ബി. എസ്. നിസാമുദ്ധീന് മാധ്യമ പുരസ്കാരം സമ്മാനിച്ചു

February 11th, 2012

kmcc-media-award-to-bs-nizamudheen-ePathram
അബുദാബി : മാടായി കെ. എം. സി. സി ഏര്‍പ്പെടുത്തിയ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പി. കുഞ്ഞിക്കോയ തങ്ങള്‍ പുരസ്കാരം ഗള്‍ഫ് മാധ്യമം സീനിയര്‍ സബ് എഡിറ്റര്‍ ബി. എസ്. നിസാമുദ്ധീന് സമ്മാനിച്ചു. ഉപഹാരവും പൊന്നാടയും അടങ്ങുന്ന താണ് പുരസ്കാരം.

ഇന്ത്യന്‍ ഇസ്ലാമിക് സെന്‍ററില്‍ നടന്ന ചടങ്ങില്‍ ഇസ്ലാമിക് സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവ ഹാജി അദ്ധ്യക്ഷത വഹിച്ചു. സെന്‍റര്‍ ജനറല്‍ സെക്രട്ടറി മൊയ്തു ഹാജി കടന്നപ്പള്ളി, ട്രഷറര്‍ എം. പി. മുഹമ്മദ് റഷീദ്, പത്മശ്രീ ഡോ. ബി . ആര്‍ . ഷെട്ടി, വൈ. സുധീര്‍ കുമാര്‍ ഷെട്ടി, ഡോ. കെ. പി. ഹുസൈന്‍ , ഇ. പി. മൂസക്കുട്ടി ഹാജി, യു. അബ്ദുല്ല ഫാറൂഖി, ടി. കെ. അബ്ദുല്‍ ഹമീദ്, വി. ടി. വി. ദാമോദരന്‍ , എ. ബീരാന്‍ , ഒളവട്ടൂര്‍ അബ്ദുറഹ്മാന്‍ മൗലവി, കരപ്പാത്ത് ഉസ്മാന്‍ , ഷറഫുദ്ദീന്‍ മംഗലാട് എന്നിവര്‍ക്ക് പുറമെ കുഞ്ഞിക്കോയ തങ്ങളുടെ മക്കളായ വി. കെ. മുക്താര്‍ ഹകീം, വി. കെ. നൂരിഷ എന്നിവരും പങ്കെടുത്തു.

സാമൂഹിക പ്രസക്തി യുള്ള വിഷയ ങ്ങളില്‍ പ്രവാസി കള്‍ക്കിടയില്‍ ബോധ വല്‍കരണ ലക്ഷ്യത്തോടെ നിസാമുദ്ധീന്‍ തയ്യാറാക്കിയ നിരവധി വാര്‍ത്തകള്‍ മുന്‍ നിറുത്തി യാണ് സമഗ്ര സംഭാവന യ്ക്കുള്ള പി. കുഞ്ഞിക്കോയ തങ്ങള്‍ അവാര്‍ഡ് ബി. എസ്‌. നിസാമുദ്ധീന് നല്‍കുന്നത്.

മാടായി കെ.എം.സി.സി പ്രസിഡന്‍റ് വി. പി. മുഹമ്മദലി മാസ്റ്റര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി എ. വി. അഷറഫ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അഴീക്കോടിന് പ്രണാമം : അബുദാബി ശക്തി തിയേറ്റേഴ്‌സ്

February 10th, 2012

sukumar-azhikode-ePathram
അബുദാബി : കേരള ത്തിന്റെ സാംസ്‌കാരിക ബോധ ത്തിനുമേല്‍ സാഗര ഗര്‍ജ്ജനമായി അലയടിച്ച ഡോ.സുകുമാര്‍ അഴീക്കോടിനു പ്രണാമം അര്‍പ്പിച്ചു കൊണ്ട് അബുദാബി ശക്തി തിയേറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സമ്മേളനം സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 11 ശനിയാഴ്ച രാത്രി 8:30 ന് കേരള സോഷ്യല്‍ സെന്ററില്‍ നടക്കുന്ന സാംസ്കാരിക സമ്മേളന ത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ ‘അഴീക്കോടും ഭാഷയും സംസ്‌കാരവും’ എന്ന വിഷയ ത്തെ ആസ്പദമാക്കി മുഖ്യ പ്രഭാഷണം നിര്‍വ്വ ഹിക്കുന്നു. സമ്മേളന ത്തോടനു ബന്ധിച്ച് അഴീക്കോടിനെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും ഉണ്ടായിരിക്കും.

– അയച്ചു തന്നത് : സഫറുള്ള പാലപ്പെട്ടി

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സി. രാധാകൃഷ്ണന്‍ അബുദാബി യില്‍

February 10th, 2012

novalist-c-radha-krishnan-in-abudhabi-ePathram
അബുദാബി : എം. ഇ. എസ്. പൊന്നാനി കോളേജ് അലുംനി ( മെസ്പോ ) യുടെ ദശ വാര്‍ഷിക ആഘോഷ ങ്ങളില്‍ സംബന്ധിക്കാന്‍ എത്തിയ പ്രശസ്ത സാഹിത്യ കാരന്‍ സി. രാധാകൃഷ്ണനെയും സഹ ധര്‍മ്മിണി വത്സലയേയും അബുദാബി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ മെസ്പൊ ഭാരവാഹികള്‍ ചേര്‍ന്ന് സ്വീകരിച്ചു.

തദവസര ത്തില്‍ ഇസ്മയില്‍ പൊന്നാനി, ഉദയ്‌ ശങ്കര്‍ , നൌഷാദ് യൂസുഫ്‌, സഫറുള്ള പാലപ്പെട്ടി എന്നിവര്‍ സന്നിഹിത രായിരുന്നു. മെസ്പോ പ്രസിഡന്റ് എ. വി. അബൂബക്കര്‍ സി. രാധാകൃഷ്ണന് പൂച്ചെണ്ട് നല്‍കി.

ഫെബ്രുവരി 10 വെള്ളിയാഴ്ച രാത്രി 7 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ വിവിധ പരിപാടി കളോടെ മെസ്പോ പത്താം വാര്‍ഷികം ആഘോഷിക്കും.

- pma

വായിക്കുക: , ,

1 അഭിപ്രായം »

മെസ്പോ : ദശ വാര്‍ഷികാഘോഷം

February 10th, 2012

mes-ponnani-alumni-mespo-logo-ePathramഅബുദാബി : പൊന്നാനി എം. ഇ. എസ്സ്. കോളേജ്‌ അലൂംനി (മെസ്പോ) പത്താം വാര്‍ഷികം ഫെബ്രുവരി 10 വെള്ളിയാഴ്ച രാത്രി 7 മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ വിവിധ പരിപാടി കളോടെ ആഘോഷിക്കും.

പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. എം. ഇ. എസ്‌. കോളേജ്‌ മാനേജിംഗ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പ്രൊഫ. കടവനാട് മുഹമ്മദ്‌ മുഖ്യാഥിതി ആയിരിക്കും.

mespo-10th-annual-day-poster-ePathram

വാര്‍ഷികാ ഘോഷ പരിപാടി യില്‍ സാംസ്കാരിക സമ്മേളനം , പ്രൊഫ. മൊയ്തീന്‍ കുട്ടി സ്മാരക സ്കോളര്‍ഷിപ്പ് പ്രഖ്യാപനം, ഗാനമേള , നൃത്ത നൃത്യങ്ങള്‍ അടങ്ങിയ ‘കലാ സന്ധ്യ ‘ എന്നിവ ഉണ്ടായിരിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഖത്തര്‍ ബ്ലോഗ് മീറ്റ് : ഫോട്ടോ ഗ്രാഫി പ്രദര്‍ശനവും വര്‍ക്ക്‌ ഷോപ്പും സംഘടിപ്പിക്കും

February 10th, 2012

qatar-malayalam-bloggers-meet-logo-ePathram
ദോഹ :ഖത്തര്‍ ബ്ലോഗ് മീറ്റ് ‘വിന്റര്‍ 2012’ ഭാഗമായി ചിത്രകലാ പ്രദര്‍ശനവും വര്‍ക്ക്‌ ഷോപ്പും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 10 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 11.30 വരെ നടക്കുന്ന പ്രദര്‍ശന ത്തില്‍ ഖത്തറിലെ വിവിധ ഫോട്ടോ ഗ്രാഫര്‍ മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

തുടര്‍ന്ന് ഫോട്ടോ ഗ്രാഫര്‍മാരായ ദിലീപ് അന്തിക്കാട്, ഷഹീന്‍ ഒളകര, ബിജു രാജ് എന്നിവര്‍ നയിക്കുന്ന വിവിധ സെഷനു കളിലായി വര്‍ക്ക്‌ ഷോപ്പു കളും ഒരുക്കിയിട്ടുണ്ട്. പ്രവേശനം മുന്‍കൂട്ടി റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്ര മായിരിക്കും. ഉച്ചക്ക് രണ്ട് മണി മുതല്‍ ബ്ലോഗര്‍മാരുടെ കുട്ടികള്‍ക്കായി പെയിന്റിംഗ് കാര്‍ണിവല്‍ , പരിചയപ്പെടല്‍ , അവലോകനങ്ങള്‍ , ബ്ലോഗുകളുടെ സമകാലിക പ്രസക്തി എന്ന വിഷയ ത്തിലുള്ള ചര്‍ച്ചയും ഉണ്ടായിരിക്കും. റജിസ്റ്റര്‍ ചെയ്ത 150ഓളം ബ്ലോഗര്‍മാരും കുടുംബങ്ങളും മീറ്റില്‍ പങ്കെടുക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മുഗള്‍ ഗഫൂറിന്റെ വിയോഗത്തില്‍ അനുശോചിച്ചു
Next »Next Page » മെസ്പോ : ദശ വാര്‍ഷികാഘോഷം »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine