Wednesday, March 24th, 2010

കുവൈറ്റ്‌ കേരള ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍

kuwait-kerala-islahi-centreകുവൈറ്റ്‌ : കുവൈറ്റ്‌ കേരള ഇസ്ലാഹി സെന്ററിന്റെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഖുര്‍ത്വുബ ജാംഇയ്യത്തുല്‍ ഇഹ്യാഉത്തുറാസില്‍ ഇസ്ലാമി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ജനറല്‍ കൌണ്‍സിലിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി. എന്‍. അബ്ദുല്‍ ലത്തീഫ് മദനി പ്രസിഡന്റും ടി. പി. മുഹമ്മദ്‌ അബ്ദുല്‍ അസീസ്‌ ജനറല്‍ സെക്രട്ടറിയും അബ്ദുസ്സമദ് കോഴിക്കോട് വൈസ്‌ പ്രസിഡന്റുമായും സാദത്തലി കണ്ണൂര്‍ ഫിനാന്‍സ്‌ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
 

madani-azeez sadathali-abdussamad

 
നേരത്തെ ചേര്‍ന്ന ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ ജനറല്‍ സെക്രട്ടറി കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദഅവ, ഓര്‍ഗനൈസിംഗ്, വിദ്യാഭ്യാസം, സോഷ്യല്‍ വെല്‍ഫയര്‍, പബ്ലിക്ക് റിലേഷന്‍, ക്രിയേറ്റിവിറ്റി, ഖുര്‍ആന്‍ ഹദീസ്‌ പഠന വിഭാഗം, പബ്ലിക്കേഷന്‍, ഓഡിയോ വിഷ്വല്‍, ലൈബ്രറി, ഹജ്ജ്‌ ഉംറ എന്നീ വിഭാഗങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഒരു വര്‍ഷത്തെ വരവ് ചിലവ് കണക്കുകള്‍ അടങ്ങുന്ന ഓഡിറ്റ്‌ ചെയ്ത സാമ്പത്തിക റിപ്പോര്‍ട്ട് ഫിനാന്‍സ്‌ സെക്രട്ടറി ഇസ്മായില്‍ ഹൈദ്രോസ്‌ അവതരിപ്പിച്ചു. സാമ്പത്തിക റിപ്പോര്‍ട്ടിന്റെ ഓഡിറ്റ്‌ റിപ്പോര്‍ട്ട് ഓഡിറ്റര്‍ ഫൈസല്‍ ഒളവണ്ണ അവതരിപ്പിച്ചു.

പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌ റിട്ടേണിംഗ് ഓഫീസര്‍മാരായ സാദത്തലി കണ്ണൂര്‍, സുനാഷ്‌ ശുക്കൂര്‍, നാസര്‍ ഇഖ്ബാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട വിവിധ വകുപ്പ്‌ സെക്രട്ടറിമാര്‍ താഴെ പറയുന്നവരാണ്.

എന്‍. കെ. അബ്ദുല്‍ സലാം (ജോയന്റ് സെക്രട്ടറി), മുഹമ്മദ്‌ അന്‍വര്‍ കാളികാവ് (ഓര്‍ഗനൈസിംഗ്), മുഹമ്മദ്‌ അഷ്‌റഫ്‌ എകരൂല്‍ (ദഅവ), ഫൈസല്‍ ഒളവണ്ണ (ക്യു. എച്ച്. എല്‍. സി.), ഷബീര്‍ നന്തി (പബ്ലിക്കേഷന്‍), ഇസ്മായില്‍ ഹൈദ്രോസ്‌ തൃശ്ശൂര്‍ (സോഷ്യല്‍ വെല്‍ഫയര്‍), അബ്ദുറഹ്മാന്‍ അടക്കാനി (ക്രിയേറ്റിവിറ്റി), ടി. ടി. കാസിം കാട്ടിലപ്പീടിക (ഓഡിയോ വിഷ്വല്‍), മുഹമ്മദ്‌ അസ്‌ലം കാപ്പാട് (പബ്ലിക്‌ റിലേഷന്‍സ്‌), സുനാഷ്‌ ശുക്കൂര്‍ (വിദ്യാഭ്യാസം), സി. വി. അബ്ദുള്ള സുല്ലമി (ലൈബ്രറി), സക്കീര്‍ കൊയിലാണ്ടി (ഹജ്ജ്‌ ഉംറ).

വിവിധ വകുപ്പുകളുടെ അസിസ്റ്റന്റ് സെക്രട്ടറിമാരായി അബൂബക്കര്‍ കോയ (ഫിനാന്‍സ്‌), കെ. സി. മുഹമ്മദ്‌ നജീബ് എരമംഗലം (ഓര്‍ഗനൈസിംഗ്), റഫീഖ്‌ മൂസ മുണ്ടേങ്ങര (ദഅവ), ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ്‌ (ക്യു. എച്ച്. എല്‍. സി.), മുഹമ്മദ്‌ അബ്ദുള്ള കാഞ്ഞങ്ങാട് (പബ്ലിക്കേഷന്‍), അബ്ദുല്‍ ലത്തീഫ് കെ. സി. (സോഷ്യല്‍ വെല്‍ഫയര്‍), ബാബു ശിഹാബ്‌ പറപ്പൂര്‍ (ക്രിയേറ്റിവിറ്റി), ഹബീബ്‌ ഫറോക്ക്‌ (ഓഡിയോ വിഷ്വല്‍), മുദാര്‍ കണ്ണ് (വിദ്യാഭ്യാസം), സി. പി. അബ്ദുല്‍ അസീസ്‌ (ലൈബ്രറി), മഖ്ബൂല്‍ മനേടത്ത് (പബ്ലിക്‌ റിലേഷന്‍സ്‌), ലുഖ്മാന്‍ കണ്ണൂര്‍ (ഹജ്ജ്‌ ഉംറ) എന്നിവരെ തെരഞ്ഞെടുത്തു.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine