ക്രിക്കറ്റ് ടൂര്‍ണ്ണ മെന്റ് : മാര്‍ത്തോമ്മ യുവജന സഖ്യം ജേതാക്കള്‍

February 21st, 2019

അബുദാബി : മാര്‍ത്തോമ്മ യുവ ജന സഖ്യം യു. എ. ഇ. സെന്റര്‍ രണ്ടാമത് ക്രിക്കറ്റ് ടൂര്‍ണ്ണ മെ ന്റി ല്‍ അബു ദാബി മാര്‍ത്തോമ്മ യുവജന സഖ്യം ജേതാക്ക ളായി. അല്‍ ഐന്‍ യുവ ജന സഖ്യം രണ്ടാം സ്ഥാനം കരസ്ഥ മാക്കി.

റാസ് അല്‍ ഖൈമ അല്‍ ബാത്തിയ വില്ലേജ് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണ്ണ മെന്റില്‍ അബുദാബി, അല്‍ ഐന്‍, റാസ് അല്‍ ഖൈമ, ദുബായ്, ഷാര്‍ജ, ഫുജൈറ, എന്നീ യുവ ജന സഖ്യം ടീമുകള്‍ മത്സരിച്ചു.

വ്യക്തിഗത പുരസ്കാരങ്ങള്‍ ക്രിസ്റ്റിന്‍ മാത്യു (മാന്‍ ഓഫ് ദി മാച്ച്), സോനു (ബാറ്റ്‌സ് മാന്‍), സാജന്‍ ശാമുവേല്‍ (മാന്‍ ഓഫ് ദി ടൂര്‍ണ്ണ മെന്റ്) എന്നിവര്‍ക്കു സമ്മാനിച്ചു.

പ്രസിഡണ്ട് റവ. ബിജു സി. പി., വൈസ് പ്രസിഡണ്ട് നിരന്‍ എബ്രഹാം, സെക്രട്ടറി സെറിന്‍ തോമസ്, വനിതാ സെക്രട്ടറി ലിബി, ജോയിന്റ് സെക്രട്ടറി ഷെറിന്‍ തുടങ്ങി യവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

Comments Off on ക്രിക്കറ്റ് ടൂര്‍ണ്ണ മെന്റ് : മാര്‍ത്തോമ്മ യുവജന സഖ്യം ജേതാക്കള്‍

ഷാഡോ വോളി ഫെസ്റ്റ് സീസൺ – 2 : സംഘാടക സമിതി രൂപീകരിച്ചു

February 10th, 2019

അബുദാബി : യു. എ. ഇ. യിലെ കാസറഗോഡ് പ്രവാസി കൂട്ടായ്മ ‘ഷാഡോ സോഷ്യൽ ഫോറം ‘ സംഘ ടിപ്പി ക്കുന്ന ഷാഡോ വോളി ഫെസ്റ്റ് സീസൺ- 2 സംഘാ ടക സമിതി രൂപീകരിച്ചു. കെ. എസ്. സി. കായിക വിഭാഗം മുന്‍ സെക്രട്ടറി സലിം ചിറ ക്കൽ ചെയർ മാൻ ആയുള്ള സംഘാടക സമിതി യാണ് രൂപീകരിച്ചത്.

ഷാഡോ ചെയർമാൻ പ്രദീപ് കുമാർ കുറ്റി ക്കോലി ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കെ. എസ്. സി. മുൻ പ്രസിഡണ്ട് പി. പത്മ നാഭൻ ഉത്ഘാടനം ചെയ്തു.

സലിം ചിറക്കൽ, ഉമ്മർ നാലകത്ത്, മൊയ്ദീൻ കുഞ്ഞി ബന്തടുക്ക, അശോക് കുമാർ, സുരേഷ് കുമാർ , കെ. കെ. ശ്രീ പിലിക്കോട്, ജയ കുമാർ പെരിയ, വാരി ജാക്ഷൻ ഒളിയ ത്തടുക്കം, രാജേഷ് പാണ്ടി ക്കണ്ടം, അനീഷ് മുന്നാട്, അബ്ദുൽ ഖാദർ എന്നി വർ സംസാ രിച്ചു. ഷാഡോ ജനറൽ സെക്രട്ടറി വിനോദ്‌ കുമാർ സ്വാഗത വും സ്റ്റിയറിംഗ് കമ്മറ്റി അംഗം ഹരീഷ്‌ കുമാർ നന്ദി യും രേഖ പ്പെ ടുത്തി.

2019 മാർച്ച് 22 ന് അബുദാബി യിലെ അൽ നഹ്‌ദ സ്‌കൂൾ ഹാളിൽ വെച്ച് നടക്കുന്ന ഷാഡോ വോളി ഫെസ്റ്റ് സീസൺ – 2 ല്‍ അന്താ രാഷ്ട്ര വോളി താര ങ്ങൾ അണി നിരക്കും എന്നും യു. എ. ഇ യിലെ ആറ് ടീമുകൾ പങ്കെ ടുക്കും എന്നും സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ഷാഡോ വോളി ഫെസ്റ്റ് സീസൺ – 2 : സംഘാടക സമിതി രൂപീകരിച്ചു

ഇടപ്പാളയം ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് : സ്വാഗത സംഘം രൂപീകരിച്ചു

February 10th, 2019

edappalayam-uae-committee-ePathram
അബുദാബി : എടപ്പാള്‍ സ്വദേശി കളുടെ ആഗോള പ്രവാസി കൂട്ടായ്മ ‘ഇടപ്പാളയം’ യു. എ. ഇ. ചാപ്റ്റര്‍ ഒരുക്കുന്ന അഖിലേന്ത്യാ ഫുട് ബോള്‍ ടൂര്‍ണ്ണ മെന്റ് സ്വാഗത സംഘം രൂപീ കരിച്ചു. അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ ചേര്‍ന്ന യോഗത്തില്‍ ഇടപ്പാളയം അബു ദാബി കമ്മിറ്റി പ്രസിഡണ്ട് നൗഷാദ് കല്ലം പുള്ളി അദ്ധ്യക്ഷത വഹിച്ചു.

ഇടപ്പാളയം ദുബായ് ചാപ്റ്റർ പ്രസിഡണ്ട് നൗഷാദ്, സെക്രട്ടറി ഷറഫ്, കെ. എസ്. സി. കായിക വിഭാഗം മുൻ സെക്രട്ടറി അബ്ദുൽ ഗഫൂർ വലിയ കത്ത്, രാജൻ കാലടി, ദീപക് എടപ്പാൾ, ടി. സി. മൊയ്തീന്‍ നടുവട്ടം, ഹൈദർ ബിൻ മൊയ്തു, ഹബീബ് റഹ്മാൻ, ജാഫർ എടപ്പാൾ, മൻസൂർ മാങ്ങാട്ടൂർ എന്നിവർ സംസാരിച്ചു. ആഷിക് കൊട്ടി ലിൽ സ്വാഗത വും രജീഷ് പാണക്കാട്ട് നന്ദിയും പറഞ്ഞു.

2019 മാർച്ച് 8 വെള്ളി യാഴ്ച അബുദാബി റീം ഐലൻ ഡിലെ ‘അൽ റീം കൂറ സ്പോർട്ട്സ്’ ഗ്രൗണ്ടിൽ വെച്ചാ ണ് ടൂര്‍ണ്ണ മെന്റ് നടക്കുക.

വിവരങ്ങൾക്ക് : 050 882 2714 (ജംഷീർ എടപ്പാൾ).

- pma

വായിക്കുക: , ,

Comments Off on ഇടപ്പാളയം ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് : സ്വാഗത സംഘം രൂപീകരിച്ചു

എ. കെ. ജി. സ്മാരക 5 – എ സൈഡ് ഫുട് ബോള്‍

February 4th, 2019

akgopalan-epathram അബുദാബി : കേരളാ സോഷ്യൽ സെന്റർ സംഘ ടിപ്പിച്ച പത്താമത് എ. കെ. ജി. സ്മാരക ഫൈവ് – എ സൈഡ് ഫുട് ബോൾ മത്സരം അബു ദാബി മദിന സായിദ് സമ്മിറ്റ് ഇന്റർ നാഷണൽ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു.

സബ് ജൂനി യർ, ജൂനിയർ, സീനിയർ എന്നീ മൂന്നു വിഭാഗ ങ്ങളി ലായി സംഘ ടിപ്പിച്ച ഫുട് ബോള്‍ മല്‍സര ങ്ങളില്‍ ടോൺ ഡോസിനെ പരാജയ പ്പെടുത്തി ഇത്തിഹാദ് എ ടീം സബ്‌ ജൂനി യർ വിഭാഗ ത്തിൽ വിജയിച്ചു.

എസ് – ഇലെവനെ പരാ ജയ പ്പെടുത്തി എൻ. പി. സീനി യേഴ്സ് ജൂനിയർ വിഭാഗ ത്തിൽ ജേതാക്കളായി.

റിയൽ സ്റ്റാർ എഫ്‌. സി. യെ പരാ ജയ പ്പെടുത്തി എൽ. എൽ. എച്ച്. ടീം സീനി യർ വിഭാഗ ത്തിൽ കപ്പു നേടി.

- pma

വായിക്കുക: , , ,

Comments Off on എ. കെ. ജി. സ്മാരക 5 – എ സൈഡ് ഫുട് ബോള്‍

ചരിത്ര വിജയം : ഖത്തറിന് ഏഷ്യന്‍ കപ്പ് ഫുട്‌ ബോള്‍ കിരീടം

February 2nd, 2019

logo-afc-asian-cup-uae-2019-ePathram
ദോഹ : ഏഷ്യൻ കപ്പ് ആദ്യമായി ഖത്തറി ലേക്ക്. അബു ദാബി സായിദ് സ്പോർട്ട്സ് സിറ്റി സ്റ്റേഡിയ ത്തില്‍ നടന്ന ഫൈനല്‍ മല്‍സര ത്തില്‍ അഞ്ചാം കിരീടം ലക്ഷ്യമാക്കി കളത്തില്‍ ഇറങ്ങിയ ജപ്പാനെ ഒന്നിന് എതിരേ മൂന്നു ഗോളു കള്‍ക്കാണ് ഖത്തര്‍ മലര്‍ത്തി യടിച്ചത്.

അൽമോസ് അലി, അബ്ദുൽ അസീസ് ഹാത്തിം, അക്രം അഫിഫ് എന്നീ കളിക്കാര്‍ ഖത്തറി നു വേണ്ടി ഗോളു കൾ നേടി. ഏഷ്യൻ കപ്പിലെ ഏറ്റവും മികച്ച കളി ക്കാര നും കൂടുതൽ ഗോൾ നേടിയ താരവും ആയത് അൽ മോസ് അലി. ഏറ്റവും മികച്ച ഗോൾ കീപ്പര്‍ ഖത്തറിന്റെ സാദ് അൽ ഷീബ്.

- pma

വായിക്കുക: ,

Comments Off on ചരിത്ര വിജയം : ഖത്തറിന് ഏഷ്യന്‍ കപ്പ് ഫുട്‌ ബോള്‍ കിരീടം

Page 21 of 38« First...10...1920212223...30...Last »

« Previous Page« Previous « ഗൂഗിള്‍ പ്ലസ് ഇനി ഇല്ല – ഏപ്രില്‍ രണ്ടു വരെ നിങ്ങളുടെ ഡേറ്റ എടുക്കാം
Next »Next Page » മാണിക്യാ മണി കാന്തി പുവ്വേ… മാണിക്യ മലര്‍ തെലുഗു ഡബ്ബിംഗ് തരംഗമാവുന്നു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha