അബുദാബി : കെ. എസ്. സി. യില്‍ നടക്കുന്ന ഭരത് മുരളി സ്മാരക നാടകോത്സവ ത്തില്‍ മൂന്നാം ദിവസമായ ഡിസംബര്‍ 20 ചൊവ്വാഴ്ച രാത്രി 8.30 ന് കല അബുദാബി യുടെ ‘ശബ്ദവും വെളിച്ചവും’ അരങ്ങേറും. രചന ഗിരീഷ് ഗ്രാമിക. സംവിധാനം ബാബു അന്നൂര്‍.
കഴിഞ്ഞ വര്‍ഷം നടന്ന നാടകോത്സവ ത്തില്‍ കല അബുദാബി അവതരിപ്പിച്ച ആത്മാവിന്‍റെ ഇടനാഴി മികച്ച നാടകമായി തിരഞ്ഞെടുക്ക പ്പെട്ടിരുന്നു. ഈ നാടകം സംവിധാനം ചെയ്ത അശോകന്‍ കതിരൂര്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടു. അകാലത്തില്‍ പൊലിഞ്ഞു പോയ നാടക പ്രതിഭ യുടെ സ്മരണയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് കല അബുദാബി ഈ വര്‍ഷം ‘ശബ്ദവും വെളിച്ചവും’ അവതരിപ്പി ക്കുന്നത് എന്ന് കല ഭാരവാഹി കള്‍ അറിയിച്ചു.