അബുദാബി : തൊഴിലില്ലായ്മ യില്‍ നാലാം സ്ഥാനത്തു നില്‍ക്കുന്ന കേരള ത്തില്‍ നിക്ഷേപം നടത്താനും ഇതിലൂടെ എട്ടു വര്‍ഷം കൊണ്ട് 15,000 ആളുകള്‍ക്ക് ജോലി നല്‍കാനും ലുലു സ്ഥാപനങ്ങള്‍ പദ്ധതി തയാറാക്കി എന്ന് എം. കെ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പദ്മശ്രീ എം. എ. യൂസഫലി പറഞ്ഞു.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ മുഷ്‌റിഫ് ശാഖയില്‍ ഒരുക്കിയ ഇന്തപ്പഴ ഉത്സവ ത്തിന്റെ ഭാഗമായി പത്ര പ്രവര്‍ത്തകര്‍ക്ക് നല്‍കിയ അഭിമുഖ ത്തിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. വിവിധ മേഖല കളിലായി ഘട്ടം ഘട്ടമായി നിക്ഷേപം നടത്താനാണ് ശ്രമം എന്നും അദ്ദേഹം പറഞ്ഞു.
വിദേശ രാജ്യങ്ങളില്‍ ലുലു സ്ഥാപന ങ്ങളില്‍ 22,000 മലയാളികള്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കും.
എല്ലാ ഗള്‍ഫ് രാജ്യങ്ങളിലുമായി മലയാളി കള്‍ക്ക് ജോലി നല്‍കാന്‍ പരമാവധി ശ്രമം നടത്തുകയും ഇതിനു വേണ്ടി പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത്രയും കാലം ഗള്‍ഫിനെ ആശ്രയിച്ച ഇന്ത്യക്ക്, വിശിഷ്യാ കേരള ത്തിന് മറ്റു വഴികള്‍ തേടേണ്ട സമയമായി.
കേരളത്തിലെ കുട്ടികള്‍ക്ക് തങ്ങളുടെ നാട്ടില്‍ ഉന്നത പഠനം നടത്താനും യുവതീ യുവാക്കള്‍ക്ക് സ്വന്തം നിലയില്‍ ജോലി നേടാനും സാധിക്കാത്ത അവസ്ഥ യുള്ളത് മാറണം. ഇതിനുവേണ്ടി പഞ്ചായത്ത് പ്രസിഡന്‍റ് മുതല്‍ സംസ്ഥാന മുഖ്യമന്ത്രി വരെ യുള്ളവരും ശ്രമിക്കണം.
കേരള ത്തിലെ ടൂറിസം അടക്കം വിവിധ മേഖല കളില്‍ നിക്ഷേപ അവസര ങ്ങളുണ്ട്. എന്നാല്‍ ഇത് ഫല പ്രദമായി ഉപയോഗ പ്പെടുത്തി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സാധിക്കാത്തത് വലിയ പ്രശ്നമാണ്. ഈ സാഹചര്യത്തിന് മാറ്റമുണ്ടാക്കാന്‍ ‘എമര്‍ജിംഗ് കേരള’ ക്ക് സാധിക്കും എന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രവാസി കളുടെ യാത്രാ പ്രശ്നം പരിഹരിക്കാന്‍ കേരള എയര്‍ എന്ന ആശയം വീണ്ടും പരിഗണന യില്‍ വന്നിട്ടുണ്ട്. എമര്‍ജിംഗ് കേരള യില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും എന്നും എം. എ. യൂസഫലി പറഞ്ഞു.
-പി. എം. അബ്ദുല്‍ റഹിമാന്‍ അബുദാബി.
- pma