അബുദാബി : തീപിടിത്തം മൂലം ഉണ്ടാകുന്ന അപകടം നിയന്ത്രണ വിധേയ മാക്കാന്‍ പറ്റിയ അത്യാധുനിക ജര്‍മന്‍ സാങ്കേതിക വിദ്യ യില്‍ രൂപപ്പെടുത്തിയ സംവിധാന വുമായി അബുദാബി സിവില്‍ ഡിഫെന്‍സ് അതോറിറ്റി. വായു കുമിള കള്‍ കൊണ്ട് എത്ര വലിയ തീപിടുത്തവും നിയന്ത്രണ വിധേയമാക്കാന്‍ പറ്റിയ സാങ്കേതിക വിദ്യയാണ് സിവില്‍ ഡിഫന്‍സ് അക്കാദമി ആസ്ഥാനത്ത് നടത്തിയ പരീക്ഷണ പ്രവര്‍ത്തന ത്തില്‍വിജയ കരമായി അവതരിപ്പിച്ചത്.
ഇതിന് വെള്ളം കുറച്ചു മാത്രം മതി എന്നതും പ്രത്യേകത യാണ്.എല്ലാ അഗ്നി ശമന സേന യുടെ വാഹന ങ്ങളിലും പുതിയ സംവിധാനം തയ്യാറാക്കി വരുന്നുണ്ട്. വായു കുമിള കളും പതയും ഉപയോഗിച്ചുള്ള തീയണക്കല്‍ അപകട സ്ഥലത്ത് കുതിച്ചെത്തുന്ന അഗ്നിശമന സേനാംഗങ്ങള്‍ക്ക് തീപിടുത്തത്തെ ഇനി നിഷ്‌പ്രയാസം കൈകാര്യം ചെയ്യാന്‍ പറ്റും. ദൂരെ നിന്നു തന്നെ ഈ യന്ത്രം പ്രവര്‍ത്തിപ്പിച്ചു അഗ്നിക്ക് ശമനം കണ്ടെത്താം.
തീപിടിച്ച കെട്ടിടവും കെട്ടിട ത്തില്‍ കുടുങ്ങിയ ജീവനും കെട്ടിട ത്തിലെ സാധന ങ്ങള്‍ക്കും അപായ ത്തില്‍ നിന്ന് രക്ഷ പ്പെടുത്തുന്ന തിനു പുറമേ അഗ്നി ശമന സേനാ ജീവന ക്കാരുടെയും സുരക്ഷി തത്ത്വവും ഉറപ്പാക്കാനും ഈ പുതിയ സംവിധാന ത്തിനു പറ്റു മെന്നു സിവില്‍ ഡിഫന്‍സ് ഡെപ്യൂട്ടി തലവന്‍ വ്യക്തമാക്കി. ചൂടു കാല ങ്ങളില്‍ തീപിടിച്ചു ണ്ടാകുന്ന അപകട സാധ്യത കൂടുതല്‍ ആയതിനാല്‍ ഈ സംവിധാനം വളരെ യധികം പ്രയോജനം ചെയ്യും.
-തയ്യാറാക്കിയത് : അബൂബക്കര്‍ പുറത്തീല്‍
- pma