ഷാര്‍ജ : മികച്ച ബാലസാഹിത്യ കൃതിക്കുള്ള സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അവാർഡ് നേടിയ ‘അമ്മ മണമുള്ള കനിവുകൾ’ എന്ന പുസ്തകത്തിൻ്റെ അന്താരാഷ്ട്ര പ്രകാശനം ഷാർജ പുസ്തകോൽസവ വേദിയിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്‍റെ രചയിതാവ് ഇ. എൻ. ഷീജ. പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് അഡ്വ. ബിനി സരോജ് സംസാരിച്ചു. പത്മ ഹരിദാസ് പുസ്തകം ഏറ്റു വാങ്ങി.
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച മറ്റ് മൂന്ന് പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.
ഡോ. പ്രസാദ് അലക്സ് രചിച്ച ‘പയർ വള്ളികളെ സ്നേഹിച്ച പാതിരി’ എന്ന പുസ്തകം ഡോ. സിനി അച്യുതനും പ്രൊഫ. കെ പാപ്പൂട്ടി രചിച്ച ശാസ്ത്ര കല്പിത നോവൽ ‘തക്കുടു – വിദൂര ഗ്രഹത്തിൽ നിന്നൊരു സഞ്ചാരി’ എന്ന പുസ്തകം പ്രീത നാരായണനും ഡോ. വൈശാഖൻ തമ്പി രചിച്ച ‘കാലാവസ്ഥ ഭൗതികവും ഭൗമികവും’ എന്ന പുസ്തകം റൂഷ് മെഹറും പ്രകാശനം ചെയ്തു.
അഡ്വ. ശ്രീകുമാരി ആൻ്റണി അദ്ധ്യക്ഷത വഹിച്ചു. ഇ. എൻ. ഷീജ നന്ദി പ്രകാശിപ്പിച്ചു.
ഷാർജ പുസ്തകോൽസവം റൈറ്റേഴ്സ് ഫോറത്തിൽ ഇതുവരെ നടന്ന പുസ്തക പ്രകാശനങ്ങൾക്കിടയിൽ വനിതകൾ മാത്രം വേദി പങ്കിട്ടു കൊണ്ട് നടന്ന ഈ പരിപാടി വേറിട്ടതായി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രവാസി, ബഹുമതി, ശാസ്ത്ര സാഹിത്യ പരിഷത്ത്, ഷാര്‍ജ, സാഹിത്യം, സ്ത്രീ