അബുദാബി : പ്രവാസ ലോകത്തെ ശ്രദ്ധേയനായ കവിയും കഥാകൃത്തും ബ്ലോഗറുമായ സൈനുദ്ധീന്‍ ഖുറൈഷി യുടെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘ഞാന്‍ പ്രവാസിയുടെ മകന്’ എന്ന കഥ ഉള്‍പ്പെട്ട ചെറുകഥാ സമാഹാര ത്തിന്റെ പ്രകാശന കര്‍മ്മം അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും.
നവംബര്‍ 25 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കെ. എസ്. സി. യും ശക്തി തിയ്യേറ്റേഴ്സും സംയുക്ത മായി സംഘടിപ്പിക്കുന്ന ‘സാഹിത്യ സദസ്സ്’ എന്ന പരിപാടി യില്‍ വെച്ചാണ് പുസ്തക പ്രകാശനം നടക്കുക.
പ്രശസ്ത എഴുത്തു കാരായ ബെന്യാമിന്, കെ. പി. രാമനുണ്ണി എന്നിവരും യു. എ. ഇ. യിലെ എഴുത്തു കാരും സാഹിത്യാ സ്വാദകരും പങ്കെടുക്കും.