അബുദാബി: റുവൈസില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ബസ്സ്, ട്രക്കിന് പിന്നിലിടിച്ച് ആറ് ഇന്ത്യക്കാര്‍ അടക്കം എട്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. മരിച്ചവരില്‍ നാലുപേര്‍ ആന്ധ്ര പ്രദേശില്‍ നിന്നുള്ളവരാണ്. തമിഴ് നാട്,പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും, പാകിസ്താന്‍,ബംഗ്ലാദേശ് സ്വദേശികളും മരിച്ചവരില്‍ പെടും. പരിക്കേറ്റവരില്‍ നാല് മലയാളികള്‍ ഉണ്ടെന്നറിയുന്നു.
അഞ്ചുപേര്‍ അപകട സ്ഥലത്തും മൂന്നു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറു മണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റവരില്‍ ഇന്ത്യക്കാരെ കൂടാതെ ബംഗാദേശ്, പാക്കിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യക്കാരുമുണ്ട്. ബസ്സിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
റോഡില്‍ യു ടേണെടുക്കുന്നതിനിടെ ബസ്സ് നിയന്ത്രണം വിട്ട്, അബുദാബി ഭാഗത്ത് നിന്നും വരികയായിരുന്ന ട്രക്കിന് പിന്നിലിടിക്കുകയായിരുന്നു.
മറ്റൊരു വാഹനവും ഇതുമൂലം അപകടത്തില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ വാഹനത്തിലുണ്ടായിരുന്ന തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്നാണ് വിവരം.
അബുദാബിയില്‍ നിന്നും 240 കിലോമീറ്റര്‍ അകലെയാണ് റുവൈസ്.
തൊഴിലാളികളുമായി ഇരുനൂറിലധികം ബസ്സുകള്‍ സഞ്ചരിക്കുന്ന തിരക്കേറിയ സമയത്തായിരുന്നു അപകടം. റുവൈസിലെ ലേബര്‍ ക്യാമ്പില്‍ നിന്ന് തഖ് രീര്‍ വഴി റിഫൈനറി സ്ഥിതി ചെയ്യുന്ന ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു അപകടത്തില്‍പ്പെട്ട ബസ്സ്.
- ജെ.എസ്.