അബുദാബി : ഫെഡറൽ അഥോറിറ്റി ഫോർ ഐഡ ൻറിറ്റി ആൻഡ് സിറ്റിസൺ ഷിപ്പ് വെബ് സൈറ്റിൽ പേര് റജിസ്റ്റർ ചെയ്ത വരും (ICA / GDRFA) യു. എ. ഇ. റസിഡന്‍സ് വിസ ഉള്ളവരുമായ ഇന്ത്യ ക്കാര്‍ക്ക് തിരിച്ചെത്താന്‍ അധികൃതർ അനുമതി നല്‍കി.
ജൂലായ് 12 മുതൽ 26 വരെ എയർ ഇന്ത്യ എക്സ് പ്രസ്സ് വിമാന ങ്ങളിലേക്ക് വെബ് സൈറ്റ് വഴിയും അംഗീ കൃത ട്രാവൽ ഏജന്റ് മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാം.
അവധിക്കു നാട്ടിൽ എത്തുകയും കൊവിഡ് വൈറസ് വ്യാപനം കാരണം ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ നാട്ടിൽ കുടുങ്ങിയ വരുമായ യു. എ. ഇ. റസിഡന്‍സ് വിസയുള്ള പ്രവാസി കൾക്ക് വന്ദേഭാരത് മിഷന്റെ ഭാഗ മായുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവ്വീസ് ഉപയോഗപ്പെടുത്താം.
വിമാനം പുറപ്പെടുന്നതിന് 96 മണിക്കൂറിന് ഉള്ളില്‍ ലഭിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ്, ആരോഗ്യ വിവരം വ്യക്തമാക്കുന്ന ഫോം പൂരിപ്പിച്ച് വിമാന ത്താവള ത്തിൽ സമര്‍പ്പിക്കണം. കൂടുതല്‍ വിവര ങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
തിരികെ വരുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: air-india, covid-19, expat, nri, visa-rules, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഗതാഗതം, പ്രവാസി, യു.എ.ഇ., വിമാനം