അബുദാബി : യു. എ. ഇ. യിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഫുട്ബോള്‍, ക്രിക്കറ്റ് എന്നിവയില്‍ അത്യാധുനിക രീതി യിലുള്ള പരിശീലനം നല്‍കി കായിക ലോകത്തേക്ക് പുതിയ പ്രതിഭ കളെ സംഭാവന ചെയ്യുന്ന അബുദാബി അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി യുടെ വാര്‍ഷിക ആഘോഷ ങ്ങള്‍ ബി. സി. സി. ഐ. വൈസ് പ്രസിഡന്റ് ടി. സി. മാത്യു ഉത്ഘാടനം ചെയ്യും.
വ്യാഴം, വെള്ളി, ശനി എന്നീ മൂന്നു ദിവസ ങ്ങളിലായി അബുദാബി യില്‍ നടക്കുന്ന ഇത്തിഹാദ് പ്രീമിയര്‍ ക്രിക്കറ്റ് ലീഗില്‍ പ്രമുഖ ടീമുകള്‍ മാറ്റുരക്കും. അല്‍ ഇത്തിഹാദ് സ്പോര്‍ട്ട്സ് അക്കാദമി യില്‍ പരിശീലനം നല്‍കിയ ജേക്കബ് ജോണ്‍, സഹല്‍ അബ്ദുല്‍ സമദ് എന്നീ മലയാളീ വിദ്യാര്‍ത്ഥി കള്‍ ബാര്‍സലോണ ക്ലബ്ബില്‍ കളിക്കും എന്നും അക്കാദമി സ്ഥാപകനും പ്രസിഡണ്ടു മായ അറക്കല്‍ കമറുദ്ധീന്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
ഈ അവധിക്കാലത്ത് വിദ്യാര്‍ത്ഥി കള്‍ക്കായി ക്രിക്കറ്റ്, ഫുട്ബോള്‍, വോളിബോള്‍ എന്നിവ യില്‍ അല്‍ ഇത്തിഹാദ് സ്പോര്‍ട്ട്സ് അക്കാദമി യില്‍ വെക്കേഷന്‍ ക്ലാസ്സുകള്‍ ഒരുക്കുന്നു എന്നും വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി ഇന്റര്‍ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കും എന്നും അറക്കല്‍ കമറുദ്ധീന്‍ കൂട്ടിച്ചേര്‍ത്തു.
ഗള്‍ഫിലെ കുട്ടികളില്‍ ക്രിക്കറ്റി നോടുള്ള താല്പര്യം മനസ്സിലാക്കി അന്താരാഷ്ട്ര തല ത്തിലുള്ള പരിശീലനം നല്‍കി സാധ്യമായ എല്ലാ സഹായ ങ്ങളും നല്‍കും എന്നും പ്രവാസികള്‍ ക്രിക്കറ്റില്‍ കാണിക്കുന്ന പ്രത്യേക താല്പര്യം മുന്‍ നിറുത്തി ഇവിടെ സംഘടി പ്പിക്കുന്ന കായിക മത്സര ങ്ങള്‍ക്ക് വേണ്ടതായ അനുകൂല സാഹചര്യങ്ങള്‍ ഒരുക്കി കൊടുക്കും എന്നും വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്ത ബി. സി. സി. ഐ. വൈസ് പ്രസിഡന്റ് ടി. സി. മാത്യു പറഞ്ഞു.
അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി ക്രിക്കറ്റ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ റഷീദ്, തുടങ്ങി യവരും വാര്‍ത്താ സമ്മേളന ത്തില്‍ സംബന്ധിച്ചു.
- pma