സാംസ്കാരിക നേതൃത്വവും രാഷ്ട്രീയ നേതൃത്വവും കൈകോര്‍ത്തു പ്രവര്‍ത്തിക്കണം : ബെന്യാമിന്‍

October 23rd, 2011

benyamin-mass-epathram

ഷാര്‍ജ : മുന്‍കാലങ്ങളില്‍ സംഭവിച്ചിരുന്നതു പോലെ, പുതിയ കാലഘട്ടത്തിലും സാമൂഹ്യ തിന്മകള്‍ക്കെതിരെ സാംസ്കാരിക നേതൃത്വവും രാഷ്ട്രീയ നേതൃത്വവും കൈകോര്‍ത്തു പ്രവര്‍ത്തിക്കെണ്ടതുണ്ടെന്നു് “ആടുജീവിത”ത്തിന്റെ കഥാകാരന്‍ ബെന്യാമിന്‍ അഭിപ്രായപ്പെട്ടു. ഇ. എം. എസിനെയും, പി. ഗോവിന്ദപ്പിള്ളയെയും, എന്‍. ഇ. ബാലരാമിനെയും പോലുള്ള മഹാന്മാരായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ സാഹിത്യത്തെയും വായനയെയും ഏറെ ഗൌരവത്തോടെ സമീപിക്കുകയും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തു. ആ പാരമ്പര്യവും, പിന്തുടര്‍ച്ചയും കൈമുതലാക്കി കൊണ്ട് വര്‍ത്തമാന കാലത്തെ രാഷ്ട്രീയ നേതൃത്വവും കൃത്യമായ വിമര്‍ശന ബുദ്ധിയോടെ സാഹിത്യത്തെ നോക്കി കാണേണ്ടതുണ്ട്. അദ്ദേഹം പറഞ്ഞു. “മാസ് ഷാര്‍ജ” യുടെ വനിതാ വിഭാഗം വാര്‍ഷിക യോഗത്തോ ടനുബന്ധിച്ച പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബെന്യാമിന്‍.

“പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം” എന്ന മണിലാല്‍ സംവിധാനം നിര്‍വഹിച്ച സിനിമയുടെ പ്രദര്‍ശനവും, സംവിധായകനുമായുള്ള സംവാദവും നടന്നു . സ്ത്രീക്ക് അവരുടെ ശരീരം പോലും ഭാരമാകുന്ന വര്‍ത്തമാന കാല സാഹചര്യ ത്തിനെതിരെയാണ് താന്‍ ഈ സിനിമയിലൂടെ പ്രതികരിക്കാന്‍ ശ്രമിച്ചതെന്ന് സംവിധായകന്‍ മണിലാല്‍ പറഞ്ഞു .

ഹേന അധ്യക്ഷത വഹിച്ച യോഗത്തിനു ബീന സ്വാഗതം പറഞ്ഞു. “പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടും വിധം” എന്ന സിനിമയുടെ നിര്‍മാതാവ് സഞ്ജീവ് , മാസ് പ്രസിഡന്റ്റ്‌ ശ്രീപ്രകാശ്‌ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു .

തുടര്‍ന്ന് നടന്ന വനിതകളുടെ ജനറല്‍ ബോഡി യോഗം ശ്രീകല ഉദ്ഘാടനം ചെയ്തു. സിന്ധു അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രീത, അഞ്ജു, പ്രസീത എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. അനിത കണ്‍വീനര്‍ ആയ മിനുട്സ് കമ്മിറ്റിയില്‍ സിന്ധു, ആയിഷ എന്നിവര്‍ അംഗങ്ങള്‍ ആയിരുന്നു.

വനിതാ വിഭാഗം കണ്‍വീനര്‍ ഉഷ, പോയ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. മാസ് സെക്രട്ടറി അഫ്സല്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രീത (കണ്‍വീനര്‍), അഞ്ജു, സിന്ധു (ജോ. കണ്‍വീനര്‍മാര്‍) എന്നിവരടങ്ങിയ ഇരുപതംഗ എക്സിക്യുട്ടീവ്‌ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.

– അയച്ചു തന്നത് : ശ്രീപ്രകാശ്‌

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സൗദി കിരീടാവകാശി അന്തരിച്ചു

October 23rd, 2011

Sultan-bin-Abdel-Aziz-Al-Saud-epathram

റിയാദ്‌ : സൗദി കിരീടാവകാശി സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ്‌ അല സൌദ്‌ അന്തരിച്ചു. 85 കാരനായ രാജകുമാരന്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു. ഇതോടെ സൗദി രാജാവിന്റെ അനന്തരാവകാശി ആരായിരിക്കും എന്ന കാര്യത്തില്‍ അനിശ്ചിതാവസ്ഥ നിലവില്‍ വന്നു. ആഭ്യന്ത മന്ത്രിയായ നയെഫ്‌ രാജകുമാരനാവും സൗദി കിരീടാവകാശിയായി രംഗത്ത്‌ വരിക എന്നാണ് കൊട്ടാരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 2009ല്‍ രാജാവ് ഇദ്ദേഹത്തെ ഉപ പ്രധാനമന്ത്രിയായി നിയമിച്ചത് ഈ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത് എന്നാണ് നിഗമനം.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കളിവീട് ദുബായില്‍ വെള്ളിയാഴ്ച്ച

October 23rd, 2011

yks-kaliveedu-at-ksc-ePathram
ദുബായ് : യുവ കലാ സാഹിതി യു. എ. ഇ. യിലെ വിവിധ എമിറേറ്റു കളില്‍ സംഘടി പ്പിച്ചിരിക്കുന്ന കളിവീടിന്റെ ദുബായ് എഡിഷന്‍ ഒക്ടോബര്‍ 28 വെള്ളിയാഴ്ച ഹോര്‍ലാന്‍സ് ബസ്‌ സ്റ്റേഷന് എതിര്‍ വശത്തുള്ള അല്‍യാസ്മി ബില്‍ഡിങ്ങില്‍ വെച്ച് നടക്കും.

അഭിനയം, ഭാഷ, ചിത്രരചന എന്നീ മേഖല കളെ അധികരിച്ച് സംഘടി പ്പിച്ചിരിക്കുന്ന കളിവീടില്‍ 5 മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യ മായിരിക്കും എന്ന് യുവ കലാ സാഹിതി ദുബായ് യൂണിറ്റ് സെക്രട്ടറി സത്യന്‍ മാറഞ്ചേരി അറിയിച്ചു.

കാര്‍ട്ടൂണിസ്റ്റ് സദാനന്ദന്‍ കാരയില്‍, നാടക പ്രവര്‍ത്തകനും അഭിനേതാവുമായ ഷാജഹാന്‍ ഒറ്റത്തയ്യില്‍, കെ. പി. എ. സി. സജു, പ്രകാശന്‍ മാസ്റ്റര്‍ എന്നിവര്‍ കളിവീടിന് നേതൃത്വം നല്‍കും. കൂടുതല്‍ വിവര ങ്ങള്‍ക്ക് 050 – 677 63 56, 050 – 140 13 39 എന്നീ നമ്പറു കളില്‍ ബന്ധപ്പെടുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമാജത്തില്‍ സംഗീത കച്ചേരി

October 23rd, 2011

samajam-music-concert-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന സംഗീതക്കച്ചേരി ഒക്ടോബര്‍ 27 വ്യാഴാഴ്ച വൈകുന്നേരം 8 മണിക്ക് സമാജം അങ്കണത്തില്‍ നടക്കും.

പാമ്പാടി രാജേന്ദ്രന്‍ കച്ചേരിക്ക് നേതൃത്വം നല്‍കും. പരമേശ്വരന്‍ (വയലിന്‍), തലവൂര്‍ ബാബു (മൃദംഗം), രാജേഷ് (ഘടം) എന്നിവര്‍ ചേര്‍ന്നാണ് കച്ചേരി അവതരിപ്പിക്കുന്നത്.

വിവരങ്ങള്‍ക്ക്‌ : 02 55 37 600, 050 27 37 406.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

മലയാളി സമാജത്തിന് അക്ഷയ ഗ്ലോബല്‍ അവാര്‍ഡ്

October 21st, 2011

malayalee-samajam-new-building-epathram
അബുദാബി : അബുദാബി മലയാളി സമാജ ത്തിന്, അക്ഷയ പുസ്തക നിധി എര്‍പ്പെടുത്തിയ അക്ഷയ ഗ്ലോബല്‍ അവാര്‍ഡ്. 2010ലെ മികച്ച മറുനാടന്‍ മലയാളി സംഘടന യ്ക്കുള്ള അവാര്‍ഡാണ് ലഭിച്ചത്. അക്ഷയ പുസ്തക നിധി പ്രസിഡന്‍റ് പായിപ്ര രാധാകൃഷ്ണന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളന ത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

ഇന്ത്യക്ക് പുറത്തുള്ള ഒരു സംഘടന ഈ അവാര്‍ഡിന് അര്‍ഹമാകുന്നത് ഇത് ആദ്യമാണ്. പദ്മശ്രീ. ഡോ. എം. ലീലാവതി, ഡി. ശ്രീമാന്‍ നമ്പൂതിരി, പായിപ്ര രാധാകൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ സമിതി യാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

1968ല്‍ സ്ഥാപിതമായ അബുദാബി മലയാളി സമാജം, ഇന്ത്യക്ക് പുറത്തുള്ള മലയാളി സംഘടന കളില്‍ ഏറ്റവും പഴക്കം ചെന്ന ഒന്നാണ്. അബുദാബി യിലെ പ്രവാസി മലയാളി കളുടെ കലാ – സാംസ്‌കാരിക – സാമൂഹ്യ – ജീവിത ത്തില്‍ വ്യക്തമായ സ്വാധീനം ചെലുത്തുന്ന സംഘടന യാണ്. ഏതാനും മാസ ങ്ങള്‍ക്ക് മുമ്പാണ് മുസ്സഫ യിലെ പുതിയ കെട്ടിടത്തി ലേക്ക് പ്രവര്‍ത്തനം മാറ്റിയത്.

ഡിസംമ്പര്‍ ആദ്യവാരം അബുദാബി യില്‍ വെച്ച് നടക്കുന്ന എന്‍. പി. മന്മഥന്‍ അനുസ്മരണ ചടങ്ങില്‍ വെച്ച്, കീര്‍ത്തി മുദ്ര, ശില്പം, പ്രശസ്തി പത്രം എന്നിവ അടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « സുറുമ ബ്രോഷര്‍ പ്രകാശനം
Next » — Next Page » സമാജത്തില്‍ സംഗീത കച്ചേരി »



  • അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു
  • ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു
  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine