അബുദാബി :പള്ളികളിൽ അഗ്നി ശമന ഉപകരണ ങ്ങൾ സ്‌ഥാപി ക്കുവാനുള്ള കരാറില്‍ ലുലു ഗ്രൂപ്പ് ഒപ്പു വെച്ചു.ആഭ്യന്തര മന്ത്രാ ലയം, ജനറൽ അതോറിറ്റി ഫൊർ ഇസ്‌ലാ മിക് അഫ യേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ്, സിവിൽ ഡിഫൻസ് ജനറൽ ഡയറ ക്‌ടറേറ്റ് എന്നിവ യുമാ യിട്ടാണ് കരാർ.
ആഭ്യന്തര മന്ത്രാലയം ആസ്‌ഥാനത്തു നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി, ജനറൽ കമാൻഡർ ഓഫ് സിവിൽ ഡിഫൻസ് മേജർ ജന റൽ ജാസിം മുഹമ്മദ് അൽ മർ സൂകി, ജനറൽ അഥോ റിറ്റി ഓഫ് ഇസ്‌ലാ മിക് അഫയേഴ്‌സ് ആൻഡ് എൻഡോവ് മെന്റ്‌സ് ചെയർമാൻ ഡോ. മുഹ മ്മദ് മത്തർ അൽ കാബി, സിവില്‍ ഡിഫന്‍സ് ജനറല്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹിലാല്‍ ഈദ അല്‍ മസ്‌റോയി എന്നി വരും ചടങ്ങില്‍ സംബ ന്ധിച്ചു.
പള്ളികളിലെ സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്ന ലക്ഷ്യ ത്തോടെ ലുലു നല്‍കുന്ന സഹായങ്ങള്‍ ഏറെ സന്തോഷം നല്‍കു ന്നു എന്ന് ഡോ. മുഹമ്മദ് മത്തർ അൽ കാബി പറഞ്ഞു.
ഇയർ ഓഫ് ഗിവിംഗ് എന്ന പേരില്‍ രാജ്യം നന്മ യുടെ വര്‍ഷം ആചരി ക്കുമ്പോൾ ഇത്തരം ഒരു സംരംഭ ത്തിൽ പങ്കു ചേരു വാൻ കഴിഞ്ഞത് ലുലു വിനുള്ള അംഗീ കാര മായി കാണുന്നു എന്ന് എം. എ. യൂസഫലി പറഞ്ഞു.