
അബുദാബി : രാജ്യത്തെ നിലവിലെ സാഹചര്യത്തിൽ അഭ്യൂഹങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കരുത് എന്ന് അധികൃതരുടെ മുന്നറിയിപ്പ്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകളും വീഡിയോ കളും മാത്രമേ സാമൂഹിക മാധ്യമങ്ങളിൽ പങ്കു വെക്കാൻ പാടുള്ളൂ.
അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് സമൂഹത്തിൽ പരിഭ്രാന്തി സൃഷ്ടിക്കുവാനും രാജ്യത്തിൻറെ സുരക്ഷ യേയും സ്ഥിരതയെയും ബാധിക്കുവാനും ഇടയാക്കും. ഇത്തരം പ്രചരണങ്ങൾക്ക് കടുത്ത പിഴയും ശിക്ഷയും നൽകും. അതോടൊപ്പം തന്നെ അധികൃതരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് പൊതു ജനങ്ങൾ പ്രവർത്തിക്കണം.
രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷയാണ് ലക്ഷ്യം എന്നും അധികൃതർ അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയോ ഏതെങ്കിലും വിവര സാങ്കേതിക മാർഗ്ഗങ്ങളിലൂടെയോ ലഭിക്കുന്ന കിംവദന്തികൾ, അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുവാനോ പ്രചരിപ്പിക്കുവാനോ പാടില്ല എന്ന് യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. W A M & Twitter X
- വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്
- അഭ്യൂഹങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കരുത്
- യാചകർക്ക് എതിരെ നടപടികളുമായി പോലീസ്
- ഭിക്ഷാടന നിരോധനം : നിയമത്തിന് അംഗീകാരം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: public-prosecution, social-media, കുറ്റകൃത്യം, നിയമം, പ്രവാസി, യു.എ.ഇ.





























