ശൈഖ് സായിദ് ഫെസ്റ്റിവെല്‍ നവംബര്‍ 17 മുതല്‍ അല്‍ വത്ബയില്‍

November 3rd, 2023

al-wathba-sheikh-zayed-festival-ePathram
അബുദാബി : യു. എ. ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ രക്ഷാ കര്‍തൃത്വത്തില്‍ അല്‍ വത്ബയില്‍ ഒരുക്കുന്ന ‘ശൈഖ് സായിദ് ഫെസ്റ്റിവെല്‍’ 2023 നവംബർ 17 മുതൽ 2024 മാർച്ച് 9 വരെ നീണ്ടു നില്‍ക്കും. വിനോദ, സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെ കുടുംബ, സൗഹൃദ, വിനോദ, വിദ്യാഭ്യാസ അന്തരീക്ഷം ശൈഖ് സായിദ് ഫെസ്റ്റിവെല്‍ പ്രദാനം ചെയ്യും എന്നും അറബ് മേഖലയിലും ആഗോള തലത്തിലും യു. എ. ഇ. യുടെ പൈതൃകത്തെ ഉയര്‍ത്തിക്കാട്ടുന്നതില്‍ ശൈഖ് സായിദ് ഫെസ്റ്റിവെല്‍ പ്രധാന പങ്കു വഹിക്കുന്നു എന്നും സംഘാടകര്‍ അറിയിച്ചു.

യു. എ. ഇ. വൈസ് പ്രസിഡണ്ടും ഉപപ്രധാന മന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ മേല്‍ നോട്ടത്തില്‍ 114 ദിവസങ്ങളിലായി നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവെലില്‍ യു. എ. ഇ. ക്ക് പുറമെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പവലിയനുകളും ഉണ്ടായിരിക്കും. FB PAGE

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

സൗദി അറേബ്യയില്‍ ഇനി ഔദ്യോഗിക കാ​ര്യ​ങ്ങ​ള്‍​ ഇം​ഗ്ലീ​ഷ് ക​ല​ണ്ട​ര്‍ പ്രകാരം

November 3rd, 2023

crown-prince-of-saudi-arabia-mohammed-bin-salman-ePathram

റിയാദ് : രാജ്യത്തെ എല്ലാ ഔദ്യോഗിക കാര്യങ്ങളും ഇടപാടുകളും ഇനി ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ചു മാത്രം ആയിരിക്കും എന്ന് സൗദി അറേബ്യ.

മതപരമായ കാര്യങ്ങള്‍ക്ക് ഇപ്പോഴുള്ളത് പോലെ, ചാന്ദ്രമാസങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഹിജ്‌റ കലണ്ടര്‍ ഉപയോഗിക്കുന്നത് തുടരും.

നിലവില്‍ ഇസ്ലാമിക് (ഹിജ്റ) കലണ്ടര്‍ അനുസരിച്ചുള്ള തിയ്യതികള്‍ രേഖപ്പെടുത്തുന്ന വിസ, നാഷണല്‍ ഐ. ഡി. കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ട്രേഡ് ലൈസന്‍സ് തുടങ്ങി എല്ലാ ഔദ്യോഗിക രേഖകളിലും തീയ്യതികള്‍ ഇംഗ്ലീഷ് കലണ്ടറിനെ അടിസ്ഥാനമാക്കി പുനഃ ക്രമീകരിക്കും.

സൗദി കിരീടഅവകാശിയും പ്രധാന മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്‍റെ അദ്ധ്യക്ഷതയിൽ റിയാദിൽ ചേർന്ന മന്ത്രി സഭാ യോഗമാണ് സുപ്രധാനമായ ഈ തീരുമാനം എടുത്തത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കുടുംബ സംഗമം സംഘടിപ്പിച്ചു

October 30th, 2023

abudhabi-pathanamthitta-kmcc-ePathram
അബുദാബി : പത്തനം തിട്ട ജില്ലാ കെ. എം. സി. സി. യുടെ ആഭിമുഖ്യത്തിൽ യുണീക് -23 എന്ന പേരിൽ പ്രവർത്തക കുടുംബ സംഗമം സംഘടിപ്പിച്ചു. സംഘബോധം, സർഗ്ഗാത്മകത, നേതൃപാടവം അതോടൊപ്പം കുറച്ചു നല്ല ചിന്തകളും എന്ന പ്രമേയത്തിൽ ആയിരുന്നു ഇന്ത്യൻ ഇസ്ലാമിക്‌ സെന്‍ററിൽ യുണീക് -23 എന്ന പരിപാടി സംഘടിപ്പിച്ചത്.

pathanamthitta-kmcc-unique-23-family-meet-ePathram

കെ. എം. സി. സി. സംസ്ഥാന ജനറൽ സെക്രട്ടറി സി. എച്ച്. യൂസുഫ് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഫൈസൽ ആദ്ധ്യക്ഷത വഹിച്ചു. മജീദ് അണ്ണാൻതൊടി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. കെ. എം. സി. സി. സെക്രട്ടറി മാരായ ഹംസാ ഹാജി പാറയിൽ, ഷാനവാസ്‌ പുളിക്കൽ, മറ്റു നേതാക്കള്‍ തൗഫീഖ് കൊച്ചു പറമ്പിൽ, റോഷനാ ഷാനവാസ്‌ തുടങ്ങിയവർ സംസാരിച്ചു. ഹാഷിം മേപ്പുറത്ത് സ്വാഗതവും മുഹമ്മദ്‌ ഫൈസൽ നന്ദിയും പറഞ്ഞു.

യുണീക് -23 യുടെ ഭാഗമായി വിവിധ കലാ കായിക മത്സരങ്ങളും നടന്നു. മഷൂദ് നീർച്ചാൽ, ബഷീർ റാവുത്തർ, അൻസാദ്, അനീഷ് ഹനീഫ, അൽത്താഫ് മുഹമ്മദ്‌, നദീർ കാസിം, അൻസിൽ ടി. എ., റിയാസ് ഇസ്മായിൽ, റിയാസ് ഹനീഫ, അബ്ദുൽ അസീസ്, അജാസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഓണാഘോഷം ‘തെയ്തക 2023’ ശ്രദ്ധേയമായി

October 30th, 2023

rajapuram-holy-family-school-students-alumni-onam-celebrations-ePathram
അബുദാബി : രാജപുരം ഹോളി ഫാമിലി ഹൈസ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ അബുദാബി ഘടകം ഒരുക്കിയ ഓണാഘോഷം ‘തെയ്തക 2023’ വേറിട്ട പരിപാടികളാല്‍ ശ്രദ്ധേയമായി.

രാജപുരം സ്‌കൂളിലെ റിട്ടയേര്‍ഡ് മലയാളം അദ്ധ്യാപകന്‍ തളത്തു കുന്നേല്‍ ജോസഫ് മാസ്റ്റര്‍ ചടങ്ങ് ഉത്ഘാടനം ചെയ്തു. അബുദാബി ഘടകം പ്രസിഡണ്ട് മനോജ് മരുതൂർ അദ്ധ്യക്ഷത വഹിച്ചു. അബുദാബിയിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടന – കൂട്ടായ്മ ഭാര വാഹികള്‍ സംബന്ധിച്ചു. സെക്രട്ടറി സജിന്‍ പുള്ളോലിക്കല്‍ സ്വാഗതവും അഡ്വൈസർ വിശ്വംഭരൻ ചുള്ളിക്കര നന്ദി പ്രകാശിപ്പിച്ചു.

വിഭവസമൃദ്ധമായ ഓണ സദ്യ, മാവേലി എഴുന്നള്ളത്ത്, തിരുവാതിര, ഒപ്പന, മാര്‍ഗ്ഗം കളി, കോമഡി സ്‌കിറ്റ്, നാടോടി നൃത്തം മുതലായ വിവിധ കലാപരിപാടികള്‍ അരങ്ങേറി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ബേപ്പൂർ തുറമുഖവും വികസിപ്പിക്കണം : മലബാർ പ്രവാസി

October 30th, 2023

malabar-pravasi-uae-committee-ePathram

ദുബായ് : വിഴിഞ്ഞം തുറമുഖത്തോടൊപ്പം തന്നെ മലബാറിലെ കടൽ ഗതാഗതത്തിന്‍റെ കവാടമായ ബേപ്പൂര്‍ തുറമുഖം കൂടി വികസിപ്പിച്ചു സഞ്ചാര യോഗ്യം ആക്കി മാറ്റണം എന്നു മലബാർ പ്രവാസി (യു. എ. ഇ.) കൺവെൻഷൻ കേന്ദ്ര – കേരള സർക്കാരു കളോട് ആവശ്യപ്പെട്ടു.

കേരളത്തിലെ ചിര പുരാതനമായ തുറമുഖങ്ങളിൽ ഒന്നാണ് ബേപ്പൂർ തുറമുഖം. മുന്‍ കാലങ്ങളില്‍ മധ്യ പൂർവ്വ ദേശങ്ങളു മായി ബേപ്പൂർ തുറമുഖത്തു നിന്നും വളരെക്കാലം ചരക്കു ഗതാഗതവും യാത്രാ  സൗകര്യ ങ്ങളും ഉണ്ടായിരുന്നു. അധികൃതരുടെ അനാസ്ഥയും അവഗണനയും മൂലം വളരെ കാലമായി ഈ തുറമുഖം നിശ്ചലമായ അവസ്ഥയിലാണ്.

ഉരു, പായ കപ്പലുകള്‍ എന്നിവയുടെ നിർമ്മാണത്തിൽ ഏറെ പേരു കേട്ട സ്ഥലം ആയിരുന്നു ബേപ്പൂർ. അറബികളും പാശ്ചാത്യരും വ്യാപാരത്തിനും മൽസ്യ ബന്ധനത്തിനുമായി ഉരുകളും പായ് കപ്പലുകളും വാങ്ങിയിരുന്നു. തുറമുഖ ത്തിന്‍റെ നിശ്ചലാവസ്ഥ കാരണം ഇങ്ങിനെയൊരു വിദേശ വ്യാപാര ബന്ധം ഇല്ലാതെയായി. വിനോദ സഞ്ചാരത്തിനും ഏറെ കേളി കേട്ടിരുന്ന ബേപ്പൂർ തുറമുഖത്തിലെ ഇത്തരം സുദൃഡവും മനോഹരവുമായ ഉരുക്കൾ ഇപ്പോൾ പ്രാദേശിക വിനോദ സഞ്ചാര നൗകകളായി മാത്രം ഉപയോഗിച്ച് വരികയാണ്.

ലക്ഷദ്വീപ്, മിനിക്കോയ് തുടങ്ങിയ ദ്വീപു നിവാസി കളുടെ കേരളത്തിലേക്കുള്ള യാത്രാ കവാടം ഏറെ കാലം ബേപ്പൂര്‍ ആയിരുന്നു. തുറമുഖത്തിന്‍റെ പ്രവർത്തനം നിലച്ചതോടെ ഇവർ കൊച്ചിയെയും തമിഴ്നാട്ടിലെ തുറമുഖങ്ങളെയുമാണ് ഇപ്പോൾ ആശ്രയിച്ചു വരുന്നത്. ഇത് മലബാറിലെ വിശേഷിച്ചു കോഴിക്കോട്, കണ്ണൂർ പട്ടണങ്ങളുടെ വാണിജ്യ മേഖലക്ക് തെല്ലൊന്നുമല്ല ക്ഷയം വരുത്തിയത്. ലക്ഷ ദ്വീപിലെ മൽസ്യ വ്യവസായ ത്തെയും ഇത്ഏറെ ബാധിച്ചു.

ബേപ്പൂർ തുറമുഖത്തിൻെറ പ്രവർത്തനം നിലച്ചതോടെ ഗൾഫ് രാജ്യങ്ങളിലേക്കും മറ്റും കോഴിക്കോട്ടു നിന്നുള്ള ചരക്കു ഗതാഗതവും നാളികേരം, ഭക്ഷ്യ – ധാന്യ, സുഗന്ധ ദ്രവ്യങ്ങളുടെ കയറ്റുമതിയും പാതിയോളം നിലച്ച നിലയില്‍ തന്നെയാണ്. ഇതര സംസ്ഥാനങ്ങളിലേക്കും തിരിച്ചും ഇവിടെ നിന്നും പഴം പച്ചക്കറികളും കയറ്റിറക്കുമതി നടത്തിയിരുന്നു.

വിദേശ യാത്രാക്കപ്പലുകൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പച്ചക്കൊടി കാട്ടിയിരിക്കെ, ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ പ്രവാസികൾ മലബാറിൽ നിന്നും ആണെന്നതിനാൽ ബേപ്പൂർ തുറമുഖം കൂടി വികസിപ്പിച്ചു അനിയന്ത്രിതമായ വിമാന യാത്രാക്കൂലി താങ്ങാനാവാത്ത ഈ മേഖല യിലെ സാധാരണ തുച്ഛ വരുമാനക്കാരായ പ്രവാസി യാത്രക്കാർക്ക് കൂടി കപ്പൽയാത്രാ സൗകര്യത്തിനു വഴിയൊരുക്കണം എന്നും മലബാർ പ്രവാസി (യു. എ. ഇ.) യോഗം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.

മലബാർ പ്രവാസി (യു. എ. ഇ.) ചെയർമാൻ ജമീൽ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. സി. പി. മൊയ്തീന്‍ കോയ മാസ്റ്റർ ഉത്ഘാടനം ചെയ്തു. കൺവീനർ അഡ്വ. മുഹമ്മദ് സാജിദ് പ്രമേയം അവതരിപ്പിച്ചു. രാജൻ കൊളാവിപ്പാലം സ്വാഗതവും ബഷീർ മേപ്പയൂർ നന്ദിയും പറഞ്ഞു. മലബാർ ഡെവലപ്പ്മെന്‍റ് ഫോറം

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കുന്നംകുളം എൻ. ആർ. ഐ. ഫോറം ഓണാഘോഷം
Next »Next Page » ഓണാഘോഷം ‘തെയ്തക 2023’ ശ്രദ്ധേയമായി »



  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി
  • സി. ബി. എസ്. ഇ. പരീക്ഷകൾ മാറ്റി വെച്ചു
  • കിംവദന്തികളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുത് : യു. എ. ഇ പബ്ലിക് പ്രോസിക്യൂഷൻ
  • പൊതു ജനങ്ങൾക്ക് ശല്യമായി ബൈക്ക് യാത്ര : വാഹനങ്ങൾ കണ്ടു കെട്ടി പോലീസ്
  • ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • കുട്ടികൾ വാഹനം ഓടിച്ചു : രക്ഷിതാക്കൾക്ക് പിഴ
  • ജലീൽ രാമന്തളി വിടവാങ്ങി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine