അബുദാബി : പ്രമുഖ വാഗ്മി ഡോ. എം. പി. അബ്ദുസ്സമദ് സമദാനി യുടെ പ്രശസ്തമായ ‘മദീനയിലേക്കുള്ള പാത’ പ്രഭാഷണം 2023 ജനുവരി 22 ഞായറാഴ്ച രാത്രി എട്ടു മണിക്ക് ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററില്‍ നടക്കും.
‘വിശ്വ വിമോചകനാം വിശുദ്ധ പ്രവാചകന്‍’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഔപചാരിക ഉല്‍ഘാടനം പ്രമുഖ വ്യവസായിയും അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടറും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം. എ. യൂസഫലി നിര്‍വ്വഹിക്കും. അബുദാബിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
പ്രഭാഷണ പരിപാടിയുടെ വിജയത്തിനായി ഇന്ത്യൻ ഇസ്‌ലാമിക് സെന്‍ററിലെ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കും.
സ്ത്രീകൾക്ക് പ്രഭാഷണം ശ്രവിക്കുവാൻ പ്രത്യേകം സൗകര്യം ഉണ്ടായിരിക്കും. വിപുലമായ വാഹന പാർക്കിംഗ് സെന്‍ററിനു സമീപം ഒരുക്കിയിട്ടുണ്ട് എന്നും ഭാരവാഹികൾ അറിയിച്ചു.