ദേവ്, പൊന്‍കുന്നം, ഉറൂബ് മലയാള സാഹിത്യത്തിലെ കുലപതികള്‍

July 12th, 2011

അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം ഒരുക്കിയ ‘സ്മൃതി പഥം-2011′ കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, ഉറൂബ് എന്നീ മൂന്ന്‍ സാഹിത്യകാരന്മാരെ ഓര്‍ത്തുകൊണ്ട് സംഘടിപ്പിച്ച പരിപാടി വ്യത്യസ്തമായ അനുഭവമായി. കേശവദേവിന്റെ സാഹിത്യജീവിതത്തെ പറ്റി വനജ വിമലും, പൊന്‍കുന്നം വര്‍ക്കിയുടെ കഥകളിലൂടെ ഇ. ആര്‍ ജോഷിയും, ഉറൂബിന്റെ സാഹിത്യത്തിലൂടെ ഒ. ഷാജിയും പഠനങ്ങള്‍ അവതരിപ്പിച്ചു. ഇടപ്പള്ളിയെ സ്മരിച്ചുകൊണ്ട് അസ്മോ പുത്തന്‍ചിറയുടെ ‘ഇടപ്പള്ളി’ എന്ന കവിത കവിതന്നെ ചൊല്ലികൊണ്ടാണ് പരിപാടി തുടങ്ങിയത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഫൈസല്‍ ബാവ, അജി രാധാകൃഷ്ണന്‍, കെ.പി.എ.സി. സജു, സെയ്ത് മുഹമ്മദ്‌ എന്നിവര്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ്.സി കലാവിഭാഗം സെക്രട്ടറി മോഹന്‍ദാസ്‌ അദ്ധ്യക്ഷനായിരുന്നു. സാഹിത്യവിഭാഗം സെക്രട്ടറി സുരേഷ് പാടൂര്‍ സ്വാഗതവും, കെ.എസ്.സി ജോയിന്‍ സെക്രെട്ടറി ഷിറിന്‍ വിജയന്‍ നന്ദിയും പറഞ്ഞു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അലി ഹാജി കേച്ചേരിക്ക് യാത്രയയപ്പ് നല്‍കി

July 11th, 2011

kmcc-sent-off-to-ali-haji-ePathram
ദുബായ് : 38 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന കെ. വി. അലി ഹാജി കേച്ചേരിക്ക് കെ. എം. സി. സി. തൃശൂര്‍ ജില്ലാ കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പു നല്‍കി.

കെ. എം. സി. സി. തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

തൃശൂര്‍ ജില്ല യിലെ ചൂണ്ടല്‍ – കേച്ചേരി തുവാനൂര്‍ കറപ്പം വീട്ടില്‍ കുഞ്ഞിമോന്‍ – കുഞ്ഞീമ ദമ്പതി കളുടെ മകനായ അലിഹാജി, ദുബായ് റാഷിദ് ഹോസ്പിറ്റലില്‍ സി. എസ്. എസ് ഡിപ്പാര്‍ട്ട്‌മെണ്ടില്‍ നിന്നും വിരമിച്ചാണ് പ്രവാസ ജീവിതത്തില്‍ നിന്നും വിട പറയുന്നത്.

ജമാല്‍ മനയത്തിന്‍റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യോഗത്തില്‍ അബ്ദുല്‍ ഹമീദ് വടക്കേകാട് പ്രാര്‍ത്ഥന നടത്തി. ഉബൈദ് ചേറ്റുവ ഉപഹാരം നല്‍കി. എന്‍. കെ. ജലീല്‍, അലി കാക്കശ്ശേരി, അശ്‌റഫ് കൊടുങ്ങല്ലൂര്‍, ഹംസ കണ്ണൂര്‍, അലി അകലാട്, എം. കെ. എ. കുഞ്ഞു മുഹമ്മദ്, ഉസ്മാന്‍ വാടാനപ്പിള്ളി, സി. വി. എം. മുസ്തഫ ഉമ്മര്‍ മണലാടി, സലാം ചിറനെല്ലുര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ആക്ടിംഗ് ജനറല്‍ സെക്രട്ടറി പി. എ. ഫാറൂക്ക് സ്വാഗതവും അഷ്റഫ് പിള്ളക്കാട് നന്ദിയും പറഞ്ഞു.

-വാര്‍ത്ത അയച്ചത് : അഷ്‌റഫ് കൊടുങ്ങല്ലൂര്‍

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

സ്മൃതി പഥം-2011 അബുദാബി കെ.എസ്.സിയില്‍

July 11th, 2011

അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം ഒരുക്കുന്ന ‘സ്മൃതി പഥം-2011’ കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, ഉറൂബ് എന്നീ മൂന്ന്‍ സാഹിത്യകാരന്മാരെ ഓര്‍ത്തുകൊണ്ട് സംഘടിപ്പിക്കുന പരിപാടി ജൂലൈ 11 തിങ്കള്‍ രാത്രി 9 മണിക്ക് കെ.എസ്.സി മിനി ഹാളില്‍ മലയാള സാഹിത്യത്തില്‍ എന്നും വായിക്കപ്പെടുന്ന, നമുക്കൊരിക്കലും മറക്കാനാവാത്ത രചനകള്‍ മലയാളത്തിനു സമ്മാനിച്ച മഹാന്മാരായ മൂന്ന്‍ സാഹിത്യകാരന്മാര്‍ നമ്മെ വിട്ടകന്ന മാസമാണ് ജൂലായ്‌. ജൂലായ്‌യുടെ നഷ്ടമായ കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, ഉറൂബ് എന്നിവരുടെ ജീവിതവും, രചനകളും ചര്‍ച്ച ചെയ്യപ്പെടുന്നു, പരിപാടിയിലേക്ക് എല്ലാ നല്ലവരെയും ക്ഷണിക്കുന്നു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു

July 11th, 2011

vaikom-muhammad-basheer-ePathram
ദുബായ് : റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായനക്കൂട്ടം) വൈക്കം മുഹമ്മദ്‌ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു.

ആക്ടിംഗ് പ്രസിഡന്‍റ് സി. എ. ഹബീബ്‌ അദ്ധ്യക്ഷത വഹിച്ചു. e പത്രം കറസ്പോണ്ടന്‍റ് പി. എം. അബ്ദുല്‍ റഹിമാന്‍ യോഗം ഉദ്ഘാടനം ചെയ്തു.

റഹീഷ്‌ തുകലില്‍ അനുസ്മരണ പ്രഭാഷണം നടത്തി. തിരഞ്ഞെടുത്ത ബഷീര്‍ കൃതികളുടെ അവലോകനം സഹൃദയവേദി പ്രസിഡന്‍റ് നാസര്‍ പരദേശി യുടെ നേതൃത്വ ത്തില്‍ നടന്നു. ദുബായിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു സംസാരിച്ചു.

-അയച്ചു തന്നത് : സി. എ. ഹബീബ്‌, ദുബായ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വെണ്മ സൗദി അറേബ്യ യില്‍ രൂപീകരിച്ചു

July 11th, 2011

logo-venma-saudi-ePathram
ദമാം : സൗദി അറേബ്യ യിലെ വെഞ്ഞാറമൂട് നിവാസി കളുടെ പ്രവാസി കൂട്ടായ്മ ‘വെണ്മ – സൗദി’ രൂപീകരിച്ചു.

നിസാം യൂസുഫ്‌ (പ്രസിഡന്‍റ്), സജികുമാര്‍ (ജന.സെക്രട്ടറി), അഭിലാഷ്‌ (ട്രഷറര്‍), അജയകുമാര്‍ (മുഖ്യ രക്ഷാധികാരി) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

ദമാം കേന്ദ്രമായി ആരംഭിച്ച വെണ്മ, സാമൂഹിക സാംസ്കാരിക മേഖല കളില്‍ പ്രവര്‍ത്തിക്കുന്ന തിനോടൊപ്പം വെഞ്ഞാറമൂടിന്‍റെ വികസന കാര്യങ്ങളില്‍ പങ്കാളികള്‍ ആകുവാനും ‘വെണ്മ – സൗദി’ യുടെ അംഗങ്ങള്‍ക്കായുള്ള ജീവകാരുണ്യ പ്രവര്‍ത്തന ങ്ങള്‍ നടത്തുവാനും ഉദ്ദേശിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്ന വെഞ്ഞാറമൂട് നിവാസികള്‍ സൗദി അറേബ്യ യില്‍ ബന്ധപ്പെടുക : 05 48 21 34 54.
eMail : venmasaudi at gmail dot com, venmasaudi at yahoo dot com

– അയച്ചു തന്നത് : സജികുമാര്‍ വെഞ്ഞാറമൂട്, ദമാം (സൗദി അറേബ്യ).

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എസ്. എ. ജമീല്‍ : സമൂഹത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ച എഴുത്തുകാരന്‍
Next »Next Page » ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു »



  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine