അബുദാബി : ഒാണ്‍ലൈന്‍ വഴിയുള്ള തട്ടിപ്പ്, കുട്ടികളെ വ്യക്തിഹത്യ നടത്തുക, അവഹേളനം, കവര്‍ച്ച, ബ്ലാക്ക് മെയിലിംഗ്, ഇന്റര്‍നെറ്റ് വഴി രഹസ്യം ചോര്‍ത്തല്‍, സോഷ്യല്‍ മീഡിയ കള്‍ വഴിയുള്ള കയ്യേറ്റം തുടങ്ങിയ വിവിധ കേസുകളായി 2013 ജനുവരി മുതല്‍ ഈ വര്‍ഷം ജൂലായ് വരെ യുള്ള പത്തൊന്‍പതു മാസ ത്തിനിടെ അബുദാബിയില്‍ 329 സൈബര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി അബുദാബി പോലീസ് അറിയിച്ചു.
ഇതില്‍ കൂടുതലും കുട്ടികളെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 179 എണ്ണം കഴിഞ്ഞ വര്‍ഷം ലഭിച്ചതാണ്. ഇക്കൊല്ലം ജൂലൈ വരെ മാത്രം 150 കേസുകള്‍ പൊലീസിനു ലഭിച്ചു. ഈ കേസു കളുടെ അന്വേഷണ ത്തിനായി 6795 കംപ്യൂട്ടറുകളും സാങ്കേതിക ഉപകരണങ്ങളും പരിശോധിച്ചു എന്നും അബുദാബി സി. ഐ. ഡി. ഡയറക്ടര്‍ കേണല്‍ ഡോക്ടര്‍ റാഷിദ് മുഹമ്മദ് പറഞ്ഞു.
- pma