ഹര്‍ഷാരവത്തോടെ ആയുസ്സിന്‍റെ പുസ്തകം അരങ്ങിലെത്തി

December 18th, 2011

bhanu-ayswarya-ksc-drama-fest-2011-ayussinte-pusthakam-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന ഭരത് മുരളി നാടകോത്സവ ത്തിന് സമാരംഭം കുറിച്ചു. ആദ്യ ദിവസം അബുദാബി നാടക സൗഹൃദം അവതരിപ്പിച്ച സുവീരന്‍റെ ‘ആയുസ്സിന്‍റെ പുസ്തകം’ അരങ്ങിലെത്തി.

ഉദ്ഘാടന ദിവസം തന്നെ കെ. എസ്. സി. അങ്കണത്തില്‍ തിങ്ങി നിറഞ്ഞ ജനങ്ങള്‍ നാടകത്തെ ഹര്‍ഷാരവ ത്തോടെയാണ് വരവേറ്റത്‌. നാടകത്തിന്‍റെ ഏറ്റവും പുതിയ രീതിയില്‍ രൂപ പ്പെടുത്തിയ ഈ കലാ സൃഷ്ടി യു. എ. ഇ. യിലെ നാടക പ്രേമികള്‍ക്ക് ആവേശം കൊള്ളിക്കുന്ന തായിരുന്നു.

ബൈബിളിന്‍റെ പശ്ചാത്തല ത്തില്‍ എഴുതപ്പെട്ട ഈ നോവല്‍ ഏറെ ചര്‍ച്ച ചെയ്തതാണ്.  നോവലിന്‍റെ സത്ത ചോര്‍ന്നു പോകാതെ മികച്ച ദൃശ്യഭംഗി ഒരുക്കി തയ്യാറാക്കിയ നാടക ത്തിലെ ഓരോ കഥാപാത്ര ങ്ങളും ഒന്നിനൊന്നു മെച്ചമായി.

pma-ksc-drama-fest-2011-ayussinte-pusthakam-ePathram
തോമ, യാക്കോബ് എന്നീ രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിച്ച ഒ. റ്റി. ഷാജഹാന്‍, വല്ല്യപ്പനായി വന്ന ചന്ദ്രഭാനു, യോഹന്നാന്‍റെ കുട്ടിക്കാലം അവതരിപ്പിച്ച ടി. പി. ഹരികൃഷ്ണ, യോഹന്നാന്‍റെ യുവത്വം അവതരിപ്പിച്ച സജ്ജാദ്, റാഹേലിന്‍റെ കുട്ടിക്കാലം അവതരിപ്പിച്ച ഐശര്യ ഗൌരി നാരായണന്‍, റാഹേലിന്‍റെ യുവത്വം അവതരിപ്പിച്ച മാനസ സുധാകര്‍, ആനി, സാറ എന്നീ രണ്ടു കഥാപാത്രങ്ങള്‍ക്ക് വേഷം നല്‍കിയ സ്മിത ബാബു, മറ്റു പ്രധാന വേഷങ്ങള്‍ ചെയ്ത അനുഷ്മ ബാലകൃഷ്ണന്‍, ഷാബു, ഷാബിര്‍ ഖാന്‍ ചാവക്കാട്‌, പ്രവീണ്‍ റൈസ്‌ലാന്‍റ്, അനൂപ്‌ എന്നിവരുടെ മികച്ച പ്രകടനം നാടകത്തെ കൂടുതല്‍ മികവുറ്റതാക്കി.

അതോടൊപ്പം തന്നെ രംഗപടം ഒരുക്കിയ രാജീവ്‌ മുളക്കുഴ, ബൈജു കൊയിലാണ്ടി, ദീപവിതാനം ചെയ്ത ശ്രീനിവാസ പ്രഭു, ശബ്ദ വിന്യാനം നിര്‍വ്വഹിച്ച ജിതിന്‍ നാഥ്‌, ആഷിക് അബ്ദുള്ള, മറ്റു അണിയറ പ്രവര്‍ത്ത കരായ അന്‍വര്‍ ബാബു, റാംഷിദ്, നൗഷാദ് കുറ്റിപ്പുറം, അന്‍വര്‍, ഷഫീഖ്‌ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തന ങ്ങളിലൂടെ ഈ നാടകത്തിന്‍റെ ദൃശ്യ ഭംഗി കാണികള്‍ക്ക് എത്തിക്കുവാന്‍ സഹായകമായി.

നാടകം കാണുവാന്‍ യു. എ. ഇ. യിലെ വിവിധ എമിറേറ്റുകളില്‍ നിന്നായി നൂറുകണക്കിന്‌ നാടകാ സ്വാദകരാണ് എത്തിയത്‌. അബുദാബി യുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ നാടക സദസ്സായിരുന്നു ഇത്. കെ. എസ്. സി. അങ്കണം നിറഞ്ഞു കവിഞ്ഞതിനാല്‍ നിരവധി പേര്‍ക്ക് നാടകം കാണുവാന്‍ കഴിയാതെ പോയി.

ഇന്ത്യന്‍ നാടക വേദിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ലോകത്തിന്‍റെ വിവിധ ഇടങ്ങളില്‍ തന്‍റെ നാടകങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുള്ള, മൂന്നു തവണ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് നേടിയ സുവീരന്‍, സി. വി. ബാലകൃഷ്ണന്‍റെ ആയുസ്സിന്‍റെ പുസ്തകം എന്ന മാസ്റ്റര്‍ പീസ്‌ നോവലിന് നാടകാവിഷ്കാരം നല്‍കി അവതരിപ്പിച്ചപ്പോള്‍ ഇവിടുത്തെ നാടക പ്രേമികള്‍ക്ക് അതൊരു പുത്തന്‍ അനുഭവമായി. (ചിത്രങ്ങള്‍ : റാഫി അയൂബ്, അബുദാബി)

- pma

വായിക്കുക: ,

1 അഭിപ്രായം »

നാല്പതാണ്ട് പിന്നിട്ടവര്‍ സ്വരുമ വേദിയില്‍ ഒത്തു ചേര്‍ന്നു

December 18th, 2011

shabu-kilithattil-swaruma-fest-2011-ePathram
ദുബായ് : യു. എ. ഇ. യില്‍ നാല്പതു വര്‍ഷം പിന്നിട്ട ഒന്‍പതു പേര്‍ ഒരേ വേദി യില്‍ ഒത്തു ചേര്‍ന്ന് അനുഭങ്ങള്‍ പങ്കുവെച്ചപ്പോള്‍ സദസ്സിനൊരു പുത്തന്‍ ഉണര്‍വ്വ്. യു. എ. ഇ. നാല്പതാം ദേശീയ ദിനാഘോഷ ത്തിന്‍റെ ഭാഗമായി സ്വരുമ ദുബായ്‌ സംഘടിപ്പിച്ച ചടങ്ങില്‍ വര്‍ക്കല സത്യന്‍, ദാവൂദ്‌ വലിയ പറമ്പില്‍, കൃഷ്ണന്‍ കോടഞ്ചേരി,  എം. പി. സേതുമാധവന്‍, യഹിയ സെയ്തു മുഹമ്മദ്, ടി. വി. മദനന്‍, എം. എ. ഖാദര്‍, ഇസ്മായില്‍ പുനത്തില്‍, മുസ്തഫ തൈക്കണ്ടി  എന്നിവരെ ആദരിച്ചു.
 swaruma-40th-uae-national-day-ePathram
കെ. എ. ജബ്ബാരി, ചന്ദ്രന്‍ ആയഞ്ചേരി, ശുക്കൂര്‍ ഉടുമ്പന്തല, നാസര്‍ പരദേശി, ഇസ്മായില്‍ ഏറാമല, കമല്‍ റഫീഖ്‌, ഇ. കെ. ദിനേശന്‍, റഫീഖ്‌ മേമുണ്ട, രാജന്‍, ഇബ്രാഹിം എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

മാധ്യമ പ്രവര്‍ത്തകന്‍ ഷാബു കിളിത്തട്ടില്‍ ഉദ്ഘാടനം ചെയ്തു. ബഷീര്‍ തിക്കോടി അതിഥികളെ പരിചയ പ്പെടുത്തി. ഹുസൈനാര്‍ പി. എടാച്ചകൈ അദ്ധ്യക്ഷത വഹിച്ചു. സുബൈര്‍ വെള്ളിയോട് സ്വാഗതവും റീന സലിം നന്ദിയും പറഞ്ഞു. തുടര്‍ന്ന്  വിവിധ കലാപരിപാടികളും അരങ്ങേറി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജിജി കുമാറിന് പഴശ്ശിരാജ പ്രവാസി രത്ന പുരസ്കാരം

December 16th, 2011

geegi-kumar-dubai-air-conditioning-epathram

ദുബായ്‌ : പഴശ്ശിരാജ സ്മാരക ട്രസ്റ്റ് വീരകേരളവര്‍മ പഴശ്ശിരാജയുടെ പേരില്‍ ഏര്‍പ്പെടുത്തിയ പഴശ്ശിരാജ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രവാസി രത്ന പുരസ്കാരം ദുബായിലെ വ്യവസായ പ്രമുഖനായ കെ. പി. ജിജി കുമാറിനാണ് ലഭിച്ചത്. ചുരുങ്ങിയ മുതല്‍ മുടക്കില്‍ വ്യാപാരം ആരംഭിച്ച് ഇന്ന് യു.എ.ഇ. യിലെ കെട്ടിട നിര്‍മ്മാണ രംഗത്ത്‌ എയര്‍ കണ്ടീഷനിംഗ് രംഗത്ത്‌ ഏറ്റവും അധികം അറിയപ്പെടുന്ന നാമമായി മാറിയ ദുബായ്‌ എയര്‍ കണ്ടീഷനിംഗ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനാണ് ജിജി കുമാര്‍. ഊര്‍ജ്ജ സംരക്ഷണത്തില്‍ ഊന്നിയ, ഏറ്റവും നൂതന സാങ്കേതിക വിദ്യകളില്‍ അധിഷ്ടിതമായ, സാങ്കേതിക മികവുറ്റ രൂപകല്പ്പനകളിലൂടെ എയര്‍കണ്ടീഷന്‍ രംഗത്ത്‌ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുവാന്‍ അദ്ദേഹത്തിന്റെ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. യു.എ.ഇ. യിലെ പ്ലാറ്റിനം റേറ്റിംഗ് ലഭിച്ച ആദ്യത്തെ ഗ്രീന്‍ ബില്‍ഡിംഗിന് പുറകില്‍ പ്രവര്‍ത്തിച്ചത്‌ ഇദ്ദേഹത്തിന്റെ സ്ഥാപനമാണ്. തൃശൂര്‍ സ്വദേശിയായ ഇദ്ദേഹം ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നു.

വീര പഴശ്ശിരാജയുടെ ഇരുന്നൂറ്റി ആറാം വീരാഹൂതി ദിനത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന ചടങ്ങിലാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്‌.

മറ്റു പുരസ്കാരങ്ങള്‍ : ധര്‍മഖഡ്ഗം പുരസ്‌കാരം – നിളാഭട്ട്, ആചാര്യ ശ്രേഷ്ഠ പുരസ്‌കാരം – മന്ത്രി ആര്യാടന്‍ മുഹമ്മദ്‌, വ്യവസായ പ്രതിഭ പുരസ്‌കാരം – മുകേഷ് അംബാനി, സര്‍ഗ പ്രതിഭ പുരസ്‌കാരം – അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ള, ആചാര്യ രത്‌ന പുരസ്‌കാരം – വെട്ടിക്കോട്ട് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സംഗീത രത്‌ന പുരസ്‌കാരം – എസ്. പി. ബാലസുബ്രഹ്മണ്യം, അഭിനയ കലാ രത്നം – ചിരഞ്ജീവി, വൈദ്യഭൂഷണ്‍ പുരസ്‌കാരം – ഡോ. പി. വി. ഗംഗാധരന്‍.

ജനുവരിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 00971 50 7861269 എന്ന നമ്പറില്‍ ബന്ധപ്പെടുക.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആയുസ്സിന്‍റെ പുസ്തകം അബുദാബിയില്‍

December 15th, 2011

ksc-drama-fest-2011-suveeran-ayussinte-pusthakam-ePathram

അബുദാബി : പ്രശസ്ത എഴുത്തുകാരന്‍ സി. വി. ബാലകൃഷ്ണന്‍റെ മാസ്റ്റര്‍ പീസ്‌ നോവലായ ആയുസ്സിന്‍റെ പുസ്തകം എന്ന കൃതിയുടെ നാടകാവിഷ്ക്കാരം അബുദാബി യില്‍ അരങ്ങേറന്നു.

കേരള സോഷ്യല്‍ സെന്‍ററില്‍ ആരംഭിക്കുന്ന ഭരത് മുരളി നാടകോല്‍സവ ത്തില്‍ ആദ്യ ദിവസമായ ഡിസംബര്‍ 16 വെള്ളിയാഴ്ച രാത്രി 8.30 ന് അരങ്ങേറുന്ന ആയുസ്സിന്‍റെ പുസ്തകം അവതരിപ്പി ക്കുന്നത് അബുദാബി നാടക സൌഹൃദം. പ്രഗല്‍ഭ സിനിമ – നാടക സംവിധായകന്‍ സുവീരന്‍ രചനയും സംവി ധാനവും നിര്‍വ്വ ഹിക്കുന്നു.

കെ. എസ്. സി. നാടക മത്സരം ആരംഭിച്ച 2009 – ല്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട സുവീരന്‍ അബുദാബി നാടക സൗഹൃദത്തിനു വേണ്ടി ഒരുക്കുന്ന ആയുസ്സിന്‍റെ പുസ്തകം എന്ന നാടകത്തെ യു. എ. ഇ. യിലെ നാടക പ്രേമികള്‍ ഏറെ പ്രതീക്ഷ യോടെയാണ് കാത്തിരിക്കുന്നത്.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഭരത് മുരളി നാടകോത്സവം 2011 : തിരശ്ശീല ഉയരുന്നു

December 14th, 2011

ksc-drama-fest-logo-epathram
അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ നടത്തുന്ന മൂന്നാമത്‌ നാടകോത്സവ ത്തിന് ഡിസംബര്‍ 16 വെള്ളിയാഴ്ച തിരശ്ശീല ഉയരും. 16 മുതല്‍ 29 വരെയുള്ള ദിവസ ങ്ങളിലായി ഏഴു നാടക ങ്ങളാണ് രംഗത്ത്‌ അവതരിപ്പിക്കുന്നത്‌.

നാടകാസ്വാദകര്‍ക്ക് ഇടയില്‍ വലിയ സ്വീകാര്യത നേടിയ കെ. എസ്. സി. നാടകോത്സവം ഈ വര്‍ഷം മുതല്‍ ‘ഭരത് മുരളി നാടകോത്സവം’ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.

യു. എ. ഇ. യിലെ അമേച്വര്‍ സംഘടന കള്‍ക്കു വേണ്ടി കേരള ത്തിലെ പ്രശസ്തരായ നാടക സംവിധായ കരും ഇവിടെ സജീവമായ കലാ പ്രവര്‍ത്തകരുമാണ് നാടകങ്ങള്‍ ഒരുക്കുന്നത്.

ആദ്യ ദിവസമായ ഡിസംബര്‍ 16 വെള്ളിയാഴ്ച രാത്രി 8.30 ന് അബുദാബി നാടക സൗഹൃദത്തിനു വേണ്ടി ‘ആയുസ്സിന്‍റെ പുസ്തകം’ എന്ന നാടകം ഒരുക്കുന്നത് സുവീരന്‍. സി. വി. ബാല കൃഷ്ണന്‍റെ പ്രശസ്ത നോവലായ ആയുസ്സിന്‍റെ പുസ്തക ത്തിന്‍റെ നാടക രൂപമാണ് ഇത്.

രണ്ടാം ദിവസമായ ഡിസംബര്‍ 18 ഞായറാഴ്ച രാത്രി 8.30 ന് അബുദാബി യുവ കലാ സാഹിതി യുടെ ‘ത്രീ പെനി ഓപ്പറ’ അവതരിപ്പിക്കും. ബെഹ്തോള്‍ഡ് ബ്രഹ്തിന്‍റെ രചന സംവിധാനം ചെയ്യുന്നത് സാം ജോര്‍ജ്ജ്.

മൂന്നാം ദിവസമായ ഡിസംബര്‍ 20 ചൊവ്വാഴ്ച രാത്രി 8.30 ന് കല അബുദാബി യുടെ ‘ശബ്ദവും വെളിച്ച’വും അരങ്ങിലെത്തും. ഗിരീഷ്‌ ഗ്രാമിക യുടെ രചനയെ സംവിധാനം ചെയ്യുന്നത് ബാബു അന്നൂര്‍.

നാലാം ദിവസം ഡിസംബര്‍ 22 വ്യാഴം രാത്രി 8.30 ന് അബുദാബി ശക്തി തിയ്യറ്റേഴ്സ് ‘ഘടകര്‍പ്പരന്മാര്‍’ അവതരിപ്പിക്കും. എ. ശാന്ത കുമാര്‍ രചിച്ച നാടകം സംവിധാനം ചെയ്യുന്നത് സാം കുട്ടി പട്ടങ്കരി.

അഞ്ചാം ദിവസം ഡിസംബര്‍ 23 വെള്ളിയാഴ്ച രാത്രി 8.30 ന് വി. ആര്‍. സുരേന്ദ്രന്‍ രചനയും കണ്ണൂര്‍ വാസൂട്ടി സംവിധാനവും നിര്‍വ്വഹിച്ച് ദല ദുബായ്‌ അവതരിപ്പിക്കുന്ന ‘ചിന്നപ്പാപ്പാന്‍’ അരങ്ങിലെത്തും.

ആറാം ദിവസം ഡിസംബര്‍ 26 തിങ്കളാഴ്ച തിക്കോടിയന്‍റെ രചനയില്‍ പള്ളിക്കല്‍ ശുജാഹി സംവിധാനം ചെയ്തു ഫ്രണ്ട്സ്‌ ഓഫ് അബുദാബി മലയാളി സമാജം അവതരിപ്പിക്കുന്ന’പുതുപ്പണം കോട്ട’.

ഏഴാം ദിവസം ഡിസംബര്‍ 28 ബുധന്‍ രാത്രി 8.30 ന് അലൈന്‍ യുവ കലാ സാഹിതി യുടെ ‘സര്‍പ്പം’ അവതരിപ്പിക്കും. രചനയും സംവിധാനവും സാജിദ്‌ കൊടിഞ്ഞി.

ഡിസംബര്‍ 29- ന് വെള്ളിയാഴ്ചയാണ് വിധി പ്രഖ്യാപനം. സിനിമാ സംവിധായകന്‍ പ്രിയ നന്ദനും നാടക പ്രവര്‍ത്തക ശൈലജ യുമാണ് നാടകം വിലയിരുത്താന്‍ എത്തുന്നത്. യു. എ. ഇ. യിലെ പ്രമുഖരായ നാടക നടന്മാരും നടിമാരും നാടക പ്രവര്‍ത്തകരും വിവിധ കലാ സമിതി കള്‍ക്കു വേണ്ടി അരയും തലയും മുറുക്കി രംഗത്തുണ്ട്. ആധുനിക മലയാള നാടക വേദിയിലെ ചെറുപ്പക്കാര്‍ പുതിയ പ്രമേയ ങ്ങളുമായി അരങ്ങിലെത്തുന്നത് ഏറെ പ്രതീക്ഷ യോടെ കാത്തിരിക്കുകയാണ് യു. എ. ഇ. യിലെ നാടകാസ്വാദകര്‍.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മോഡല്‍ സ്കൂളില്‍ ആര്‍ട്ട് ആന്‍ഡ്‌ സയന്‍സ് എക്സിബിഷന്‍
Next »Next Page » ആയുസ്സിന്‍റെ പുസ്തകം അബുദാബിയില്‍ »



  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു
  • കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ എടുക്കണം
  • വിദ്യാർത്ഥികളുടെ മരുന്നു വിവരങ്ങൾ സ്‌കൂളിന് നൽകണം
  • ദിർഹം ചിഹ്നം : അനധികൃത ഉപയോഗം പാടില്ല
  • ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ’10 ജേർണീസിന്’ തുടക്കം
  • ഹെഡ് ലൈറ്റ് ഇടാതെ വാഹനം ഓടിച്ചാൽ കനത്ത പിഴ
  • സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ : നിയമ ലംഘകർക്ക് എതിരെ നടപടി
  • നബി ദിനം : മൂന്ന് ദിവസത്തെ വാരാന്ത്യ അവധി
  • പാസ്സ്‌പോർട്ട് സേവനങ്ങൾ : ബി. എൽ. എസ്. പുതിയ കെട്ടിടത്തിൽ
  • നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് അധികൃതർ
  • സമദാനിയുടെ പ്രഭാഷണം : പോസ്റ്റർ പ്രകാശനം ചെയ്തു
  • പൊതു നിരത്തുകളിൽ ഇലക്ട്രിക് സ്കൂട്ടറുകൾ നിരോധിച്ചു
  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine