അബുദാബി : പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടക ത്തിന്റെ 15-ാം വാർ ഷിക ആഘോഷ ത്തിന്റെ ഭാഗമായി മുസ്സഫ യിലെ അബുദാബി മലയാളി സമാജ ത്തിൽ കണ്ണൂർ താവം ഗ്രാമ വേദി യുടെ കലാ കാരന്മാർ അവത രിപ്പിച്ച ‘ഓണ പ്പൊലിമ -2017’ എന്ന നാടൻ കലാ മേള പരിപാടി കളുടെ വൈവിധ്യം കൊണ്ട് ശ്രദ്ധേയ മായി.
ആവർത്തന വിരസത കൊണ്ടും സാങ്കേതിക തട്ടിപ്പു കൾ കൊണ്ടും മടുപ്പിച്ച പതിവ് സംഗീത പരി പാടി കളിൽ നിന്നും വ്യത്യസ്ത മായി മണ്ണിന്റെ മണ മുള്ള കലാ രൂപങ്ങൾ തനിമ ചോരാതെ അവതരിപ്പിച്ച കലാ കാരന്മാർ സദസ്സിനെ അക്ഷരാർത്ഥ ത്തിൽ കയ്യിലെടു ക്കുക യായി രുന്നു.
ഓണപ്പൊലിമ യുടെ മുന്നോടി യായി സംഘ ടിപ്പിച്ച സാംസ്കാരിക സമ്മേളന ത്തിൽ പയ്യന്നൂർ സൗഹൃദ വേദി അബു ദാബി ഘടകം പ്രസിഡണ്ട് സുരേഷ് പയ്യ ന്നൂർ അദ്ധ്യക്ഷത വഹിച്ചു. ഐ. എസ്. സി. ജനറൽ സെക്രട്ടറി എം. അബ്ദുൽ സലാം സമ്മേളനം ഉല്‍ ഘാടനം ചെയ്തു.
അബുദാബി മലയാളി സമാജം പ്രസിഡണ്ട് വക്കം ജയലാൽ, സമാജം ജനറൽ സെക്രട്ടറി എ. എം. അൻസാർ, ഐ. എസ്. സി. ആക്ടിംഗ് പ്രസിഡണ്ട് ജയചന്ദ്രൻ നായർ, പയ്യന്നൂർ സൗഹൃദ വേദി ദുബായ് ഘടകം പ്രസിഡണ്ട് വി. പി. ശശി കുമാർ, പയ്യന്നൂർ സൗഹൃദ വേദി അലൈൻ ഘടകം പ്രസിഡണ്ട് സന്തോഷ് കുമാർ, കെ. കെ. മൊയ്തീൻ കോയ, കെ. കുഞ്ഞി രാമൻ, ടി. എ. നാസർ തുടങ്ങി യവർ ആശംസ കൾ നേർന്നു.
മൂന്നു പതിറ്റാണ്ടു കളായി അബുദാബി യിലെ സേവന രംഗ ത്തുള്ള രാമന്തളി സ്വദേശി മോഹനന്‍ മുട്ടു ങ്ങലിനെ ചടങ്ങില്‍ ആദരിച്ചു.
സൗഹൃദ വേദി ആക്ടിംഗ് ജനറൽ സെക്രട്ടറി കെ. കെ. ശ്രീവത്സൻ സ്വാഗതവും ട്രഷറർ ജ്യോതിഷ് കുമാർ പോത്തേര നന്ദിയും പറഞ്ഞു.
വി. ടി. വി. ദാമോദരൻ, വി. കെ. ഷാഫി, ജ്യോതി ലാൽ, ജനാർദ്ദന ദാസ് കുഞ്ഞി മംഗലം, മധു സൂദനൻ, സി. കെ. രാജേഷ്, ദിലീപ് കുമാർ, രാജേഷ് കോട്ടൂർ, കെ. ടി. പി. രമേഷ്, രാജേഷ് പൊതു വാൾ തുടങ്ങി യവർ പരിപാടി കൾക്ക് നേതൃത്വം നൽകി.
നാടൻ പാട്ടു കളും മാപ്പിള പ്പാട്ടു കളും കാളി – ദാരിക യുദ്ധം ആവിഷ്കരിച്ച ദൃശ്യ വിരുന്നും തെയ്യ ത്തിന്റെ പ്രതീകാത്മക അവതര ണവും എല്ലാം കൂടി അബു ദാബി മലയാളി സമാജം ഹാളിലെ തിങ്ങി നിറഞ്ഞ കാണി കൾക്കു മറക്കാൻ കഴിയാത്ത ദൃശ്യ – ശ്രാവ്യ വിരുന്ന് ഒരുക്കി യാണ് പരിപാടി കൾ അവസാനിച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന