ദുബായ് : മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് വെന്‍ഡിംഗ് മെഷ്യനുകളിലൂടെ നോള്‍ കാര്‍ഡുകള്‍ റീചാർജ്ജ് ചെയ്യുന്ന തിനുള്ള ഏറ്റവും കുറഞ്ഞ തുക 20 ദിർഹം ആയി ഉയർത്തി എന്ന് ആര്‍. ടി. എ.അറിയിച്ചു. 2025 മാര്‍ച്ച് ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. എന്നാല്‍ ഓണ്‍ ലൈനായി കാര്‍ഡുകള്‍ റീചാർജ്ജ് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഇത് ബാധകമല്ല.
ഇതുവരെ നോൾ റീചാര്‍ജ്ജ് ചെയ്യാനുള്ള ഏറ്റവും കുറഞ്ഞ തുക 5 ദിർഹം ആയിരുന്നു. മെട്രോ ടിക്കറ്റ് ഓഫീസുകളില്‍ നിന്ന് നോള്‍ കാര്‍ഡുകള്‍ റീചാര്‍ജ്ജ് ചെയ്യണമെങ്കില്‍ കുറഞ്ഞത് 50 ദിര്‍ഹം ടോപ്പ്-അപ്പ് എന്ന നിബന്ധന 2024 ആഗസ്റ്റില്‍ പ്രാബല്യത്തിൽ വന്നിരുന്നു.
‘ഡിജിറ്റൽ പെയ്മെന്റ് ചാനലുകൾ വഴി നിങ്ങളുടെ ബാലൻസ് റീചാർജ്ജ് ചെയ്ത് സമയവും പരിശ്രമവും ലാഭിക്കുക എന്നാണു ആര്‍. ടി. എ. അറിയിച്ചത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 800 90 90
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: dubai-metro, dubai-road-transport, ഗതാഗതം, തൊഴിലാളി, ദുബായ്, പ്രവാസി, സാമ്പത്തികം