അബുദാബി : സയന്‍സ് ഇന്ത്യാ ഫോറം യു. എ. ഇ. (എസ്. ഐ. എഫ്.) ശാസ്ത്ര പ്രതിഭ കളെ ആദരിക്കുന്നു. യു. എ. ഇ. യിലെ ഇന്ത്യന്‍ സ്കൂളു കളിലെ വിദ്യാര്‍ത്ഥി കള്‍ക്ക് വേണ്ടി നടത്തിയ ‘ശാസ്ത്ര പ്രതിഭാ’ മത്സരത്തില്‍ സമ്മാനം നേടിയ ശാസ്ത്ര പ്രതിഭ കളെ യാണ് ആദരിക്കുന്നത്.
ഒക്ടോബര്‍ 15 വെള്ളിയാഴ്ച, അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍റ്റില്‍ വൈകിട്ട് 5.30 മുതല്‍ നടക്കുന്ന പരിപാടിയില്‍ ഐ. എസ്. ആര്‍. ഒ. മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ 16 ശാസ്ത്ര പ്രതിഭകള്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കും. 2009 ലെ മത്സര പരീക്ഷ യില്‍ സമ്മാനം നേടിയ വിദ്യാര്‍ത്ഥി കളെയാണ് 15 ന് ആദരിക്കുക. യു. എ. ഇ. യിലെ 50 വിദ്യാലയ ങ്ങളില്‍ നിന്നുള്ള 17,000 കുട്ടികളെ പങ്കെടുപ്പിച്ച് നടത്തിയ പരീക്ഷ യില്‍ നിന്നാണ് 16 ശാസ്ത്ര പ്രതിഭകളെ കണ്ടെത്തിയത്. 36 പേരെ ‘എ പ്ലസ്’ ഗ്രേഡു കാരായും ‘എ’ ഗ്രേഡു കാരായും പരിഗണിച്ച് പ്രോത്സാഹന സമ്മാനവും നല്‍കും.
സൂപ്പര്‍ കമ്പ്യൂട്ടറിന്‍റെ ഉപജ്ഞാതാവും ഇ. ടി. എച്ച് റിസര്‍ച്ച് ലാബ് ചെയര്‍മാനു മായ ഡോ. വിജയ് ഭട്കര്‍, യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, വ്യവസായ പ്രമുഖരായ ഡോ. ബി. ആര്‍. ഷെട്ടി, സിദ്ധാര്‍ഥ ബാലചന്ദ്രന്‍, എം. എ. യൂസഫലി എന്നിവരും യു. എ. ഇ. യിലെ വിവിധ ഇന്ത്യന്‍ വിദ്യാലയ ങ്ങളിലെ പ്രിന്‍സിപ്പല്‍ മാരും മുന്‍വര്‍ഷ ങ്ങളിലെ ശാസ്ത്ര പ്രതിഭകളും ‘എ പ്ലസ്’ വിജയി കളും അവാര്‍ഡു ദാന ചടങ്ങില്‍ സംബന്ധിക്കും. ചടങ്ങിനോട് അനുബന്ധിച്ച് വിവിധ കലാ പരിപാടികളും അരങ്ങേറും.
പരിപാടികളെ ക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സയന്‍സ് ഇന്ത്യാ ഫോറം യു. എ. ഇ. ഭാരവാഹികളായ ടി. എം. നന്ദകുമാര്‍ (പ്രസിഡന്‍റ്),കെ. രാമചന്ദ്രന്‍ (ട്രഷറര്‍), നാരായണന്‍ നായര്‍ (വൈസ് പ്രസിഡന്‍റ്), കൃഷ്ണ കുമാര്‍ (ജനറല്‍ സിക്രട്ടറി), സുധീര്‍കുമാര്‍ ഷെട്ടി (അഡ്വൈസര്‍), സോമന്‍ അമ്പാട്ട് എന്നിവര്‍ പങ്കെടുത്തു.
ശാസ്ത്ര സാങ്കേതിക വികസന ങ്ങളെ ക്കുറിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥി കളില്‍ അവബോധം ഉണ്ടാക്കുക, ഇന്ത്യന്‍ ശാസ്ത്ര മേഖല യിലെ വിപ്ലവ കരമായ ചലനങ്ങള്‍ കുട്ടികള്‍ക്കും സമൂഹത്തിനും പരിചയ പ്പെടുത്തുക, ഭാരത ത്തിന്‍റെ മുന്‍ പ്രസിഡന്‍റ് എ. പി. ജെ. അബ്ദുല്‍കലാമിന്‍റെ വിഷന്‍ 2020 ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തെ സജ്ജരാക്കുക എന്നിങ്ങനെ യുള്ള ലക്ഷ്യങ്ങളുമായി സയന്‍സ് ഇന്ത്യാ ഫോറം 2007 മുതലാണ് യു. എ. ഇ. യിലെ വിദ്യാലയ ങ്ങളില്‍ നിന്നുള്ള കുട്ടികളില്‍ നിന്നും ശാസ്ത്ര പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്നത്.
ശാസ്ത്ര പ്രതിഭാ പുരസ്കാര ദാന ചടങ്ങിനോട് അനുബന്ധിച്ച് ഒക്ടോബര്‍ 14 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് ഇന്ത്യന്‍ എംബസി ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന പരിപാടിയിലും ജി. മാധവന്‍ നായരും ഡോ. വിജയ് ഭട്കറും പ്രഭാഷണം നടത്തും.
ഒക്ടോബര്‍ 16 ശനിയാഴ്‌ച ഇന്ത്യന്‍ എംബസി യില്‍ ശാസ്ത്രജ്ഞരും ശാസ്ത്ര പ്രതിഭകളുമായി ആശയ വിനിമയ പരിപാടി നടക്കും. ഇതില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ സയന്‍സ് ഇന്ത്യാ ഫോറം ശാസ്ത്ര പ്രതിഭകള്‍ സംബന്ധിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: വിദ്യാഭ്യാസം, ശാസ്ത്രം