അബുദാബി : പ്രവാസി കളുടെ പ്രശ്ന ങ്ങൾ നേരിട്ട് ചോദിച്ച് അറിയുവാനും അവ ചർച്ച ചെയ്യുന്ന തിനു മായി കേരള പട്ടിക ജാതി പിന്നാക്ക ക്ഷേമ മന്ത്രി എ. കെ. ബാലനും എട്ട് എം.എൽ. എ. മാരും സെപ്റ്റംബര്‍ 26 ചൊവ്വാഴ്ച രാത്രി ഏഴു മണിക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്റ റില്‍ എത്തുന്നു.
എം. എൽ. എ. മാരായ എ. പ്രദീപ് കുമാർ (കോഴിക്കോട് നോർത്ത്), വീണ ജോർജ്ജ് (ആറന്മുള), ചിറ്റയം ഗോപ കുമാർ (അടൂർ), കെ. ബി. ഗണേഷ് കുമാർ (പത്തനാ പുരം), സണ്ണി ജോസഫ് (പേരാ വൂർ), വി. പി. സജീന്ദ്രൻ (കുന്നത്തു നാട്), എം. ഉമ്മർ (മഞ്ചേരി), കെ. കൃഷ്ണൻ കുട്ടി (ചിറ്റൂർ) എന്നിവ രാണ് പ്രവാസി കളുമായി സംവദിക്കു വാന്‍ മന്ത്രി എ. കെ. ബാലനോ ടൊപ്പം അബുദാബി യില്‍ എത്തുന്നത്.
പ്രവാസി മല യാളി കൾക്ക് അവരുടെ മണ്ഡല ങ്ങളു മായി ബന്ധപ്പെട്ട പ്രശ്ന ങ്ങൾ അവതരി പ്പിക്കു വാൻ പരി പാടി യില്‍ അവസരം ഒരുക്കും എന്നു സംഘാടകര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക് 02 – 67 30 066 (ഐ. എസ്. സി.ഓഫീസ്)
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: expat, nri, അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, പ്രവാസി, സംഘടന, സാമൂഹ്യ സേവനം