അബുദാബി : പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം. എ. യൂസഫലിയെ അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചു. അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ചേംബർ ഡയറക്ടർ ബോർഡിന്‍റെ പുന: സംഘടന നടത്തി ഉത്തരവ് ഇറക്കിയത്. ചേംബര്‍ ഡയറക്ടർ ബോർഡിലെ ഏക ഇന്ത്യ ക്കാരനാണ് എം. എ. യൂസഫലി. വ്യവസായ രംഗത്തെ 29 പ്രമുഖരെ യാണ് ഡയറക്ടർ ബോർഡിൽ നിയമിച്ചത്.
Mohamed bin Zayed has issued a resolution to form a new Board of Directors for Abu Dhabi Chamber of Commerce and Industry, chaired by Abdullah Mohamed Al Mazrouei. pic.twitter.com/9MXasf4qdU
— مكتب أبوظبي الإعلامي (@admediaoffice) July 25, 2021
അബുദാബിയുടെ വാണിജ്യ- വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും ജീവ കാരുണ്യ രംഗത്ത് നല്‍കുന്ന മികച്ച പിന്തുണക്കും ഉള്ള അംഗീകാരം ആയി യു. എ. ഇ. യുടെ ഉന്നത സിവിലിയന്‍ ബഹു മതിയായ ‘അബുദാബി അവാര്‍ഡ്’ നല്‍കി അബുദാബി സര്‍ക്കാര്‍ യൂസഫലിയെ ആദരിച്ചിരുന്നു. അതിനു തൊട്ടു പിറകെ യാണ് പുതിയ അംഗീകാരം.
വിനയത്തോടെയും അഭിമാനത്തോടെ യുമാണ് അബു ദാബി ചേംബർ ഡയറക്ടർ ബോർഡി ലേക്കുള്ള നിയമന ത്തെ കാണുന്നത് എന്ന് എം. എ. യൂസഫലി പ്രതികരിച്ചു.
ഈ രാജ്യത്തിൻ്റെ ദീർഘ ദർശികളായ ഭരണാധികാരി കളോട് നന്ദി രേഖപ്പെടുത്തുന്നു. തന്നിൽ അർപ്പിതമായ ഉത്തരവാദിത്വം നിറവേറ്റുവാൻ ആത്‌മാർത്ഥമായി പ്രയത്നിക്കും. യു. എ. ഇ. യു ടെയും ഇന്ത്യയുടെയും സാമ്പത്തിക ഉന്നമനത്തിനായി തുടർന്നും പ്രവർത്തിക്കും എന്നും യൂസഫലി കൂട്ടിച്ചേർത്തു.
ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തിയായ അബുദാബി യുടെ വാണിജ്യ വ്യവസായ രംഗ ത്ത് നിർണ്ണായക സ്വാധീനം ചെലുത്തുന്ന സ്ഥാപനമാണ് ചേംബര്‍ ഓഫ് കോമേഴ്സ്. അബുദാബി എമിറേറ്റിലെ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും ചേംബറിൽ അംഗ ങ്ങളാണ്. സര്‍ക്കാറിനും വാണിജ്യ സമൂഹ ത്തിനും ഇടയിൽ ചാലക ശക്തി യായി പ്രവർത്തിക്കുകയും ചെയ്യുന്നു.