ബാഡ് മിന്റണ്‍ ടൂര്‍ണ്ണ മെന്റ് അബു ദാബി യിൽ

February 27th, 2019

logo-iic-uae-exchange-badminton-tournament-ePathram.jpg
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, യു. എ. ഇ. എക്‌സ്‌ ചേഞ്ച് സെന്റ റിന്റെ സഹ കരണ ത്തോടെ സംഘടി പ്പി ക്കുന്ന യു. എ. ഇ. ഓപ്പണ്‍ ഷട്ടില്‍ ബാഡ് മിന്റണ്‍ ടൂര്‍ണ്ണ മെന്റ് ഫെബ്രുവരി 28 വ്യാഴം, മാർച്ച് 1 വെള്ളി എന്നീ ദിവസ ങ്ങളി ലായി സെന്റര്‍ ഇന്‍ഡോര്‍ കോര്‍ ട്ടില്‍ നടക്കും. യു. എ. ഇ. യിലെ 50 പ്രമുഖ ടീമു കളാണ് ടൂർണ്ണ മെന്റിൽ മത്സരി ക്കുക.

എ, ബി, പ്രൊഫഷണൽ എന്നി ങ്ങനെ മൂന്നു വിഭാ ഗ ങ്ങ ളി ലായിട്ടാണ് മത്സരം. ഓരോ വിഭാഗ ത്തിലും ആദ്യ മൂന്ന് സ്ഥാന ങ്ങളിൽ എത്തുന്ന വർക്ക് ക്യാഷ് അവാ ർഡും ട്രോഫി യും സമ്മാനിക്കും. വ്യാഴാഴ്ച വൈകുന്നേരം ആറു മണി യോടെ ടൂര്‍ണ്ണ മെന്റ് ആരംഭിക്കും എന്ന് സംഘാ ടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറി യിച്ചു.

ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഉസ്മാൻ കര പ്പാത്ത്, ആക്ടിംഗ് പ്രസിഡണ്ട് ഹിദാ യത്തുള്ള, ട്രഷറർ ടി. കെ. അബ്ദുൽ സലാം, സ്പോർട്സ് സെക്രട്ടറി ഹംസ നടുവിൽ, യു. എ. ഇ. എക്‌സ്‌ ചേഞ്ച് ഹെഡ് ഓഫ് ഇവന്‍റ് മാനേജര്‍ വിനോദ് നമ്പ്യാർ എന്നിവർ വാര്‍ത്താ സമ്മേള നത്തില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ബാഡ് മിന്റണ്‍ ടൂര്‍ണ്ണ മെന്റ് അബു ദാബി യിൽ

ക്രിക്കറ്റ് ടൂര്‍ണ്ണ മെന്റ് : മാര്‍ത്തോമ്മ യുവജന സഖ്യം ജേതാക്കള്‍

February 21st, 2019

അബുദാബി : മാര്‍ത്തോമ്മ യുവ ജന സഖ്യം യു. എ. ഇ. സെന്റര്‍ രണ്ടാമത് ക്രിക്കറ്റ് ടൂര്‍ണ്ണ മെ ന്റി ല്‍ അബു ദാബി മാര്‍ത്തോമ്മ യുവജന സഖ്യം ജേതാക്ക ളായി. അല്‍ ഐന്‍ യുവ ജന സഖ്യം രണ്ടാം സ്ഥാനം കരസ്ഥ മാക്കി.

റാസ് അല്‍ ഖൈമ അല്‍ ബാത്തിയ വില്ലേജ് ഗ്രൗണ്ടില്‍ നടന്ന ടൂര്‍ണ്ണ മെന്റില്‍ അബുദാബി, അല്‍ ഐന്‍, റാസ് അല്‍ ഖൈമ, ദുബായ്, ഷാര്‍ജ, ഫുജൈറ, എന്നീ യുവ ജന സഖ്യം ടീമുകള്‍ മത്സരിച്ചു.

വ്യക്തിഗത പുരസ്കാരങ്ങള്‍ ക്രിസ്റ്റിന്‍ മാത്യു (മാന്‍ ഓഫ് ദി മാച്ച്), സോനു (ബാറ്റ്‌സ് മാന്‍), സാജന്‍ ശാമുവേല്‍ (മാന്‍ ഓഫ് ദി ടൂര്‍ണ്ണ മെന്റ്) എന്നിവര്‍ക്കു സമ്മാനിച്ചു.

പ്രസിഡണ്ട് റവ. ബിജു സി. പി., വൈസ് പ്രസിഡണ്ട് നിരന്‍ എബ്രഹാം, സെക്രട്ടറി സെറിന്‍ തോമസ്, വനിതാ സെക്രട്ടറി ലിബി, ജോയിന്റ് സെക്രട്ടറി ഷെറിന്‍ തുടങ്ങി യവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

Comments Off on ക്രിക്കറ്റ് ടൂര്‍ണ്ണ മെന്റ് : മാര്‍ത്തോമ്മ യുവജന സഖ്യം ജേതാക്കള്‍

ഷാഡോ വോളി ഫെസ്റ്റ് സീസൺ – 2 : സംഘാടക സമിതി രൂപീകരിച്ചു

February 10th, 2019

അബുദാബി : യു. എ. ഇ. യിലെ കാസറഗോഡ് പ്രവാസി കൂട്ടായ്മ ‘ഷാഡോ സോഷ്യൽ ഫോറം ‘ സംഘ ടിപ്പി ക്കുന്ന ഷാഡോ വോളി ഫെസ്റ്റ് സീസൺ- 2 സംഘാ ടക സമിതി രൂപീകരിച്ചു. കെ. എസ്. സി. കായിക വിഭാഗം മുന്‍ സെക്രട്ടറി സലിം ചിറ ക്കൽ ചെയർ മാൻ ആയുള്ള സംഘാടക സമിതി യാണ് രൂപീകരിച്ചത്.

ഷാഡോ ചെയർമാൻ പ്രദീപ് കുമാർ കുറ്റി ക്കോലി ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം കെ. എസ്. സി. മുൻ പ്രസിഡണ്ട് പി. പത്മ നാഭൻ ഉത്ഘാടനം ചെയ്തു.

സലിം ചിറക്കൽ, ഉമ്മർ നാലകത്ത്, മൊയ്ദീൻ കുഞ്ഞി ബന്തടുക്ക, അശോക് കുമാർ, സുരേഷ് കുമാർ , കെ. കെ. ശ്രീ പിലിക്കോട്, ജയ കുമാർ പെരിയ, വാരി ജാക്ഷൻ ഒളിയ ത്തടുക്കം, രാജേഷ് പാണ്ടി ക്കണ്ടം, അനീഷ് മുന്നാട്, അബ്ദുൽ ഖാദർ എന്നി വർ സംസാ രിച്ചു. ഷാഡോ ജനറൽ സെക്രട്ടറി വിനോദ്‌ കുമാർ സ്വാഗത വും സ്റ്റിയറിംഗ് കമ്മറ്റി അംഗം ഹരീഷ്‌ കുമാർ നന്ദി യും രേഖ പ്പെ ടുത്തി.

2019 മാർച്ച് 22 ന് അബുദാബി യിലെ അൽ നഹ്‌ദ സ്‌കൂൾ ഹാളിൽ വെച്ച് നടക്കുന്ന ഷാഡോ വോളി ഫെസ്റ്റ് സീസൺ – 2 ല്‍ അന്താ രാഷ്ട്ര വോളി താര ങ്ങൾ അണി നിരക്കും എന്നും യു. എ. ഇ യിലെ ആറ് ടീമുകൾ പങ്കെ ടുക്കും എന്നും സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ഷാഡോ വോളി ഫെസ്റ്റ് സീസൺ – 2 : സംഘാടക സമിതി രൂപീകരിച്ചു

ഇടപ്പാളയം ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് : സ്വാഗത സംഘം രൂപീകരിച്ചു

February 10th, 2019

edappalayam-uae-committee-ePathram
അബുദാബി : എടപ്പാള്‍ സ്വദേശി കളുടെ ആഗോള പ്രവാസി കൂട്ടായ്മ ‘ഇടപ്പാളയം’ യു. എ. ഇ. ചാപ്റ്റര്‍ ഒരുക്കുന്ന അഖിലേന്ത്യാ ഫുട് ബോള്‍ ടൂര്‍ണ്ണ മെന്റ് സ്വാഗത സംഘം രൂപീ കരിച്ചു. അബു ദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ റിൽ ചേര്‍ന്ന യോഗത്തില്‍ ഇടപ്പാളയം അബു ദാബി കമ്മിറ്റി പ്രസിഡണ്ട് നൗഷാദ് കല്ലം പുള്ളി അദ്ധ്യക്ഷത വഹിച്ചു.

ഇടപ്പാളയം ദുബായ് ചാപ്റ്റർ പ്രസിഡണ്ട് നൗഷാദ്, സെക്രട്ടറി ഷറഫ്, കെ. എസ്. സി. കായിക വിഭാഗം മുൻ സെക്രട്ടറി അബ്ദുൽ ഗഫൂർ വലിയ കത്ത്, രാജൻ കാലടി, ദീപക് എടപ്പാൾ, ടി. സി. മൊയ്തീന്‍ നടുവട്ടം, ഹൈദർ ബിൻ മൊയ്തു, ഹബീബ് റഹ്മാൻ, ജാഫർ എടപ്പാൾ, മൻസൂർ മാങ്ങാട്ടൂർ എന്നിവർ സംസാരിച്ചു. ആഷിക് കൊട്ടി ലിൽ സ്വാഗത വും രജീഷ് പാണക്കാട്ട് നന്ദിയും പറഞ്ഞു.

2019 മാർച്ച് 8 വെള്ളി യാഴ്ച അബുദാബി റീം ഐലൻ ഡിലെ ‘അൽ റീം കൂറ സ്പോർട്ട്സ്’ ഗ്രൗണ്ടിൽ വെച്ചാ ണ് ടൂര്‍ണ്ണ മെന്റ് നടക്കുക.

വിവരങ്ങൾക്ക് : 050 882 2714 (ജംഷീർ എടപ്പാൾ).

- pma

വായിക്കുക: , ,

Comments Off on ഇടപ്പാളയം ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് : സ്വാഗത സംഘം രൂപീകരിച്ചു

എ. കെ. ജി. സ്മാരക 5 – എ സൈഡ് ഫുട് ബോള്‍

February 4th, 2019

akgopalan-epathram അബുദാബി : കേരളാ സോഷ്യൽ സെന്റർ സംഘ ടിപ്പിച്ച പത്താമത് എ. കെ. ജി. സ്മാരക ഫൈവ് – എ സൈഡ് ഫുട് ബോൾ മത്സരം അബു ദാബി മദിന സായിദ് സമ്മിറ്റ് ഇന്റർ നാഷണൽ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു.

സബ് ജൂനി യർ, ജൂനിയർ, സീനിയർ എന്നീ മൂന്നു വിഭാഗ ങ്ങളി ലായി സംഘ ടിപ്പിച്ച ഫുട് ബോള്‍ മല്‍സര ങ്ങളില്‍ ടോൺ ഡോസിനെ പരാജയ പ്പെടുത്തി ഇത്തിഹാദ് എ ടീം സബ്‌ ജൂനി യർ വിഭാഗ ത്തിൽ വിജയിച്ചു.

എസ് – ഇലെവനെ പരാ ജയ പ്പെടുത്തി എൻ. പി. സീനി യേഴ്സ് ജൂനിയർ വിഭാഗ ത്തിൽ ജേതാക്കളായി.

റിയൽ സ്റ്റാർ എഫ്‌. സി. യെ പരാ ജയ പ്പെടുത്തി എൽ. എൽ. എച്ച്. ടീം സീനി യർ വിഭാഗ ത്തിൽ കപ്പു നേടി.

- pma

വായിക്കുക: , , ,

Comments Off on എ. കെ. ജി. സ്മാരക 5 – എ സൈഡ് ഫുട് ബോള്‍

Page 22 of 38« First...10...2021222324...30...Last »

« Previous Page« Previous « യൂത്ത് കോൺ ഫറൻസ് : ‘മരുഭൂമി യുടെ സുവിശേഷം’
Next »Next Page » മാർപ്പാപ്പയുടെ സന്ദർശനം : നഗരത്തിൽ ഗതാഗത നിയന്ത്രണം »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha