അബുദാബി : മാർത്തോമ്മാ യുവ ജന സഖ്യം ‘തണൽ’ പദ്ധതിയുടെ ഭാഗമായി ലേബർ ക്യാമ്പ് മിനിസ്ട്രിയുടെ ഭാഗ മായി വിവിധ ക്യാമ്പു കളിൽ ഭക്ഷ്യ വിഭവങ്ങൾ, ദൈനം ദിന ആവിശ്യ ങ്ങൾക്കുള്ള വിവിധ ഉത്പന്ന ങ്ങൾ എന്നിവ അടങ്ങിയ കിറ്റു കൾ വിത രണം ചെയ്തു. സംഹ യിലുള്ള ലേബർ ക്യാമ്പിലും, വത്ബ മേഖല യിൽ ആടു കളെ പരി പാലി ക്കുന്ന തൊഴി ലാളി കൾക്കു മാണ് കിറ്റു കൾ വിതരണം ചെയ്തത്.
അബു ദാബി മാർത്തോമ്മാ യുവ ജന സഖ്യം ‘തണൽ’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഈ ജീവ കാരുണ്യ പദ്ധതി ഒരു വർഷം നീണ്ടു നില്ക്കും.
യു. എ. ഇ. സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഇയര്‍ ഓഫ് ഗിവിംഗ്’ ദാന വർഷാചരണ ത്തോട് അനു ബന്ധിച്ചു വിവിധ ലേബർ ക്യാമ്പു കൾ സന്ദർശിച്ചു ഭക്ഷ്യ വിഭവ ങ്ങൾ അടങ്ങുന്ന കിറ്റു കൾ, സാമ്പത്തിക പ്രയാസം അനു ഭവി ക്കുന്ന വർക്ക് നാട്ടി ലേക്ക് പോകു വാൻ എയർ ടിക്കറ്റുകൾ തുടങ്ങിയവ നല്കും എന്നും സഖ്യം ഭാര വാഹി കൾ അറിയിച്ചു.
തൊഴിലാളി ക്യാമ്പു കളില്‍ നടന്ന ചടങ്ങുകള്‍ക്ക് മാർത്തോമ്മാ യുവ ജന സഖ്യം പ്രസിഡന്റും ഇടവക വികാരി യുമായ റവ. ബാബു. പി. കുലത്താക്കല്‍, സഹ വികാരി റവ. ബിജു. സി. പി, സെക്രട്ടറി ഷെറിന്‍ ജോര്‍ജ് തെക്കേമല, ട്രസ്റ്റി സാംസണ്‍ മത്തായി, കണ്‍വീനര്‍ ബിജോയ് സാം ടോം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ജീവകാരുണ്യം, തൊഴിലാളി, പ്രവാസി, മതം, യു.എ.ഇ., സാമൂഹ്യ സേവനം