കെ – ഫോണ്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു

June 6th, 2023

k-fon-kerala-s-internet-wifi-k-phone-ePathram
തിരുവനന്തപുരം : എല്ലാവര്‍ക്കും ഇന്‍റര്‍ നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ – ഫോണ്‍ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌ വര്‍ക്ക്, അഥവാ കെ – ഫോണ്‍ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഒരു നിയമ സഭാ മണ്ഡലത്തില്‍ 100 വീടുകള്‍ എന്ന കണക്കില്‍ 14,000 വീടുകളിലും കെ – ഫോണ്‍ ഇന്‍റര്‍ നെറ്റ് എത്തും.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനത്തെ 20 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് സൗജന്യം ആയും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും അതിവേഗ ഇന്‍റര്‍ നെറ്റ് സൗകര്യം ലഭ്യമാക്കുകയാണ് കെ – ഫോണ്‍ പദ്ധതിയിലൂടെ.

ജനങ്ങളുടെ അവകാശമാണ് ഇന്‍റര്‍ നെറ്റ് എന്ന് പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. അത് കേവലം പ്രഖ്യാപനം മാത്രമായി ഒതുങ്ങുന്നില്ല എന്ന് ഉറപ്പു വരുത്തുവാന്‍ കൂടിയാണ് സര്‍ക്കാര്‍ കെ – ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്. അതിലൂടെ എല്ലാവര്‍ക്കും ഇന്‍റര്‍ നെറ്റ് ലഭ്യമാക്കുന്നതിനു അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണ്. അങ്ങനെ ഇന്‍റര്‍ നെറ്റ് എന്ന അവകാശം എല്ലാവര്‍ക്കും പ്രാപ്യമാകുന്നു.

ടെലികോം മേഖലയിലെ കോര്‍പ്പറേറ്റ് ശക്തികള്‍ക്ക് എതിരെയുള്ള ജനകീയ ബദല്‍ മാതൃക കൂടിയാണ് കെ – ഫോണ്‍ പദ്ധതി. സ്വകാര്യ മേഖലയിലെ കേബിള്‍ ശൃംഖലകളുടെയും മൊബൈല്‍ സേവന ദാതാക്കളു ടെയും ചൂഷണത്തില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം നല്‍കണം എന്ന നിശ്ചയ ദാര്‍ഢ്യത്തോടെയാണ് കെ – ഫോണ്‍ പദ്ധതിക്ക് തുടക്കം കുറിച്ചത്.

മറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ നല്‍കുന്നതിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്കില്‍ കെ – ഫോണ്‍ സേവനങ്ങള്‍ ലഭ്യമാകും. നഗര-ഗ്രാമ വ്യത്യാസം ഇല്ലാതെ കേരളത്തില്‍ ആകമാനം ഉയര്‍ന്ന സ്പീഡിലും ഒരേ ഗുണ നിലവാര ത്തോടു കൂടിയും കെ-ഫോണ്‍ സേവനങ്ങള്‍ ലഭ്യമാക്കാനും കഴിയും എന്നും മുഖ്യ മന്ത്രി പറഞ്ഞു.

- pma

വായിക്കുക: , , , , , , ,

Comments Off on കെ – ഫോണ്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു

കെ – ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5 ന്

May 22nd, 2023

internet-for-every-one-kerala-governments-k-phone-project-ePathram
തിരുവനന്തപുരം : ‘എല്ലാവർക്കും ഇന്‍റർ നെറ്റ്’ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്ന കെ -ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5 ന് നടക്കും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 ലക്ഷത്തോളം വരുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്‍റർ നെറ്റ് സൗകര്യം കെ-ഫോൺ മുഖേന ലഭ്യമാകും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ 18000 ഓളം സർക്കാർ സ്ഥാപനങ്ങളിൽ കെ-ഫോൺ മുഖേന ഇന്‍റർനെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു.

7000 വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചു. അതിൽ 748 കണക്ഷൻ നൽകി. ഇന്‍റർനെറ്റ് ജനതയുടെ അവകാശമായി പ്രഖ്യാപിച്ച സർക്കാറാണ് കേരള ത്തിലേത്. മാറുന്ന ലോകത്തിനൊപ്പം മുന്നോട്ടു കുതിക്കുവാൻ സാർവത്രിക മായ ഇന്‍റര്‍നെറ്റ് സൗകര്യം അനിവാര്യമാണ്. ജ്ഞാന സമ്പദ് വ്യവസ്ഥയിൽ ഊന്നുന്ന നവകേരള നിർമ്മിതിക്കായുള്ള പരിശ്രമ ത്തിനു അടിത്തറ ഒരുക്കുന്ന പദ്ധതിയായി കെ-ഫോൺ മാറും.

വൈദ്യുതി, ഐ. ടി. വകുപ്പുകൾ വഴി എൽ. ഡി. എഫ്. സർക്കാർ വിഭാവനം ചെയ്യുന്ന കെ- ഫോൺ പദ്ധതി സമൂഹത്തില്‍ ഉണ്ടാകുന്ന ഡിജിറ്റൽ ഡിവൈഡ് മറികടക്കാൻ സഹായകമാവും. കെ – ഫോൺ കേരളത്തിന്‍റെ സ്വന്തം ഇന്‍റർനെറ്റാണ്. സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തവും കാര്യക്ഷമവും ആക്കുന്നതിനും ഇ-ഗവേർണൻസ് സാർവത്രികം ആക്കുന്നതിനും പദ്ധതി സഹായകരം ആവും എന്നും മുഖ്യമന്ത്രി പറഞ്ഞു. PRD

- pma

വായിക്കുക: , , ,

Comments Off on കെ – ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5 ന്

കെല്‍ട്രോണില്‍ മാധ്യമ പഠനം : പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

November 23rd, 2022

keltron-digital-media-journalism-courses-ePathram
തിരുവനന്തപുരം : കെല്‍ട്രോണില്‍ ഡിജിറ്റല്‍ മീഡിയ ജേര്‍ണലിസം, ടെലിവിഷന്‍ ജേര്‍ണലിസം, മൊബൈല്‍ ജേര്‍ണലിസം എന്നിവയില്‍ പരിശീലനം നല്‍കുന്ന മാധ്യമ കോഴ്സിന്‍റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠന സമയത്ത് ചാനലില്‍ പരിശീലനം, പ്ലേസ്‌ മെന്‍റ് സഹായം, ഇന്‍റേണ്‍ ഷിപ്പ് എന്നിവ ലഭിക്കും.

യോഗ്യത : ബിരുദം. പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2022 ഡിസംബര്‍ ആറിന് മുമ്പ് അപേക്ഷിക്കണം. ഉയര്‍ന്ന പ്രായ പരിധി 30 വയസ്സ്. തിരുവനന്തപുരം കെല്‍ട്രോണ്‍ നോളേജ് സെന്‍ററില്‍ പരിശീലനം.

അപേക്ഷാ ഫോമിനും മറ്റു വിശദ വിവരങ്ങള്‍ക്കും ഫോണ്‍ : 95 44 95 81 82.  PRD

- pma

വായിക്കുക: , , , , ,

Comments Off on കെല്‍ട്രോണില്‍ മാധ്യമ പഠനം : പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

ഗുരുവായൂരിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ആക്കും : എൻ. കെ. അക്ബർ എം. എൽ. എ.

September 18th, 2021

internet-for-every-one-kerala-governments-k-phone-project-ePathram
തൃശ്ശൂര്‍ : ഗുരുവായൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ട് വില്ലേജ് ഓഫീസുകള്‍ ആക്കും എന്ന് എൻ. കെ. അക്ബർ എം. എൽ. എ. അതിനായി എം. എൽ. എ. ഫണ്ട് അനുവദി ക്കും. മണ്ഡലത്തിലെ പട്ടയ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായി രുന്നു എൻ. കെ. അക്ബർ എം. എൽ. എ. നാട്ടിലെ ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് വില്ലേജ് ഓഫീസു കളെയാണ്. അത് കൊണ്ട് തന്നെ ജനകീയ ഇട ങ്ങളിൽ ഒന്നാണ് എന്നതിനാൽ വില്ലേജ് ഓഫീസുകൾ ആധുനീക വത്ക്കരിക്കേണ്ടത് അനിവാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ആകെ 15 പട്ടയ ങ്ങള്‍ വിതരണം ചെയ്തു. ഇതില്‍ 7 സുനാമി പട്ടയ ങ്ങളും 8 റവന്യൂ പട്ടയങ്ങളുമാണ്.

സുനാമി പട്ടയങ്ങൾ മുഴുവനും കടപ്പുറം വില്ലേജിലാണ്. റവന്യു പട്ടയങ്ങൾ നല്‍കിയത് കടിക്കാട് വില്ലേജില്‍ 4, പൂക്കോട് വില്ലേജിൽ 2, ചാവക്കാട്, ഇരിങ്ങപ്പുറം വില്ലേജുകളിൽ ഒന്നു വീതം വിതരണം ചെയ്തു.

ചാവക്കാട് നഗരസഭാ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് ഹസീന താജുദ്ദീൻ, ചാവക്കാട് തഹസിൽദാർ എം. സന്ദീപ്, ഡെപ്യൂട്ടി തഹസിൽദാർ എം. ജെ. ജോസഫ് എന്നിവർ സംസാരിച്ചു.

*പബ്ലിക്ക് റിലേഷന്‍  

 

- pma

വായിക്കുക: , , , , , , , , ,

Comments Off on ഗുരുവായൂരിലെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ആക്കും : എൻ. കെ. അക്ബർ എം. എൽ. എ.

എന്തൊക്കെ സംഭവിച്ചാലും കെ – ഫോണ്‍ പദ്ധതി നടപ്പിലാക്കും : മുഖ്യമന്ത്രി

November 3rd, 2020

pinarayi-vijayan-epathram
തിരുവനന്തപുരം : സംസ്ഥാനത്ത് കെ – ഫോൺ പദ്ധതി നടപ്പില്‍ വരു ത്തുകയും സാധാരണ ജന ങ്ങൾക്ക് കുറഞ്ഞ നിര ക്കിൽ ഇന്റർ നെറ്റ് ലഭ്യ മാക്കുകയും ചെയ്യും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്തൊക്കെ സംഭവിച്ചാലും സംസ്ഥാനത്ത് കെ – ഫോൺ പദ്ധതി നടപ്പിലാക്കും എന്നു തന്നെയാണ് പദ്ധതിയെ തകർക്കാൻ ശ്രമിക്കുന്ന വരോട് പറയാനുള്ളത് എന്ന്‌ മുഖ്യമന്ത്രി അടിവരയിട്ടു പറഞ്ഞു.

ജനക്ഷേമ പ്രവർത്തന ങ്ങളെ തകർക്കുവാനോ ഭരണ ഘടനാ വിരുദ്ധ പ്രവർ ത്തന ങ്ങൾക്കോ ശ്രമിച്ചാൽ നേരിടും. കെ – ഫോൺ, ലൈഫ് ഉൾപ്പെടെ യുള്ള സംസ്ഥാന സര്‍ക്കാറിന്റെ പദ്ധതികൾ തകർക്കാൻ കേന്ദ്ര അന്വേഷണ സംഘം ശ്രമിക്കുന്നു. ജനങ്ങൾക്ക് ഏറെ നേട്ടം ഉണ്ടാക്കുന്ന പദ്ധതിക്ക് തുരങ്കം വെക്കു വാനുള്ള ശ്രമം നടക്കുന്നു എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

സർക്കാരിനെ ഇകഴ്ത്തി ക്കാണിക്കുവാൻ അന്വേഷണ ഏജൻസികളെ ഉപയോഗ പ്പെടുത്തുന്നു എന്ന് സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റാത്ത രീതിയിലാണ് കാര്യ ങ്ങൾ നീങ്ങുന്നത്. കെ – ഫോൺ പദ്ധതി പരി ശോധി ക്കുവാനുള്ള ശ്രമങ്ങൾ ഇതിന്റെ ഭാഗമാണ്.

  * കെ  ഫോണ്‍ : കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ്

- pma

വായിക്കുക: , , , , ,

Comments Off on എന്തൊക്കെ സംഭവിച്ചാലും കെ – ഫോണ്‍ പദ്ധതി നടപ്പിലാക്കും : മുഖ്യമന്ത്രി

Page 2 of 3123

« Previous Page« Previous « മൂടല്‍ മഞ്ഞു കനക്കുന്നു : ജാഗ്രതാ നിര്‍ദ്ദേശം
Next »Next Page » മാലിയിൽ 50 അല്‍ ഖ്വയ്ദ ഭീകരരെ വധിച്ചു »



പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha