അബുദാബി : നിലവാരം ഇല്ലാത്ത ടയറു കൾ ഉപ യോഗി ച്ചതിനാല്‍ 5,376 വാഹന ങ്ങൾ അബു ദാബി പോലീസ് പിടി ച്ചെടുത്തു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ മാസം വരെ യുള്ള പരി ശോധന യിലാണ് നില വാരം കുറ ഞ്ഞ ടയറു കള്‍ ഉപയോഗിച്ച വാഹന ങ്ങൾ കണ്ടു കെട്ടി യത്.
മോശം ടയറു കൾ ഉപ യോഗി ച്ചാൽ 500 ദിർഹം പിഴയും വാഹനം ഒരാഴ്ച ത്തേക്ക് കണ്ടു കെട്ടുകയും ചെയ്യും.
مخالفة 5376 مركبة بإطارات تالفة في 6 شهور #أخبار_شرطة_أبوظبي#صيف_بأمان #have_a_safe_summerhttps://t.co/sVzzdIWPqM pic.twitter.com/nFR820rn8n
— شرطة أبوظبي (@ADPoliceHQ) July 11, 2019
സുരക്ഷാ നില വാരം കുറഞ്ഞ ടയറു കളുടെ ഉപയോഗം നിയന്ത്രിക്കുക എന്ന ലക്ഷ്യ ത്തോടെ യാണ് കര്‍ശന പരി ശോധന കള്‍ നടത്തി വരുന്നത്.
മോശം ടയറു കളുടെ ഉപയോഗത്തെ ത്തുടർന്ന് കഴിഞ്ഞ വർഷം 785 വാഹന അപകട ങ്ങ ളാണ് ഉണ്ടാ യത്. ഈ അപകട ങ്ങളില്‍ 1133 പേര്‍ക്ക് ഗുരുതര മായ പരിക്കു കള്‍ ഉണ്ടാവുകയും 110 പേര്‍ മരിക്കു കയും ചെയ്തു എന്നും ആഭ്യ ന്തര മന്ത്രാ ലയ ത്തിന്റെ കണക്കുകൾ പറയുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, traffic-fine, നിയമം