അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററിന്‍റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ഒരുക്കുന്ന ദശ ദിന സമ്മര്‍ ക്യാമ്പിന് ഉജ്ജ്വല തുടക്കം. ഇന്‍സൈറ്റ് 2022 എന്ന പേരില്‍ കെ. ജി. തലം മുതല്‍ ഹയര്‍ സെക്കണ്ടറി വരെയുള്ള കുട്ടികള്‍ക്കായി വിവിധ സെക്ഷനു കളിലായി നടക്കുന്ന ക്യാമ്പില്‍ ഇരുന്നൂറോളം പേര്‍ പങ്കെടുക്കുന്നുണ്ട്.
ലീഡര്‍ഷിപ്പ് ആന്‍ഡ് സോഫ്ട് സ്കില്‍ ഡെവലപ്പ്മെന്‍റ്, ബിഹേവിയറല്‍ എന്‍റിച്ച്മെന്‍റ്, ഇന്‍റര്‍ പേഴ്സണല്‍ സ്കില്‍, പബ്ലിക് സ്പീക്കിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, സോഷ്യല്‍ മീഡിയ എത്തിക്സ്, മോറല്‍ സ്കൂളിംഗ് തുടങ്ങി ഒട്ടേറെ വൈവിധ്യ വിഷയങ്ങളാണ് ‘ഇന്‍സൈറ്റ് 2022’ ക്യാമ്പ് കൈകാര്യം ചെയ്യുന്നത്.
വിദ്യാഭ്യാസ – സാമൂഹ്യ – ബോധവത്കരണ രംഗ ങ്ങളിലെ ഇരുപത്തി അഞ്ചിലധികം പ്രമുഖരാണ് സെഷനുകള്‍ നിയന്ത്രിക്കുന്നത്. പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും ചിന്തകനുമായ ഡോക്ടര്‍ സലീല്‍ ചെമ്പയിലാണ് ക്യാമ്പ് ഡയറക്ടര്‍.
ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന സംഗമം മെഡിയോര്‍- എല്‍. എല്‍. എച്ച്. ഹോസ്പിറ്റല്‍സ് ഓപ്പറേഷന്‍ ഡയറക്ടര്‍ ഡോ. നവീന്‍ ഹൂദ് അലി ഉദ്ഘാടനം ചെയ്തു.
കെ. എം. സി. സി. നേതാക്കളായ യു. അബ്ദുല്ലാ ഫാറൂഖി, മുഹമ്മദ് കുഞ്ഞി, മുസ്തഫ വാഫി, ഡോ. അബൂബക്കര്‍ കുറ്റിക്കോല്‍, അമീര്‍ ഫക്രുദ്ദീന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഇസ്ലാമിക് സെന്‍റര്‍ ആക്ടിംഗ് പ്രസിഡണ്ട് എം. ഹിദായത്തുള്ള അദ്ധ്യക്ഷത വഹിച്ചു. ശിഹാബുദ്ദീന്‍, ശിഹാബ് കരിമ്പനോട്ടില്‍ എന്നിവര്‍ സംബന്ധിച്ചു.
-വാര്‍ത്ത അയച്ചത് : അബ്ദുല്‍ ബാസിത്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: islamic-center-, ആഘോഷം, കുട്ടികള്‍, പൂര്‍വ വിദ്യാര്‍ത്ഥി, പ്രവാസി, സംഘടന, സാംസ്കാരികം