അബുദാബി : നാഷണല്‍ തിയ്യേറ്ററില്‍ നടന്ന ശ്രേയാ ഘോഷാല്‍ സംഗീത നിശ അക്ഷരാര്‍ത്ഥ ത്തില്‍ അബുദാബിയെ ഇളക്കി മറിച്ചു. ബോഡി ഗാര്‍ഡ് എന്ന ഹിന്ദി സിനിമ യിലെ ‘തേരീ മേരീ മേരീ തേരീ പ്രേം കഹാനീ ഹേ മുഷ്കില്‍ ‘ എന്ന തന്റെ ഹിറ്റ് ഗാനവുമായി വേദി യില്‍ എത്തിയ ശ്രേയ,തിങ്ങി നിറഞ്ഞ സദസ്സിനെ കയ്യിലെടുത്തു. തുടര്‍ന്ന് തുടര്‍ച്ച യായി ഒന്നര മണിക്കൂറോളം ഇട തടവില്ലാതെ പാടിയ ശ്രേയ ഘോഷാല്‍ കാണികളില്‍ ഒരു അത്ഭുതമായി മാറുക യായിരുന്നു.
അവരുടെ ഏറ്റവും ശ്രദ്ധേയമായ ഹിന്ദി സിനിമാ ഗാനങ്ങളും തന്റെ മാതൃ ഭാഷയായ ബംഗാളി യിലെയും തമിഴി ലേയും മലയാള ത്തിലെയും ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചു. ഇതിനിടെ സഹ ഗായകനായ ശിവപ്രസാദ് മല്ലയ്യ യുടെ പ്രകടനവും, വിവിധ നൃത്ത ങ്ങളും അരങ്ങേറി
പ്രണയത്തിലെ പാട്ടില്‍ ഈ പാട്ടില്‍ , അന്‍വര്‍ സിനിമയിലെ ഖല്‍ബിലെത്തീ, നീലത്താമര യിലെ അനുരാഗ വിലോചനനായി, രതി നിര്‍വ്വേദം സിനിമ യിലെ കണ്ണാരം ചിങ്കാരം എന്നീ പാട്ടുകള്‍ മലയാളി കളായ ഗാനാസ്വാദകരെ ഇളക്കി മറിച്ചു.
ഓരോ പാട്ടുകളും പാടി തീര്‍ത്തു കൊണ്ട് ശ്രേയാ ഘോഷാല്‍ സദസ്സുമായി സംവദിക്കുന്നത് ഹൃദ്യമായിരുന്നു. മലയാള ത്തിലെ യുവ ഗായകര്‍ കണ്ടു പഠിക്കേണ്ടതായ ഒരു അനുഭവം തന്നെ ആയിരുന്നു അത്.
ആദ്യമായി അബുദാബിയില്‍ പരിപാടി അവതരിപ്പിച്ചതിലും അതിനു ജനങ്ങളില്‍ നിന്നും ലഭിച്ച സ്വീകാര്യതക്കും എങ്ങിനെ നന്ദി പറയണം എന്നറിയാതെ അവര്‍ വീര്‍പ്പുമുട്ടി.
സംഗീത നിശ യുടെ സംഘാടകരായ റഹീം ആതവനാട്, അഷ്‌റഫ് പട്ടാമ്പി എന്നിവര്‍ക്കുള്ള സ്നേഹോപഹാരം ശ്രേയ അവര്‍ക്ക് സമ്മാനിച്ചു. റേഡിയോ മിര്‍ച്ചി യിലെ യാച്ന, ശാതുല്‍ എന്നിവര്‍ അവതാരകര്‍ ആയിരുന്നു. പരിപാടി യുടെ പ്രായോജ കരായ മൈലേജ് ടയര്‍ ഫാക്ടറി എം. ഡി. മനോജ് പുഷ്കര്‍ സദസ്സിനു വിഷു ആശംസകള്‍ അര്‍പ്പിച്ചു.
(ചിത്രങ്ങള്‍ : ഹഫ്സല്‍ അബുദാബി )
- pma
മലയാളികള്‍ക്കു എപ്പൊഴും മറുനാടന്‍ ഗായികമാര്‍ തന്നെ…എന്നു നമുക്കു ഉറപ്പിക്കാം. ജനകിയമ്മ തുടങി പി ലീല അങനെ പോകുന്നു.
എന്തായലും നമ്മുടെ ഗായികമാര്‍ മലയാലം പരയാന്‍ അരിയിള്ള” എന്നു പറയാന്‍ ശ്രമിക്കുമ്പോള്‍ നല്ല ശുദ്ധ മലയാളത്തില്‍ മറുനാടന്‍ ഗായികയായ ശ്രേയ പാടുന്നു
മൂന്നു മനിക്കൂരിലെരെ ഉന്ദായിരുന്നു