
ദുബായ് : തൃശൂര്‍ ജില്ലയിലെ ഒരുമനയൂര്‍ നിവാസി കളുടെ ഗള്‍ഫിലെ പ്രാദേശിക കൂട്ടായ്മയായ ‘ഒരുമ ഒരുമനയൂരി’ന്‍റെ ആഭ്യമുഖ്യത്തില്‍ പ്രദേശത്തെ ജനങ്ങള്‍ക്കായി ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നു.
സംഘടന യുടെ പത്താം വാര്‍ഷികം പ്രമാണിച്ച് ഡിസംബര്‍ 24 ശനിയാഴ്ച ഒരുമനയൂര്‍ ഇസ്ലാമിക്ക് ഹൈസ്കൂളില്‍ നടക്കുന്ന പൊതു സമ്മേളന ത്തില്‍ വെച്ച് നിര്‍ദ്ധനര്‍ക്ക് സൗജന്യ ഭൂമി വിതരണവും, പെന്‍ഷന്‍ വിതരണവും നടക്കും. പരിപാടിയില്‍ കെ. വി. അബ്ദുള്‍ഖാദര്‍ എം. എല്‍. എ., ജില്ലാ കളക്ടര്‍ പി. എം. ഫ്രാന്‍സീസ് എന്നിവരും സാംസ്കാരിക രംഗത്തെ വിശിഷ്ട വ്യക്തിത്വ ങ്ങളും പങ്കെടുക്കും.
കലാ സാംസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് കൂടിയായിരുന്ന പ്രിയാ ഫിലിംസ് എന്‍. പി. അബുവിന് മരണാനന്തര ബഹുമതിയും കേരള ത്തിലെ പ്രമുഖ നാദസ്വര വിദ്വാന്‍ ഭാസകരനെ പ്രത്യേക ഉപഹാരം നല്‍കി ആദരിക്കുകയും ചെയ്യും.
പരിപാടി യോടനുബന്ധിച്ച് വിവിധ കലാ പരിപാടികള്‍ അടങ്ങിയ ഘോഷയാത്ര നടക്കും. പൊതു സമ്മേളന ത്തിന് ശേഷം കൊച്ചിന്‍ രാഗാഞ്ജലി അവതരിപ്പിക്കുന്ന ഗാനമേള യും ഉണ്ടായിരിക്കും എന്ന് സംഘാടകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.





അബുദാബി : തളിപ്പറമ്പ് താലൂക്ക് നിവാസി കളുടെ യു. എ. ഇ. യിലെ കൂട്ടായ്മ തപസ്സ് വാര്‍ഷി കാഘോഷം ‘സര്‍ഗോത്സവം’ ദുബായ് വിമെന്‍സ് കോളേജില്‍ വെച്ചു നടന്നു. വിശിഷ്ട അതിഥി കളായി ചലച്ചിത്ര സംവിധായകരായ ബ്ലെസ്സി, ലാല്‍ജോസ് എന്നിവര്‍ പങ്കെടുത്തു. കേന്ദ്രമന്ത്രി കെ. സി. വേണു ഗോപാല്‍, കേരള ധനകാര്യമന്ത്രി കെ. എം. മാണി, തളിപ്പറമ്പ് മണ്ഡലം നിയമസഭാ പ്രതിനിധി ജെയിംസ് മാത്യു എന്നിവര്‍ ആശംസാ സന്ദേശം നല്‍കി.
തപസ്സ് ചെയര്‍മാന്‍ മുരളീവാര്യര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ജയശങ്കര്‍ സ്വാഗതം പറഞ്ഞു. സര്‍ഗോത്സവ ത്തിന്‍റെ മുഖ്യസഹകാരി യായിരുന്ന രാജേഷ്, ട്രഷറര്‍ മാധവന്‍, വിജി ജോണ്‍ എന്നിവര്‍ നന്ദിയും അറിയിച്ചു.


























