അബുദാബി : വ്യത്യസ്ഥ നിറ ത്തിലും വലിപ്പ ത്തിലും രുചി യിലുമുള്ള ഈന്ത പ്പഴ ങ്ങളുടെ പ്രദര്‍ശനവും വില്പനയും നടക്കുന്ന 11ആമത് ലിവ ഈന്തപ്പഴോൽസവം ജൂലായ് 22 മുതല്‍ 30 വരെ അബുദാബി യുടെ പശ്ചിമ മേഖല യായ ലിവ യിലെ അല്‍ ഗര്‍ബിയ യില്‍ നടക്കും.
യു. എ. ഇ. യിലെ ഈന്ത പ്പഴങ്ങളുടെ ഏറ്റവും വലിയ പ്രദര്‍ശനവും വില്പന യുമാണ് ലിവ ഈന്തപ്പഴോൽസവ ത്തിൽ നടക്കുക. ഈന്തപ്പഴ ങ്ങള്‍ക്ക് പുറമെ ഈന്തപ്പഴ അച്ചാറുകള്‍, ഉപ്പിലിട്ട ഈന്ത പ്പഴം, ഈന്ത പ്പഴം കൊണ്ടുള്ള സോസു കള്‍, ഹലുവ, ജ്യൂസ്, സ്‌ക്വാഷ്, തേന്‍ എന്നിവ യെല്ലാം സന്ദര്‍ശ കര്‍ക്കായി അണി നിരത്തും. യു. എ. ഇ. ഉപ പ്രധാന മന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രിയും അബുദാബി ഭക്ഷ്യ സുരക്ഷാ വകുപ്പ് ചെയര്‍മാനു മായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ രക്ഷാ കര്‍തൃത്വ ത്തില്‍ സാംസ്‌കാരിക വിഭാഗ ത്തിലെ ഹെറി റ്റേജ് ഫെസ്റ്റിവല്‍ കമ്മിറ്റി യാണ് ഡേറ്റ് ഫെസ്റ്റിവല്‍ സംഘടി പ്പിക്കുന്നത്.
യു. എ. ഇ. യിലെ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ലിവ ഈന്തപ്പഴോൽസവ ത്തിന്റെ പ്രധാന ലക്ഷ്യ ങ്ങളി ലൊന്ന്. ഇതിന്റെ ഭാഗമായി പ്രത്യേകം മത്സര ങ്ങളും സംഘടി പ്പിക്കു ന്നുണ്ട്. 60 ലക്ഷം ദിര്‍ഹ ത്തിന്റെ സമ്മാന ങ്ങളാണ് ഇക്കുറി വിജയി കള്‍ക്ക് ലഭിക്കുക. യു. എ. ഇ. യിലേക്ക് ഈ സീസണില്‍ ഏറ്റവും അധികം വിനോദ സഞ്ചാരി കളെ ആകര്‍ഷിക്കുന്ന ലിവ ഈന്തപ്പഴോൽ സവ ത്തിലേക്ക് എഴുപതിനായിരം സന്ദര്‍ശകരെ യാണ് ഇപ്രാവശ്യം പ്രതീക്ഷി ക്കുന്നത്.
ജൂലായ് 22 മുതല്‍ 30 വരെ ദിവസവും വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെ നടക്കുന്ന ഡേറ്റ് ഫെസ്റ്റിവലില്‍ ഇമാറാത്തി കളുടെ തനതു കലാ സാംസ്കാരിക പരിപാടി കളും അരങ്ങേറും. പ്രാദേശിക മായി വിളയിച്ചെടുത്ത പലതരം പച്ചക്കറി കളും പഴങ്ങളും ഈ ഉത്സവ ത്തിന്റെ ഭാഗമാവും.
കൃത്രിമ വള ങ്ങള്‍ ഉപയോ ഗിക്കാതെ കൃഷി ചെയ്ത് ഉണ്ടാക്കുന്ന പച്ചക്കറി കള്‍ മേള യിലെ പ്രധാന ആകര്‍ഷണ മാണ്. ഭിന്ന ശേഷി ക്കാരായ ആളു കളുടെയും ശാരീരിക ക്ഷമത കുറഞ്ഞ ആളു കളുടെയും കൂട്ടായ്മ യില്‍ വിളയി ച്ചെടുത്ത ജൈവ പച്ചക്കറി കള്‍ അവര്‍ തന്നെ ഇവിടെ പ്രദര്‍ശി പ്പിക്കുകയും കച്ചവടം ചെയ്യുന്നതും മേള യിലെ ശ്രദ്ധേയ കാഴ്ച യാണ്.
- pma