അബുദാബി : വിദ്യാര്‍ത്ഥികളെ കയറ്റി ഇറക്കുവാന്‍ വേണ്ടി നിര്‍ത്തി ഇട്ടിരിക്കുന്ന സ്കൂള്‍ ബസ്സ് മറി കടക്കുന്ന മറ്റു വാഹനങ്ങളുടെ ഡൈവര്‍മാര്‍ക്കുള്ള മുന്നറിയിപ്പു പുതുക്കി കൊണ്ട് സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ അബുദാബി പോലീസ്.
സ്കൂള്‍ ബസ്സുകളുടെ ‘സ്‌റ്റോപ്പ് സൈന്‍’ നിര്‍ദ്ദേശം പാലിക്കുകയും അതോടൊപ്പം ബസ്സുകളില്‍ നിന്നും ചുരുങ്ങിയത് 5 മീറ്റര്‍ അകലം പാലിച്ചു കൊണ്ടു മാത്രമേ മറ്റു വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പാടുള്ളൂ എന്നും പോലീസ് ഓര്‍മ്മിപ്പിക്കുന്നു.
സ്‌റ്റോപ്പ് സൈന്‍ നിര്‍ദ്ദേശം പാലിക്കാതെ കടന്നു പോകുന്നവർക്ക് 1000 ദിർഹം പിഴ ശിക്ഷയും അതോടൊപ്പം ഡ്രൈവിംഗ് ലൈസൻസിൽ 10 ബ്ലാക്ക് പോയിന്റും പിഴ നൽകും.
- AD Police Twitter
- സ്കൂള്‍ ബസ്സിന്റെ സ്‌റ്റോപ്പ് ബോര്‍ഡില്‍ ക്യാമറ
- സ്കൂൾ ബസ്സുകളിലെ ‘സ്‌റ്റോപ്പ് സൈന്‍’ മറി കടന്നാല്‍ പിഴ
- അശ്രദ്ധമായി വാഹനം പാര്‍ക്ക് ചെയ്താല്‍ 500 ദിര്‍ഹം വരെ പിഴ
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, traffic-fine, അപകടം, അബുദാബി, കുട്ടികള്‍, ഗതാഗതം, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, യു.എ.ഇ., വിദ്യാഭ്യാസം