ദുബായ് : പ്രശസ്ത ജലച്ഛായ ചിത്രകാരനായ സദു അഴിയൂരിനെ അദ്ദേഹ ത്തിന്റെ വിദ്യാര്‍ത്ഥി കളായ ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പിലെ അംഗങ്ങള്‍ ദുബായില്‍ വരവേറ്റു.
വളരെ അധികം പ്രയാസ കരവും വെല്ലുവിളികള്‍ ഉള്ളതുമായ ജലച്ഛായ ചിത്ര രചന യില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തി യാണ് സദു അഴിയൂര്‍. തന്റെ അസാമാന്യമായ പാടവവും കഴിവുകളും ഓരോ ചിത്രങ്ങളിലും പ്രതിഫലി പ്പിക്കുന്നതില്‍ സദു അഴിയൂര്‍ ശ്രദ്ധിച്ചിരുന്നു.
കണ്മുന്നില്‍ കാണുന്ന, അല്ലെങ്കില്‍ മനസ്സില്‍ വിരിയുന്ന ഓരോ സ്ഥലങ്ങളും ദൃശ്യങ്ങളും അതിന്റെതായ തനിമ യോടെ അവതരിപ്പി ക്കുന്നതില്‍ സദു അഴിയൂര്‍ ശ്രമിച്ച തിന്റെ അംഗീകാരം ആണ് അദ്ദേഹത്തിന് ഈ വര്‍ഷം ലഭിച്ച കേരള ലളിത കലാ അക്കാദമി അവാര്‍ഡ്. കേരളത്തിന് അകത്തും പുറത്തും ചിത്ര പ്രദര്‍ശനം നടത്തി പ്രസിദ്ധനാണ് അദ്ദേഹം.
അദ്ധ്യാപകരിലെ സൌമ്യ സാന്നിദ്ധ്യമാണ് സദു അഴിയൂര്‍. ജലച്ചായ ചിത്ര രചനയില്‍ അവാര്‍ഡ് ലഭിക്കുന്ന അപൂര്‍വ്വം ചിലരില്‍ അദ്ദേഹം അറിയ പ്പെടുന്നതില്‍ നമുക്ക് അഭിമാനിക്കാം എന്ന് ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പിലെ അംഗങ്ങള്‍ പറഞ്ഞു.
ചിത്രകാരന്മാരായ റോയ് മാത്യു, ശ്രീമ ശ്രീരാജ്, ജോഷ് കുമാര്‍, ഹരിഷ് കൃഷ്ണന്‍, ബാബു, ഷാജഹാന്‍ ഡി എക്സ് ബി, കാര്‍ട്ടൂണിസ്റ്റ് അജിത്ത് എന്നിവര്‍ ദുബായ് ജെ. എസ്. എസ്. സ്കൂള്‍ അങ്കണ ത്തില്‍ നടന്ന ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. ആര്‍ടിസ്റ്റ് ശശിന്‍സ ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: personalities, കല, കേരള സാംസ്കാരിക വ്യക്തിത്വം, പൂര്‍വ വിദ്യാര്‍ത്ഥി