
അബുദാബി : മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫലി. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും അടിയന്തര സാമ്പത്തിക സഹായം അദ്ദേഹം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരുക്കേറ്റവർക്ക് 50, 000 രൂപ വീതവുമാണ് ധന സഹായം നൽകുക. തൃശ്ശൂർ ജില്ലാ കളക്ടർ മുഖേനയാണ് ഈ തുക കൈമാറുന്നത്.
തൃശൂർ പൂരത്തിനായി വെടിക്കെട്ട് നടത്താൻ തിരുവമ്പാടി വിഭാഗം വെടിക്കോപ്പുകൾ തയ്യാറാക്കിയ ഷെഡുകളിലാണ് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം തീപിടുത്തം ഉണ്ടാകയും ഒൻപതു പേര് മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.
അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തിൽ താൻ ഏറെ മനോവിഷമത്തിൽ ആണെന്നും അപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ജീവകാരുണ്യം, യൂസഫലി, സാമൂഹ്യ സേവനം





























