റിയാദ് : സ്ത്രീകള്‍ പൊതു സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനെതിരെ സൌദിയിലെ മത പുരോഹിതര്‍ ഫത്വ പുറപ്പെടുവിച്ചു. സ്ത്രീകള്‍ക്ക് തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ നയത്തിന് എതിരെയാണ് പ്രസ്തുത ഫത്വ. സ്ത്രീകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും കാഷ് കൌണ്ടറുകളില്‍ ജോലി ചെയ്യരുത് എന്ന് ഫത്വ വ്യക്തമാക്കുന്നു. പുരുഷന്മാര്‍ ഒത്തു കൂടുന്ന ഇടങ്ങളില്‍ നിന്നും സ്ത്രീകള്‍ അകന്നു നില്‍ക്കണം. പുരുഷന്മാരുമായി സ്ത്രീകള്‍ ഇട കലരാന്‍ പാടില്ല. പുരുഷന്മാരെ ആകര്ഷിക്കാതെയും പുരുഷന്മാരാല്‍ ആകൃഷ്ടരാകാത്തെയും ജോലി ചെയ്യാന്‍ കഴിയുന്ന മാന്യമായ തൊഴില്‍ മാത്രമേ സ്ത്രീകള്‍ ചെയ്യാന്‍ പാടുള്ളൂ എന്നും ഫത്വയില്‍ വ്യക്തമാക്കുന്നുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നിയമം, മതം, മനുഷ്യാവകാശം, സ്ത്രീ, സൗദി അറേബ്യ
വളരെയെറെ അഭിനന്ദനീയമാണിദ്.
അണിയറ പ്രവര്തകര്‍ക് ആശംസകള്‍
ഈ ഫത്വ് വ ഷയ്ഖ് ഇബ്നു ബാസിന്റെ കാലതു തന്നെ ഉണ്‍ട്. പുതിയതല്ല. നല്ല അഭിപ്രായം. അല്‍ഹംദു ലില്ലാഹ്.
ഇതു സംബന്‍ഡിച്ച് ഒരു പുസ്തകം എന്നില്‍ നിന്നും അടുതു തന്നെ പുറതു വരുന്നുണ്‍ട്. “നിഖാബ്” ഇന്‍ഷാ അല്ലാഹ്.
ഹനീഫ് പുല്ലിപ്പറംബ്.
എഴുതിയ അഭിപ്രായങള്‍ മായ്ചു കളഞഞതാര്? പിന്നെ എങിനെയാണ് അഭിപ്രായം പറയുക.?
ഹനീഫ് പുല്ലിപ്പറംബ്.
എന്തുകൊണ്ടാണ് ഹനീഫ് ഇതിനെ അനുകൂലിക്കുന്നത്?
ആധുനീക കാലഘട്ടത്തില്‍ സ്തീക്ക് ജോലിചെയ്യുവാന്‍ അവകാശമില്ലേ?
ഇസ്ലാം പരിപൂര്‍ണ്ണമാണ്. അന്യ സ്ത്രീകളുമായി ബന്ധപ്പെടുന്നത് ഇസ്ലാം അനുവദിക്കുന്നില്ല. കാരണം അത് ഗുണത്തെക്കാള്‍ ദോഷം ചെയ്യും.
ദൈവത്തിനു മുമ്പില്‍ എല്ലാ സൃഷ്ടികളും ഒരുപോലെ അല്ലേ സുഹൃത്തേ?
സ്ത്രീകള്‍ ജോലി ചെയ്യുന്നതിനെ പറ്റിയാണ് ചോദ്യം ഉന്നയിച്ചത്. ഒരു വ്യക്തിയെന്ന നിലയില്‍ സ്തീയ്ക്ക് ജോലിചെയ്യുവാന്‍ തന്റേതായ സ്വാതന്ത്രവും അവകാശവും ഇല്ലേ?
അങ്ങനെ എങ്കില്‍ സ്ത്രീകളെ ഒരു മുറിയില്‍ ഇരുത്തിയാല്‍ മതിയല്ലോ. ലൈംഗിക സുഖത്തിന് വേണ്ടിയും പ്രസവത്തിന് വേണ്ടിയും മാത്രം പുറത്തിറക്കിയാല്‍ മതി.
Sorry..varun.. Sirtikal ellam oru pole thanneyanennathu shariyano? Purashanmare apekshichu sthreekalkku kure parimithikal illey?
കുറെ ചകിരി കെട്ട് കൊടുത്ത് മുസ്ലിം പെണ്ണുങ്ങളെ ഒരു മുറിയില്‍ ഇട്ട് കുറെ കഴിഞ്ഞു ചെന്നു കയര്‍ എടുക്കാം … ആണുങ്ങള്‍ കാണതുമില്ലാ, കയറും കിട്ടും…
സ്ത്രീകളെ കെട്ടഴിച്ചു വിടാന്‍ ഇസ്ലാം ഇഷ്ടപ്പെടുന്നില്ല. മറിച്ച് മാന്യതയുടെ അതിര്‍ വരമ്പുകള്‍ ലംഘിക്കാതെ എല്ലാ സ്വാതന്ത്ര്യവും ഇസ്ലാം നല്‍കുന്നു. അതിനെ കുറിച്ച് അറിയാത്തവരാണ് എന്തെങ്കിലും പുലമ്പുന്നത്.
എന്നുവച്ചാല്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഒക്കെ അഴിഞ്ഞാട്ടക്കാരികള്‍ എന്നാണോ നിങ്ങള്‍ പറയുന്നേ? അല്ലെങ്കില്‍ അന്യ സമുദായക്കാര്‍ എല്ലാം സ്ത്രീകളെ അത്ത്ത്തില്‍ ആണ് വിഭാവനം ചെയ്യുന്നതെന്നോ? ജോലി ചെയ്യുന്നത് മാന്യത കുറവാണെന്നാണോ നിങ്ങള്‍ മനസ്സിലാക്കിയിരിക്കുന്നത്. കഷ്ടം.
സ്ത്രീയെ ലൈഗീകോപകരണമായി മാത്രം ചുരുക്കുന്നതിന്റെ ലക്ഷണമാണ് അവളെ അസ്വാതന്ത്രത്തിന്റെ ഇരുട്ടില്‍ സൂക്ഷിക്കുന്ന പ്രത്യയശാസ്ത്രങ്ങളും വിശ്വാസങ്ങളും. നമ്മള്‍ ജീവിക്കുന്നത് ആധുനികമായ ഒരു യുഗത്തിലാണ്. പുരുഷന് ആധുനീക സൌകര്യങ്ങള്‍ ആസ്വദിക്കാമെന്നും സ്തീക്ക് അത് പാടില്ലെന്നും ശഠിക്കുന്നതിനെ എന്തു വിളിക്കും?