
ദുബായ് : യു. എ. ഇ. ബില്യാര്‍ഡ്സ് & സ്നൂക്കര്‍ അസോസിയേഷന്‍ പരിപാടി കളെ സ്പോണ്സര്‍ ചെയ്യാനുള്ള കരാറില്‍ തുടര്‍ച്ച യായുള്ള അഞ്ചാം വര്ഷവും റോസി ബ്ലൂ ഒപ്പു വെച്ചു.
ലോകത്തിലെ പ്രമുഖ വജ്ര വ്യാപാരികളാണ് റോസി ബ്ലൂ. ദുബായില്‍ നടന്ന ചടങ്ങില്‍ യു. എ. ഇ. ബില്യാര്‍ഡ്സ് & സ്നൂക്കര്‍ ജനറല്‍ സെക്രട്ടറി സുല്‍ത്താന്‍ അല്‍ ജൂവീകര്‍, റോസി ബ്ലൂ ജനറല്‍ മാനേജര്‍ എം. കെ. മൂര്‍ത്തി, അഡ്മിന്‍ മാനേജര്‍ രൂപേഷ് ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.




ദുബായ് : യുവ കലാ സാഹിതി ദുബായ് ഘടകം വാര്‍ഷിക സമ്മേളനം മാര്‍ച്ച് 16 ന് രാവിലെ പത്ത് മുതല്‍ ദേര ഭവന്‍ ഹോട്ടലില്‍ നടക്കും. യുവ കലാ സാഹിതി കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എം. സതീശന്‍ ഉദ്ഘാടനം ചെയ്യും. ഉദയ് കുളക്കട അദ്ധ്യക്ഷം വഹിക്കുന്ന സമ്മേളന ത്തില്‍ ഇ. ആര്‍. ജോഷി, പി. എന്‍. വിനയ ചന്ദ്രന്‍, സത്യന്‍ മാറാഞ്ചേരി എന്നിവര്‍ സംസാരിക്കും. പുതിയ വര്‍ഷത്തേക്കുള്ള പ്രവര്‍ത്തക സമിതി യെയും തിരഞ്ഞെടുക്കും.
ദുബായ് : സീതി സാഹിബ് സ്മാരക പ്രവാസി അവാര്‍ഡ് ദാനം ഏപ്രില്‍ 6 ന് ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. യെ പങ്കെടുപ്പിച്ചു ദുബായിയില്‍ നടത്താന്‍ സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ പ്രവര്‍ത്തക യോഗം പ്രസിഡന്റ് സീതി പടിയത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം തീരുമാനിച്ചു.

























