അബുദാബി : നിയമ വിരുദ്ധമായി റോഡു മുറിച്ചു കടക്കുന്ന കാൽ നടക്കാർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. തിരക്കുള്ള പ്രധാന റോഡിൽ ഫോൺ ചെയ്തു കൊണ്ട് റോഡ് ക്രോസ് ചെയ്യുന്ന ആൾ അടക്കം ഒരു കൂട്ടം ആളുകൾ അപകടകരമായ രീതിയിൽ റോഡിനു കുറുകെ ചാടിക്കടക്കുന്ന ദൃശ്യം പങ്കു വെച്ച് കൊണ്ടാണ് ഇത് ജീവന് ഭീഷണിയാണ് എന്ന അടിക്കുറിപ്പോടെ അബു ദാബി പോലീസ് നിയമ ലംഘനത്തെ കുറിച്ച് വീണ്ടും ഓർമ്മിപ്പിച്ചിരിക്കുന്നത്.
#أخبارنا | بالفيديو .. #شرطة_أبوظبي تدعو المشاة لاستخدام الأماكن المخصصة للعبور
التفاصيل:https://t.co/GFemQo6wYr pic.twitter.com/m3qcDYVmNk
— شرطة أبوظبي (@ADPoliceHQ) February 16, 2024
കാൽ നടക്കാർക്കായി അനുവദിച്ച പെഡസ്ട്രിയൻ – സീബ്രാ ക്രോസിംഗുകളിൽ പോലും മൊബൈൽ ഫോൺ ഉപയോഗം പാടില്ല. ഇത്തരക്കാർക്കും പിഴ നൽകി വരുന്നു. മാത്രമല്ല സീബ്രാ ക്രോസിംഗുകളിൽ കാൽ നടക്കാരെ പരിഗണിക്കാത്ത ഡ്രൈവർ മാർക്കും പിഴ നൽകി വരുന്നു.
- കാല്‍നട യാത്രക്കാരെ അവഗണിച്ചാല്‍ 500 ദിര്‍ഹം പിഴ
- ബസ്സ് സ്റ്റോപ്പിൽ മറ്റു വാഹനങ്ങള്‍ പാർക്ക് ചെയ്താല്‍ പിഴ
- നിയമ വിരുദ്ധമായി റോഡ് മുറിച്ചു കടന്നവര്‍ പിടിയില്‍
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, social-media, traffic-fine, ഗതാഗതം, തൊഴിലാളി, സാമ്പത്തികം