അബുദാബി : ഇരുപത്തിനാലാമത് അബുദാബി രാജ്യാന്തര പുസ്തക മേളക്ക് സമാപന മായി.
അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ 57 രാജ്യ ങ്ങളിൽ നിന്നായി 33 ഭാഷ കളിലെ 5 ലക്ഷത്തോളം പുസ്തക ങ്ങളുടെ പ്രദർശന വും വിപണന വുമാണ് നടന്നത്.
സാഹിത്യം, രാഷ്ട്രീയം, സാംസ്കാരികം, ശാസ്ത്രം, ബാല സാഹിത്യം, തുടങ്ങി വിവിധ വിഭാഗ ത്തിലുള്ള പുസ്തക ങ്ങളാണ് ഇവിടെ പ്രദര്‍ശി പ്പിച്ചത്. വിനോദവും വിജ്ഞാനവും ഉൾക്കൊള്ളിച്ച മേളയിൽ, കുട്ടികള്‍ക്കായി പ്രസിദ്ധീ കരിച്ച വിവിധ പ്രസാധ കരുടെ ആയിര ക്കണക്കിന് പുസ്തകങ്ങളുടെ വിപണനവും നടന്നു.
പുസ്തകമേള യില്‍ നിന്ന് പുസ്തക ങ്ങള്‍ വാങ്ങാന്‍ സ്കൂളു കള്‍ക്കും സര്‍വ കലാ ശാല കള്‍ക്കും മൂന്ന് ദശ ലക്ഷം ദിര്‍ഹം അനുവദിച്ചു കൊണ്ട് അബുദാബി കിരീടാവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഉത്തരവ് ഇറക്കിയിരുന്നു. വിദ്യാര്‍ഥി കള്‍ക്ക് മികച്ച പുസ്തക ങ്ങളും പ്രസിദ്ധീകരണ ങ്ങളും ലഭ്യമാക്കി അവരുടെ വായനാ ശീലം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെ യാണ് തുക അനുവദിച്ചത്.
പ്രദര്‍ശന ത്തോട് അനുബന്ധിച്ച് വിവിധ സെമിനാറുകള്‍, സാംസ്കാരിക പരിപാടികള്‍, പ്രഭാഷണ ങ്ങള്‍ എന്നിവ യും നടന്നു. മലയാളി കള്‍ അടക്കം ലോക ത്തിന്റെ വിവിധ ഭാഗ ങ്ങളില്‍ നിന്നുള്ള ആയിര ക്കണക്കിനു പുസ്തക പ്രേമികള്‍ ആറു ദിവസം നീണ്ടു നിന്ന പുസ്തക മേളയില്‍ എത്തിച്ചേര്‍ന്നു.
- pma