അബുദാബി : ഇന്ത്യന്‍ നാഷ ണല്‍ ലീഗിന്റെ ഇടതു മുന്നണി പ്രവേശനത്തിന് പിറകെ മുസ്‌ലിം ലീഗി ന്റെ പ്രവാസി സംഘടന യായ കെ. എം. സി. സി. ഉൾപ്പെടെ വിവിധ ന്യൂന പക്ഷ സംഘടന കളിൽ നിന്നും നിര വധി പ്രവർത്തകർ ഐ. എന്‍. എല്‍. ലേക്ക് ചേക്കേറുവാൻ ഒരുങ്ങുന്നു.
യു. എ. ഇ. യിലും മറ്റു ഗൾഫ് രാജ്യ ങ്ങളി ലുമുള്ള നിരവധി കെ. എം.സി. സി നേതാക്കളും പ്രവർ ത്തകരു മാണ് രണ്ട് ദിവസ ത്തിനിടെ ഇന്ത്യന്‍ നാഷ ണല്‍ ലീഗി ലേക്ക് വരാനുള്ള സന്നദ്ധത അറിയിച്ചു കൊണ്ട് ഐ. എൻ. എൽ. നേതൃത്വ വുമായി ബന്ധപ്പെട്ടത്.
ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ ഇപ്പോഴത്തെ നിലപാടിൽ അതൃപ്തിയുള്ള നിരവധി പ്രവർത്തകർ തങ്ങളു മായി നേരിട്ടും ദൂതന്മാർ മുഖേനയും ബന്ധ പ്പെടുന്നുണ്ട്.
എല്ലാവരെ യും തുറന്ന മനസ്സോടെ ഇന്ത്യന്‍ നാഷ ണല്‍ ലീഗി ലേക്ക് സ്വാഗതം ചെയ്തു എന്നും പാർട്ടി യിലേക്ക് കടന്നു വരാൻ ആഗ്ര ഹിക്കുന്ന വരിൽ ഭൂരി ഭാഗം പേരും പഴയ കാലത്ത് തങ്ങ ളോട് സഹ കരി ച്ചവർ ആണെന്നും നാഷണൽ ലീഗി ന്റെ പ്രവാസി സംഘടന യായ ഐ. എം. സി. സി. വൃത്തങ്ങൾ അറി യിച്ചു.
പുതുതായി കടന്നു വരുന്നവർക്ക് സ്വീകരണ പരിപാടി സംഘടി പ്പിക്കാൻ ഒരുങ്ങുകയാണ് ഐ. എം. സി. സി. പ്രവർത്തകർ.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: inl-imcc-uae, കെ.എം.സി.സി., കേരള രാഷ്ട്രീയ നേതാക്കള്‍, പ്രവാസി