അബുദാബി : കാല്‍നട യാത്രക്കാര്‍ക്ക് വേണ്ടി അനു വദിച്ച സീബ്രാ ക്രോസിൽ വഴി കൊടുക്കാതെ വാഹനം ഓടിച്ച 15,588 ഡ്രൈവർ മാർക്ക് അബുദാബി പോലീസ് പിഴ ചുമത്തി. 2020 ജനുവരി ഒന്നു മുതൽ ജൂൺ വരെ നിയമ ലംഘനം നടത്തിയ ഡ്രൈവര്‍ മാര്‍ക്ക് പിഴ ചുമത്തിയ കണക്കാണിത്.
കാൽനട യാത്രികരെ അവഗണിക്കുന്ന ഡ്രൈവര്‍മാരില്‍ നിന്നും 500 ദിർഹം പിഴയും ഡ്രൈവിംഗ് ലൈസന്‍സില്‍ ആറു ബ്ലാക്ക് പോയിന്റും ശിക്ഷയായി നല്‍കി വരുന്നു. നിരത്തു കളിൽ നല്‍കിയ ഗതാഗത മുന്നറിയിപ്പുകൾ കര്‍ശ്ശനമായി പാലിക്കണം എന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
കാൽനട യാത്ര ക്കാര്‍ക്ക് മുന്‍ ഗണന നല്‍കണം എന്ന് ഡ്രൈവർമാരോട് നിര്‍ദ്ദേശിച്ചു കൊണ്ട് മലയാളം അടക്കം നിരവധി ഭാഷകളില്‍ അബു ദാബി പോലീസ് സാമൂഹ്യ മാധ്യമ ങ്ങളിലൂടെ നിരവധി തവണ ആവശ്യ പ്പെട്ടിരുന്നു.
- AD Police : Twitter & Facebook
- റോഡ് മറി കടക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ
- കാല്‍നട യാത്രക്കാര്‍ക്ക് മുന്‍ഗണന : സുരക്ഷ ഉറപ്പാക്കി പോലീസ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, traffic-fine, നിയമം, പോലീസ്, പ്രവാസി