏര്‍പ്പാടു ചെയ്തു കൊടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 02 55 37 600 എന്ന നമ്പറില്‍ സമാജം ഓഫീസു മായോ 050 721 7406 (ഷാജി കുമാര്‍) 050 189 3090 (സലീം ചിറക്കല്‍) എന്നീ നമ്പറു കളി ലോ ബന്ധ പ്പെടാവു താണ്.

- pma

വായിക്കുക: , , , , , , , , , ,

Comments Off on സമാജം സമ്മര്‍ ക്യാമ്പ് ‘ചങ്ങാതി ക്കൂട്ടം’ ജൂലായ് 11 മുതല്‍

സ്പെയിനിലേക്ക് ഒരു ഫുട് ബോള്‍ യാത്ര

June 26th, 2019

sunrice-school-foot-ball-team-ePathram
അബുദാബി : ഫുട്ബോളിനെ കൂടുതല്‍ അറി യാൻ അബു ദാബി യിൽ നിന്നും സ്പെയിനി ലേക്ക് ഒരു യാത്ര നടത്തു കയാണ് സൺറൈസ് സ്കൂൾ. തെരഞ്ഞെ ടുക്ക പ്പെട്ട 18 ഫുട് ബോള്‍ കളിക്കാര്‍ക്ക് ആണ് ഈ അസുലഭ അവ സരം ലഭിച്ചിരിക്കുന്നത്.

ഈ യാത്ര യില്‍, ഫുട് ബോള്‍ പ്രേമി കളുടെ പറു ദീസ യായ മാഡ്രിഡ് നഗര ത്തില്‍ വെച്ച് പരി ശീല നവും തുടര്‍ന്ന് മൂന്നു ഫുട് ബോള്‍ മത്സര ങ്ങളും നടത്തും എന്നും അന്താ രാഷ്ട്ര നില വാര ത്തി ലുള്ള പരിശീലന ങ്ങൾ കുട്ടി കൾ ക്ക് മനസ്സി ലാക്കുവാനും റിയൽ മാഡ്രിഡ് താര ങ്ങളുമായി ആശയ വിനി മയം നട ത്തുവാനും അവസരം ഒരുക്കി യിട്ടുണ്ട് എന്ന് സ്കൂള്‍ ഫുട് ബോള്‍ കോച്ച് സാഹിർ മോൻ പറഞ്ഞു.

വളർന്നു വരുന്ന ഫുട് ബോള്‍ കളിക്കാ രില്‍ അവരുടെ സ്വപ്നങ്ങളെ ലോക നില വാര ത്തി ലേക്ക് എത്തിക്കു വാൻ ഈ ഫുട് ബോള്‍ യാത്ര തുണക്കും എന്നും അദ്ദേഹം പ്രത്യാശ പ്രക ടിപ്പിച്ചു.

മാഡ്രിഡ് കൂടാതെ അത് ലറ്റിക്കോ മാഡ്രിഡ് സ്റ്റേഡിയവും സന്ദർശിക്കും. 2017 ൽ നടന്ന സി. ബി. എസ്. ഇ. നാഷ ണൽ ഫുട് ബോള്‍ ടൂര്‍ണ്ണ മെന്റില്‍ മികച്ച പ്രക ടനം കാഴ്ച വെച്ച സൺ റൈസ് സ്കൂളിലെ കുട്ടികളാണ് 18 അംഗ ടീമില്‍ ഉള്ളത്.

യു. എ. ഇ. യിൽ പ്രവർ ത്തിക്കുന്ന ഫുഡ് പാക്ക്, ഹൈ ബ്രിഡ്ജ് സ്പോർട്സ് എന്നീ കമ്പനി കളാണ് ടീമിന്നു വേണ്ടി ജഴ്സി കള്‍ ഒരുക്കി യിരിക്കു ന്നത്.

അബു ദാബി യിൽ നിന്നും ആദ്യ മാ യാണ് സ്കൂൾ ഫുട് ബോള്‍ ടീം മാഡ്രി ഡി ലേക്കു യാത്ര ചെയ്യുന്നത്. ജൂൺ 28 തുടങ്ങി ഏഴ് ദിവസം നീണ്ടു നിൽക്കുന്ന പര്യടനം ജൂലൈ 5 ന് അവസാനിക്കും.

- pma

വായിക്കുക: , , , ,

Comments Off on സ്പെയിനിലേക്ക് ഒരു ഫുട് ബോള്‍ യാത്ര

സമാജം ചെസ്സ് ടൂര്‍ണ്ണ മെന്റ് വെള്ളി യാഴ്ച

June 25th, 2019

chess-board-ePathram
അബുദാബി : മലയാളി സമാജം സംഘടി പ്പി ക്കുന്ന ചെസ്സ് ടൂര്‍ണ്ണ മെന്റ് ജൂണ്‍ 28 വെള്ളി യാഴ്ച വൈകുന്നേരം 5:30 മുതൽ മുസ്സഫ യിലെ അബു ദാബി മല യാളി സമാജം ഓഡിറ്റോ റിയ ത്തില്‍ വെച്ച് നടക്കും എന്നു ഭാര വാഹി കള്‍ അറിയിച്ചു.

അബുദാബി ചെസ്സ് ക്ലബ്ബു മായി സഹ കരിച്ചു നടത്തുന്ന യു. എ. ഇ. തല ഓപ്പൺ ചെസ്സ് ടൂര്‍ണ്ണ മെന്റ്, പതി നെട്ട് വയസ്സിന് താഴെയും പതിനെട്ട് വയസ്സിന് മുക ളിലും എന്നീ രണ്ടു വിഭാ ഗങ്ങ ളി ലായി ട്ടാണ് സംഘടി പ്പിക്കു ന്നത്.

വിവര ങ്ങൾക്ക് 02 55 37 600, 050 671 1437.

- pma

വായിക്കുക: , ,

Comments Off on സമാജം ചെസ്സ് ടൂര്‍ണ്ണ മെന്റ് വെള്ളി യാഴ്ച

ജിമ്മി ജോർജ്ജ് വോളി ബോൾ മെയ് 21 ചൊവ്വാഴ്ച മുതല്‍

May 20th, 2019

jimmy-george-volley-ball-epathram
അബുദാബി : കേരള സോഷ്യൽ സെന്റർ സംഘടി പ്പിക്കുന്ന ഇരുപത്തി മൂന്നാ മത് ജിമ്മി ജോർജ്ജ് സ്മാരക കെ. എസ്. സി. – യു. എ. ഇ. എക്സ് ചേഞ്ച് ഇന്റർ നാഷ ണൽ റമദാൻ വോളി ബോൾ മത്സര ങ്ങൾ മെയ് 21 മുതൽ മെയ് 25 വരെ എമിറേറ്റ്സ് ഹെറി റ്റേജ് ക്ലബ്ബ് ഇൻഡോർ സ്റ്റേഡിയ ത്തിൽ നടക്കും.

യു. എ. ഇ. സഹിഷ്ണുതാ വർഷ ആചരണ ത്തിന്റെ ഭാഗ മായി ഈ വർഷം ഒരുക്കുന്ന ടൂർണ്ണ മെന്റിൽ രണ്ടു പൂളുകളിലായി ആറു ടീമു കൾ മാറ്റുരക്കും. എല്ലാ ദിവസവും രാത്രി 8 മണി മുതൽ തുടങ്ങും. പ്രവേശനം സൗജന്യം ആയിരിക്കും.

ഇന്ത്യ, യു. എ. ഇ., ഇറാൻ, ഇറാഖ്, പാക്കി സ്ഥാൻ, ഒമാൻ, ഈജിപ്ത്, ലബ നോൺ തുടങ്ങി വിവിധ രാജ്യ ങ്ങളിലെ ദേശീയ – അന്തർ ദേശീയ വോളി ബോൾ താര ങ്ങൾ വിവിധ ടീമു കൾ ക്കായി ജഴ്‌സി അണിയും.

മെയ് 25 ന് നടക്കുന്ന ഫൈനൽ മത്സര ത്തിൽ വിജയികൾ ആകുന്ന വർക്ക് യു. എ. ഇ. എക്സ് ചേഞ്ച് എവർ റോളിങ് ട്രോഫിയും റണ്ണേഴ്‌സ് അപ്പ് ടീമി ന് അയൂബ് മാസ്റ്റർ സ്മാരക റോളിങ് ട്രോഫി യും സമ്മാനിക്കും.

മികച്ച കളിക്കാരൻ, ഒഫെൻഡർ, ബ്ലോക്കർ, സെറ്റർ, ലിബറോ, ഭാവി വാഗ്ദാന മായ കളി ക്കാരൻ എന്നി വർക്കും വ്യക്തിഗത സമ്മാന ങ്ങൾ നൽകും എന്നും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

- pma

വായിക്കുക: ,

Comments Off on ജിമ്മി ജോർജ്ജ് വോളി ബോൾ മെയ് 21 ചൊവ്വാഴ്ച മുതല്‍

Page 19 of 38« First...10...1718192021...30...Last »

« Previous Page« Previous « വിദേശ സന്ദർശനം ഫലപ്രദം : മുഖ്യമന്ത്രി പിണറായി വിജയൻ
Next »Next Page » പ്രധാനമന്ത്രി തന്റെ മരണം ആഗ്രഹിക്കുന്നു : അരവിന്ദ് കെജ്‌രിവാള്‍ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha