ഞായറാഴ്ച കളിലെ സൗജന്യ വിളി : ബി. എസ്. എന്‍. എല്‍. ഓഫര്‍ തുടരും

February 5th, 2018

bsnl-extends-sunday-free-calling-offer-another-three-months-from-february-2018-ePathram
കൊല്ലം : സൺഡേ ഫ്രീ കോൾ ഓഫർ തുടരു വാന്‍ ബി. എസ്. എന്‍. എല്‍. തീരു മാനിച്ചു. ലാൻഡ് ഫോണു കളിൽ നിന്നും ഞായറാഴ്ച കളിൽ 24 മണി ക്കൂറും ഇന്ത്യ യിലെ ഏതു നെറ്റ് വര്‍ക്കു കളി ലേക്കും സൗജന്യ മായി വിളി ക്കാ വുന്ന ‘സൺഡേ ഫ്രീ കോൾ ഓഫർ’ മൂന്നു മാസ ത്തേ ക്കു കൂടി നീട്ടി യതായി ബി. എസ്. എന്‍. എല്‍. അറി യിച്ചു.

രാത്രി കാല സൗജന്യ കോൾ സമയം രാത്രി 9 മണി മുതൽ രാവിലെ 7 മണി വരെ ആയി രുന്നത് 2018 ജനുവരി മുതൽ വിത്യാസം വരുത്തി യിരുന്നു. പുതുക്കിയ ഓഫർ പ്രകാരം സൗജന്യ കോൾ സമയം രാത്രി 10.30 മുതൽ രാവിലെ 6 മണി വരെ യായി.

ഇതി നിടെ യാണ് ഞായ റാഴ്ച കളിലെ മുഴുവൻ സമയ സൗജന്യ കോൾ സേവനം ഫെബ്രുവരി ഒന്നു മുതൽ നിര്‍ത്ത ലാക്കും എന്ന് അധി കൃത രുടെ അറി യിപ്പു ണ്ടായത്

എന്നാൽ കേരളം അടക്കം എല്ലാ ബി. എസ്. എന്‍. എല്‍. സർക്കിളു കളും ഈ ഓഫർ പിൻ വലിക്കുന്ന തിലുള്ള അപാകത കൾ ചൂണ്ടി ക്കാട്ടി യിരുന്നു. സൺഡേ ഫ്രീ കോൾ ഓഫർ പിൻവലിക്കുന്നതു പ്രാബല്ല്യ ത്തില്‍ വരാന്‍ മണി ക്കൂറു കൾ മാത്രം ബാക്കി നില്‍ക്കു മ്പോഴാണ് അധി കൃതര്‍ തീരുമാനം മാറ്റിയത്.

mobile-phones-cell-phones-ePathram

സെൽ ഫോണുകൾ സാധാരണ ക്കാരിലേക്ക് പെട്ടെന്ന് എത്തി ച്ചേർന്ന തോടെ ജനപ്രീതി കുറഞ്ഞു പോയി രുന്ന ലാൻഡ് ഫോണു കളെ വീണ്ടും സജീവ മാക്കുക എന്ന ലക്ഷ്യത്തോടെ 2016 ആഗസ്റ്റ് 15 മുതലാണ് സൺഡേ ഫ്രീ കോൾ ഓഫർ ബി. എസ്. എന്‍. എല്‍. പ്രഖ്യാപിച്ചത്. ഇതി നോടു കൂടി രാത്രി കാല സൗജന്യ കോൾ സേവന വും (രാത്രി 9 മണി മുതൽ രാവിലെ 7 മണി വരെ) നൽകി വന്നു.

മാത്രമല്ല ലാൻഡ് ഫോൺ കണക്‌ഷൻ, റീ- കണക്‌ഷൻ എന്നിവ യുടെ നടപടി ക്രമ ങ്ങൾ ലഘൂ കരി ക്കുകയും ചെയ്തു. മരണ മണി മുഴങ്ങി ക്കൊണ്ടി രുന്നു ലാൻഡ് ഫോണു കളെ ഈ ഓഫറുകൾ കൂടുതൽ ജന പ്രിയമാക്കി.

- pma

വായിക്കുക: , , , ,

Comments Off on ഞായറാഴ്ച കളിലെ സൗജന്യ വിളി : ബി. എസ്. എന്‍. എല്‍. ഓഫര്‍ തുടരും

Page 3 of 3123

« Previous Page « ഗോമൂത്രത്തിൽ നിന്നും മരുന്നുമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍
Next » സൗദി തെരുവു കളില്‍ സെല്‍ഫിക്കും വീഡിയോ ചിത്രീകരണ ത്തിനും വിലക്ക്‌ »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha