അബുദാബി : സായുധ സേനാ ഏകീകരണം യു. എ. ഇ. ചരിത്ര ത്തിലെ നാഴിക ക്കല്ലുകളില്‍ ഒന്നായിരുന്നു എന്നും കുറഞ്ഞ കാലം കൊണ്ട് യു. എ. ഇ. സായുധ സേനയ്ക്ക് ആധുനിക നിലവാര ത്തിലുള്ള ഒരു സമ്പൂര്‍ണ സേന യായി മാറാന്‍ സാധിച്ചതായും പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍.
സായുധ സേനാ രൂപീകരണ ത്തിന്റെ മുപ്പത്തി എട്ടാം വാര്‍ഷികം ആഘോഷി ക്കുന്ന വേള യിലാണ് ശൈഖ് ഖലീഫയുടെ പ്രസ്താവന.
സായുധ സേനയുടെ ഏകീകരണം രാഷ്ട്ര ശില്‍പി കളായ അന്നത്തെ നേതാക്കള്‍ കൈ ക്കൊണ്ട ചരിത്ര പരമായ തീരുമാന മായിരുന്നു. യു. എ. ഇ. സായുധ സേന കള്‍ക്ക് ആധുനിക രൂപ ത്തിലുള്ള ഒരു സമ്പൂര്‍ണ സൈനിക ശക്തി യായി മാറാനുള്ള ശക്തിയും പിന്തുണയും ലഭിച്ചത് ഏകീകരണ ത്തിലൂടെ യായിരുന്നു.
അത്യാധുനിക സൈനിക ഉപകരണ ങ്ങളും സംവിധാന ങ്ങളും ഇന്ന് സേന യ്ക്കുണ്ട്. മാത്രമല്ല, ഉത്തരവാദിത്വ ങ്ങള്‍ നിറ വേറ്റാനുള്ള ശേഷിയും കൈ വരിച്ചു. കാരണം രാജ്യത്തിന് വേണ്ടി ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറുള്ള പോരാളി കളാണ് സേനയിലുള്ളത്.
ഗള്‍ഫ് രാജ്യ ങ്ങളിലെ പ്രതിരോധ നടപടി കളില്‍ ശുഭകര മായ രീതിയില്‍ പങ്കു കൊള്ളാന്‍ സാധിക്കുന്നു എന്ന താണ് സേന യുടെ മറ്റൊരു നേട്ടം. ദേശീയ പ്രതിരോധം ശരി യായ കൈകളില്‍ തന്നെയാണ് എന്നതിന്റെ തെളി വാണിത്. രാജ്യ ത്തിന്റെ സംരക്ഷ ണവും സ്വാതന്ത്ര്യവും പരമാധി കാരവും നേട്ടങ്ങളു മൊക്കെ ഓരോ പൗര ന്റെയും കടമ യാണ്. പൗരന്മാര്‍ക്ക് രാജ്യ ത്തോടുള്ള കൂറും കടപ്പാടും വെല്ലു വിളികളെ നേരിടാനുള്ള സന്നദ്ധത യും ഉറപ്പു വരുത്താ നാണ് ദേശീയ സൈനിക സേവന പരിപാടി നടപ്പിലാക്കി യത് എന്നും ശൈഖ് ഖലീഫ ചൂണ്ടി ക്കാട്ടി.
ധീരരായ സൈനികരുടെ മേല്‍ രാജ്യം പുലര്‍ത്തുന്ന വിശ്വാസ ത്തെ കുറിച്ച് ഊന്നി പ്പറഞ്ഞ ശൈഖ് ഖലീഫ മാതൃ രാജ്യത്തെ കാക്കുന്നിനുള്ള ശ്രമ ങ്ങളുമായി ധൈര്യ സമേതം മുന്നോട്ട് പോകാനും ആഹ്വാനം ചെയ്തു.
- pma