അബുദാബി : തളിപ്പറമ്പ് താലൂക്ക് നിവാസി കളുടെ യു. എ. ഇ. യിലെ കൂട്ടായ്മ തപസ്സ് വാര്‍ഷി കാഘോഷം ‘സര്‍ഗോത്സവം’ ദുബായ് വിമെന്‍സ് കോളേജില്‍ വെച്ചു നടന്നു. വിശിഷ്ട അതിഥി കളായി ചലച്ചിത്ര സംവിധായകരായ ബ്ലെസ്സി, ലാല്‍ജോസ് എന്നിവര്‍ പങ്കെടുത്തു. കേന്ദ്രമന്ത്രി കെ. സി. വേണു ഗോപാല്‍, കേരള ധനകാര്യമന്ത്രി കെ. എം. മാണി, തളിപ്പറമ്പ് മണ്ഡലം നിയമസഭാ പ്രതിനിധി ജെയിംസ് മാത്യു എന്നിവര്‍ ആശംസാ സന്ദേശം നല്കി.
തപസ്സ് ചെയര്മാന് മുരളീവാര്യര് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് ജയശങ്കര്‍ സ്വാഗതം പറഞ്ഞു. സര്‍ഗോത്സവ ത്തിന്റെ മുഖ്യസഹകാരി യായിരുന്ന രാജേഷ്, ട്രഷറര്‍ മാധവന്, വിജി ജോണ്‍ എന്നിവര്‍ നന്ദിയും അറിയിച്ചു.
തപസ്സിന്റെ കലാകാരന്മാര് അവതരിപ്പിച്ച കലാ സാംസ്കാരിക പരിപാടികള്‍, തെയ്യം, പുലിക്കളി, വാദ്യം, ശോഭായാത്ര എന്നിവ സര്‍ഗോത്സവം വര്‍ണ്ണാഭമാക്കി.
-അയച്ചു തന്നത് : ദേവദാസ്,അബുദാബി.