ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം ജനറല്‍ കണ്‍വെന്‍ഷന്‍

October 28th, 2011

gvr-nri-forum-logo-epathramദുബായ് : യു. എ. ഇ. ദേശീയ ദിനത്തോട് അനുബന്ധിച്ച് ഗുരുവായൂര്‍ എന്‍. ആര്‍. ഐ. ഫോറം സംഘടി പ്പിച്ചു വരുന്ന ‘സല്യൂട്ട് യു. എ. ഇ’ എന്ന പരിപാടി ഈ വര്‍ഷവും ഡിസംബര്‍ 2 വെള്ളിയാഴ്ച ദുബായ് ശൈയ്ഖ് റാഷിദ് ഓഡിറ്റോറിയ ത്തില്‍ വെച്ച് ആഘോഷിക്കുന്നു.

ഇതിനു മുന്നോടി യായി യു. എ. ഇ. യിലെ പ്രവാസി കളായ ഗുരുവായൂര്‍ പ്രദേശത്തുള്ള വരുടെ ഒരു ജനറല്‍ കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 28 വെള്ളിയാഴ്ച 5 മണിക്ക് ഷാര്‍ജ ഏഷ്യാ മ്യൂസിക് ഇന്‍സ്റ്റി ട്യൂട്ടില്‍ വെച്ച് ചേരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 574 08 08 (പി. വി. കബീര്‍ ബാബു)

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വെട്ടം ഒരുമിച്ചൊരു പകല്‍

October 28th, 2011

vettam-uae-epathram

അബുദാബി : ‘വെട്ടം’ കേരളത്തില്‍ പാലാരിവട്ടത്തു സംഘടിപ്പിച്ച സൌഹൃദ സംഗമത്തിന് ശേഷം യു. എ. ഇ. യിലെ വെട്ടം അംഗങ്ങളുടെ ഒത്തുചേരല്‍ ‘വെട്ടം ഒരുമിച്ചൊരു പകല്‍ ‘ ഇന്ന് അബുദാബിയില്‍ നടക്കും. സൌഹൃദ സംഗമത്തിന്റെ തല്‍സമയ സംപ്രേക്ഷണം ഓണ്‍ലൈന്‍ സ്ട്രീമിങ്ങിലൂടെ വെട്ടം ഗ്രൂപ്പില്‍ കാണുവാന്‍ സാധിക്കുന്നതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു.

പേരു പോലെ ചിന്തയിലും പ്രവര്‍ത്തിയിലും നേരിന്റെ, നന്മയുടെ, സാഹോദര്യത്തിന്‍റെ ഒരു തരി വെട്ടം പകരാനായാല്‍ ധന്യമായ് ഈ ഇടം എന്ന സത്യസന്ധമായ ചിന്തയിലുടെ ഉണ്ടാക്കിയ ഒരു കൂട്ടായ്മയാണ് വെട്ടം എന്നും നമ്മെയും സമൂഹത്തേയും ബാധിക്കുന്ന ഏതു വിഷയവും സംയമനത്തോടെ ചര്‍ച്ച ചെയ്യപ്പെടണം എന്ന നല്ല വിചാരമാണ് വെട്ടത്തിനുള്ളത് എന്നും വെട്ടം ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്ത അയച്ചത് : ആന്റണി വിന്‍സെന്റ്‌

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

രിസാല സ്റ്റഡി സര്‍ക്കിള്‍ സാഹിത്യോത്സവ്

October 28th, 2011

risala-study-circle-abudhabi-sahithyolsav-ePathram
അബുദാബി : രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍. എസ്. സി. ) അബുദാബി സോണല്‍ സാഹിത്യോത്സവ് ഒക്ടോബര്‍ 28 വെള്ളിയാഴ്ച കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കും. രാവിലെ 8 മണി മുതല്‍ രാത്രി 9.30 വരെയാണ് പരിപാടി. സമാപന ചടങ്ങില്‍ മത – സാമൂഹിക – സാംസ്‌കാരിക രംഗത്തെ പ്രമുഖരും നയതന്ത്ര പ്രതിനിധികളും പങ്കെടുക്കും എന്ന്‍ ആര്‍. എസ്. സി. ഭാരവാഹികള്‍ അറിയിച്ചു.

39 യൂണിറ്റ് മത്സര ങ്ങള്‍ക്കു ശേഷം 8 സെക്ടര്‍ മത്സര ങ്ങളും വിജയിച്ച 300 ല്‍ പരം പ്രതിഭകളാണ് തികച്ചും ഇസ്‌ലാമിക, ധാര്‍മിക മൂല്യങ്ങളില്‍ ഊന്നിയ സോണല്‍ മത്സര ങ്ങളില്‍ പങ്കെടുക്കുന്നത്.

ഇവിടെ നിന്നും വിജയിക്കുന്നവര്‍ യു. എ. ഇ. നാഷണല്‍ തല മത്സര ത്തില്‍ പങ്കെടുക്കുവാനുള്ള യോഗ്യത നേടും. തിരഞ്ഞെടുത്ത ഇനങ്ങളില്‍ ജി. സി. സി. തല മത്സരങ്ങളും ഉണ്ടായിരിക്കും. ഇത് മൂന്നാം തവണ യാണ് ഗള്‍ഫ് നാടുകളില്‍ ഏകീകൃത സാഹിത്യോത്സവുകള്‍ നടക്കുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കരാട്ടേ സെമിനാറും ട്രെയിനിംഗ് ക്യാമ്പും അബുദാബിയില്‍

October 27th, 2011

kancho-mamaoru-miwa-ePathramഅബുദാബി : ജപ്പാന്‍ ഗവണ്മെന്‍റ് കരാട്ടെ ഫെഡറേഷന്‍ പ്രതിനിധിയും ടെന്‍ഷിന്‍ – ഷോട്ടോകാന്‍ കരാട്ടേ വേള്‍ഡ്ചീഫുമായ കാഞ്ചോ മമറുമിവ, ഏഷ്യന്‍ കരാട്ടേ ഫെഡറേഷന്‍ പ്രതിനിധിയും ഇന്ത്യന്‍ കരാട്ടേ ഫെഡറേഷന്‍ പ്രസിഡണ്ടുമായ ഷിഹാന്‍ ഹസ്രത്ത് അലി ഖാന്‍ എന്നിവര്‍ നയിക്കുന്ന കരാട്ടേ സെമിനാറും വിദ്യാര്‍ത്ഥി കള്‍ക്കായുള്ള ട്രെയിനിംഗ് ക്യാമ്പും വ്യാഴം വെള്ളി ദിവസ ങ്ങളിലായി (ഒക്ടോബര്‍ 27, 28) അബുദാബി മുസ്സഫാ (10) എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്‍റ്ര്‍ നാഷണല്‍ അക്കാദമിയില്‍ വെച്ച് നടക്കുന്നു.

വ്യാഴാഴ്ച വൈകീട്ട് 5 മുതല്‍ ജൂനിയര്‍ കരാട്ടേ വിദ്യാര്‍ത്ഥി കള്‍ക്കായാണ് സെമിനാറും ട്രെയിനിംഗ് ക്യാമ്പും ഒരുക്കി യിട്ടുള്ളത്. വെള്ളിയാഴ്ച രാവിലെ 9 മുതല്‍ കരാട്ടെ അദ്ധ്യാപ കര്‍ക്കും മുഴുവന്‍ വിദ്യാര്‍ത്ഥി കള്‍ക്കു മായാണ് പരിപാടികള്‍ നടക്കുക.

തെന്‍ഷികാന്‍ – ഷോട്ടോകാന്‍ യു. എ. ഇ. കരാട്ടെ ഫെഡറേഷനന്‍റെ ആഭിമുഖ്യ ത്തിലാണ് പരിപാടി കള്‍ നടക്കുക. ഫെഡറേഷന്‍ ചീഫ് ഷിഹാന്‍ ഇബ്രാഹിം ചാലിയത്ത്, ഹെഡ്ഡ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് അബ്ദുള്‍ ഹക്കീം എന്നിവര്‍ നേതൃത്വം നല്‍കും.

കൂടുതല്‍ വിവര ങ്ങള്‍ക്കായി 050 82 99 055 / 050 90 19 304 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ബൂലോകം ഓണ്‍ലൈന്‍ ചെറുകഥാ മല്‍സരം 2011

October 26th, 2011

boolokam-online-logo-ePathramദുബായ് : മലയാള ത്തിലെ പ്രമുഖ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ബൂലോകം ഓണ്‍ലൈന്‍ നടത്തുന്ന ചെറുകഥാ മത്സര ത്തിലേക്ക് രചനകള്‍ ക്ഷണിക്കുന്നു.

2011 നവംബര്‍ 30 നു മുന്‍പായി boolokamstory at gmail dot com എന്ന ഇ മെയില്‍ വിലാസ ത്തില്‍ കഥകള്‍ അയച്ചിരിക്കണം.

ഒന്നാം സമ്മാനം 8000 രൂപ, രണ്ടാം സമ്മാനം 4000 രൂപ, മൂന്നാം സമ്മാനം 2000 രൂപ. ഇതോടൊപ്പം എല്ലാ വിജയി കള്‍ക്കും ഫലകങ്ങളും നല്‍കും. തിരുവന്ത പുരത്ത് നടക്കുന്ന ‘സൂപ്പര്‍ ബ്ലോഗ്ഗര്‍ 2011′ ചടങ്ങിനോട് അനുബന്ധിച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്ന തായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 00 971 50 62 12 325

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കേര ഓണോത്സവം 2011
Next »Next Page » കരാട്ടേ സെമിനാറും ട്രെയിനിംഗ് ക്യാമ്പും അബുദാബിയില്‍ »



  • ഗതാഗത നിയമം പാലിച്ച 53 പേര്‍ക്ക് പൊലീസിൻ്റെ വിസ്മയ സമ്മാനങ്ങൾ
  • ഇന്ത്യന്‍ എംബസ്സിയിൽ ഓപ്പൺ ഹൗസ് ഡിസംബര്‍ ആറിന്
  • മാട്ടൂൽ പ്രീമിയർ ലീഗ് സീസൺ-8 : ലോഗോ പ്രകാശനം ചെയ്തു
  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine