അബുദാബി : കഥകളി പ്രേമികള്‍ക്ക് ഇനി മൂന്ന് ഉറക്ക മില്ലാ രാവു കള്‍. കലാ മണ്ഡലം ഗോപി ആശാനും സംഘ വും അവത രിപ്പി ക്കുന്ന ‘കൗന്തേയം’ ജനുവരി 17, 18, 19 തിയ്യതി കളില്‍ (വ്യാഴം, വെള്ളി, ശനി) അബു ദാബി കേരള സോഷ്യൽ സെന്റ റിൽ നടക്കും എന്ന് സംഘാ ടകര്‍ വാര്‍ത്താ സമ്മേ ളന ത്തില്‍ അറിയിച്ചു. പ്രവേശനം സൗജന്യം ആയിരിക്കും.
കുന്തി ദേവി യുടെ മക്കളായ കർണ്ണൻ, അർജ്ജു നൻ, ഭീമൻ, യുധിഷ്ടിരൻ എന്നിവരുടെ കഥ യാണ് കൗന്തേയം. വ്യാഴം രാത്രി എട്ടു മണി ക്ക് ‘കർണ്ണ ശപഥം’ അര ങ്ങില്‍ എത്തും. കലാ മണ്ഡലം ഗോപി (കർണ്ണൻ), മാർഗ്ഗി വിജയ കുമാർ (കുന്തി), കലാ മണ്ഡലം ബാല സുബ്ര ഹ്മ ണ്യൻ (ദുര്യോധനൻ), കലാ മണ്ഡലം പ്രവീൺ (ഭാനു മതി), കലാ നിലയം വിനോദ് (ദുശ്ശാ സനൻ) എന്നിവർ വേഷ ങ്ങൾ കെട്ടിയാടും.
വെള്ളി യാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് പുറ പ്പാട്, മേളപ്പദം എന്നിവ ക്കു ശേഷം ‘സുഭദ്രാ ഹരണം’ കഥ കളി അരങ്ങേറും. ശനി യാഴ്ച ആറു മണി മുതല്‍ “കല്യാണ സൗഗ ന്ധികം” അരങ്ങേറും.
ഡോ. പി. വേണു ഗോപാലൻ (കഥ അവതരണം), പത്തി യൂർ ശങ്കരൻ കുട്ടി, കലാ മണ്ഡലം ബാബു നമ്പൂ തിരി, കലാ മണ്ഡലം കൃഷ്ണ കുമാർ (സംഗീതം), കലാ മണ്ഡലം കൃഷ്ണ ദാസ്, കലാ മണ്ഡലം വേണു മോഹൻ (ചെണ്ട), കലാ മണ്ഡലം രാജ നാരായ ണൻ, കലാ മണ്ഡ ലം ഹരി ഹരൻ (മദ്ദളം), കലാ നിലയം ഷാജി, ഏരൂർ മനോജ് (ചുട്ടി), പള്ളി പ്പുറം ഉണ്ണി കൃഷ്ണൻ, പനമന അരുൺ തുടങ്ങി യവ രാണ് പിന്നണിയില്‍.
വാർത്താ സമ്മേളന ത്തിൽ കലാ മണ്ഡലം ഗോപി, കെ. എസ്. സി. പ്രസിഡണ്ട് എ. കെ. ബീരാൻ കുട്ടി, ശക്‌തി ഭാര വാഹി കളായ അഡ്വ. അൻ സാരി, മധു പരവൂര്‍, മണി രംഗ് പ്രതി നിധി കളായ അനൂപ്, കൃഷ്‍ണൻ, രോഹിത് തുടങ്ങിയവര്‍ സംബ ന്ധിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആഘോഷം, കല, കേരള സോഷ്യല്‍ സെന്റര്‍, ശക്‌തി തിയേറ്റഴ്സ്, സംഘടന, സാംസ്കാരികം